ബോളിവുഡ് സിനിമ ലോകത്തിൽ തൊണ്ണൂറുകളിൽ തിളങ്ങി നിന്ന താരം ആണ് മഹിമ ചൗധരി. ഷാരൂഖ് ഖാന്റെ നായികയായി ആയിരുന്നു മഹിമ അഭിനയ ലോകത്തേക്ക് എത്തുന്നത്. 1997 ൽ പുറത്തിറങ്ങിയ പർദേശ് ആയിരുന്നു ആദ്യ ചിത്രം.
ആ സിനിമയിൽ കൂടി തന്നെ മികച്ച പുതു മുഖ നടിക്കുള്ള ഫിലിം ഫെയർ അവാർഡ് കരസ്ഥമാക്കാൻ താരത്തിന് കഴിഞ്ഞു. മോഡൽ ആയിരുന്നു മഹിമ. തുടർന്ന് ചില ടെലിവിഷൻ ഷോകളിൽ അഭിനയ താരം അവിടെ നിന്നും ആയിരുന്നു അഭിനയ ലോകത്തേക്ക് എത്തുന്നത്.
തൊണ്ണൂറുകളുടെ അവസാനത്തിലും 2000 ത്തിന്റെ ആദ്യത്തിലും ആയിരുന്നു മഹിമ ബോളിവുഡിൽ തിളങ്ങി നിന്നത് എന്ന് വേണം പറയാൻ. 2006 ൽ ആയിരുന്നു താരം വിവാഹം കഴിക്കുന്നത്. ബിസിനെസ്സ് മാൻ ആയ ബോബി മുഖർജി ആയിരുന്നു മഹിമയുടെ ഭർത്താവ്.
വിവാഹ ശേഷം അഭിനയ ലോകത്തിൽ നിന്നും പിന്മാറിയ താരം പിന്നീട് തിരിച്ചു വരുന്നത് ഡാർക്ക് ചോക്കലേറ്റ് എന്ന ചിത്രത്തിൽ കൂടി 2016 ൽ ആയിരുന്നു. എന്നാൽ 2013 ൽ വെറും ഏഴ് വർഷങ്ങൾ മാത്രം ആയുസ്സ് ഉണ്ടായിരുന്ന വിവാഹ ജീവിതം താരം അവസാനിപ്പിച്ചിരുന്നു.
സിനിമയിൽ നായിക ആയും തുടർന്ന് സിനിമ ജീവിതത്തിൽ നിന്നും മാറിയപ്പോഴും ഇരുപത് വർഷങ്ങൾക്ക് മുന്നേ ഉണ്ടായ ചില ആളുകളുടെ മനോഭാവം ആണ് താരം ഇപ്പോൾ തുറന്നു പറയുന്നത്. തന്നോപോലെയുള്ള താരങ്ങളെ ഒന്നുമില്ലാതെ ആക്കിയതും ഇത്തരത്തിൽ ഉള്ള ചില ഘടകങ്ങൾക്ക് പങ്കുണ്ടെന്ന് മഹിമ ചൗധരി പറയുന്നു.
തന്റെ തുടക്കളത്തിൽ ഇന്നത്തെ സ്ഥിതി ഗതികൾ ആയിരുന്നില്ല ഉണ്ടായിരുന്നത്. ഒരാൾ പ്രത്യേകിച്ച് നടിമാർ സിനിമ ലോകത്തേക്ക് എത്തിയാൽ പിന്നെ അവരുടെ കാര്യങ്ങൾ തീരുമാനിക്കുന്നത് മാധ്യമങ്ങൾ ആണ്.
നടിമാർ വിവാഹം കഴിക്കുന്നതിനോടും അതുപോലെ അവർക്ക് കുട്ടികൾ ഉണ്ടാകുന്നത് ഒന്നും ചില മാധ്യമങ്ങൾക്ക് തീരെ ഇഷ്ടമല്ലായിരുന്നു.
ഒരു നടി വിവാഹം ചെയ്താൽ അടുത്ത ദിവസം മാധ്യമങ്ങളിൽ വരുന്ന വാർത്ത ആ നടിയുടെ കരിയർ അവസാനിച്ചു എന്നാണ് വാർത്ത. അവർക്ക് ആവശ്യം കന്യകമാരായ നടിമാരെയാണ്. എന്നാൽ ഇപ്പോൾ കാര്യങ്ങളിൽ മാറ്റം വന്നിട്ടുണ്ട് എന്നും മഹിമ പറയുന്നു.
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിലെ നായകനായ വിരാട് കർണ്ണയുടെ ഫസ്റ്റ് ലുക്ക് പുറത്ത്.…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…
ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിന് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന ആസിഫ് നായകനായ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. അജിത്…
ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…