Categories: Gossips

ചതിച്ച് നീലച്ചിത്രത്തിൽ അഭിയനയിപ്പിച്ചു; ഞാനും കുഞ്ഞും ഇപ്പോൾ കഴിയുന്നത് റെയിൽവേ സ്റ്റേഷനിൽ..!!

സീരിയൽ അഭിനയിക്കാം എന്ന വ്യാജേന വിളിച്ചുവരുത്തി നീല ചിത്രത്തിൽ അഭിനയിപ്പിച്ചു എന്നുള്ള പരാതിയുമായി മലപ്പുറം സ്വദേശിനിയായ വീട്ടമ്മ രംഗത്ത്. കഴിഞ്ഞ ദിവസം ഒരു യുവാവ് പരാതി കൊടുത്ത അതെ സംവിധായകക്കും ഒടിടി പ്ലാറ്റ് ഫോമിനും എതിരെയാണ് ഇപ്പോൾ പുതിയ പരാതി എത്തിയിരിക്കുന്നത്.

എറണാകുളം സ്വദേശിയാണ് സംവിധായക. സംവിധായകയുടെയും സംഘത്തിന്റെയും ഭീഷണിക്ക് വഴങ്ങിയാണ് തനിക്ക് മോശം ചിത്രത്തിൽ അഭിനയിക്കേണ്ടി വന്നത് എന്നും അതിനാൽ തന്നെ വീട്ടിൽ നിന്നും പുറത്താക്കി എന്നും രണ്ടു വയസുള്ള കുഞ്ഞുമായി ആഴ്ചകളായി താൻ റെയിൽവേ പ്ലാറ്റ് ഫോമിൽ ആണ് ഉറങ്ങുന്നത് എന്നും പരാതിക്കാരി പറയുന്നു.

എറണാകുളം സ്വദേശിയായ ഒരാൾ സീരിയലിൽ അഭിനയിപ്പിക്കാം എന്ന് പറഞ്ഞുകൊണ്ടായിരുന്നു തന്നെ വിളിച്ചുവരുത്തി തിരുവന്തപുരത്തുള്ള ഇവരുടെ ഷൂട്ടിങ് സെറ്റിൽ കൊണ്ടുപോകുന്നത്. ആദ്യ ദിവസത്തെ ഷൂട്ടിങ് കഴിഞ്ഞ ശേഷം ആണ് സീരിയൽ അല്ല വെബ് സീരീസ് ആണെന്ന് അറിയുന്നത്. ഇതിനകം തന്നെ സിനിമയുടെ പേരിൽ ഒരു കരാറിൽ ഒപ്പ് വെച്ചിരുന്നു. എഴുതാനും വായിക്കാനും അറിയാത്തത് കൊണ്ട് എന്തിലാണ് ഒപ്പുവെച്ചത് എന്ന് അറിയില്ല.

തന്നെ കൊണ്ടുപോയ എറണാകുളത്തും നിന്നുള്ള വ്യക്തി വായിച്ച നോക്കിയിട്ട് കുഴപ്പമില്ല എന്ന് പറഞ്ഞതുകൊണ്ടാണ് ഒപ്പിട്ടത്. തുടർന്ന് ആയിരുന്നു മോശം സിനിമയാണ് അഭിനയിക്കാൻ പോകുന്നത് എന്ന് അറിയുന്നത്. അതോടെ അഭിനയിക്കാൻ കഴിയില്ല എന്ന് താൻ പറഞ്ഞു. ഇതോടെ ഭീഷ.ണിയായി. തിരികെ പോകണമെങ്കിൽ ഏഴര രൂപ നഷ്ടപരിഹാരം വേണം എന്നായിരുന്നു പറഞ്ഞത്.

തുടർന്ന് സംവിധായക തന്നെ അനുനയിപ്പിക്കാൻ ശ്രമിച്ചു, താനും സ്ത്രീയല്ലേ എന്നും മുഖം കാണില്ല എന്നും സ്വകാര്യ ഭാഗങ്ങൾ കാണാതെപോലയാക്കിയാണ് റിലീസ് ചെയ്യൂ എന്നും സംവിധായക പറഞ്ഞു. നിന്നെ ചതിക്കില്ല എന്നും നിന്റ ശരീരം ആരെയും കാണിക്കില്ല എന്നൊക്കെ ഉറപ്പ് നൽകിയ ശേഷം ആണ് അഭിനയിക്കുന്നത്. ആദ്യ രണ്ടുദിവസം അഭിനയിച്ചത് ഇരുപതിനായിരം രൂപയാണ് തന്നത്.

മൂന്നാം ദിവസം പോകാതെ ഇരുന്നപ്പോൾ ഒരു ലക്ഷം രൂപ താരമെന്ന വാഗ്ദാനം ചെയ്തു. എന്നാൽ ഒരുകോടി രൂപ തന്നാലും അഭിനയിക്കില്ല എന്ന് തന്നടെ ഭീ ഷണിപ്പെടുത്താൻ ശ്രമിച്ചത്. സിനിമ പുറത്തുവന്നതിടെ വന്നതോടെ ആണ് ചതിക്കപ്പെട്ടു എന്ന് മനസിലാകുന്നത്. പോലീസിൽ പരാതി നൽകും എന്ന് പറഞ്ഞപ്പോൾ പോലീസും മന്ത്രിമാരും എംഎൽഎയുടെ ഒക്കെ ഞങ്ങൾക്ക് ബന്ധം ഉണ്ട് നീ ഒന്നും ചെയ്യില്ല എന്ന് സംവിധായക തന്നെ വെല്ലുവിളിച്ചു.

തിരുവനന്തപുരം സൈബർ സെല്ലിൽ പരാതി കൊടുത്തപ്പോൾ എല്ലാവരെയും വിളിച്ചു ചോദ്യം ചെയ്തു, എന്നാൽ പിന്നീട് കേസ് എടുക്കാൻ കഴിയില്ല എന്ന് അറിയിക്കുക ആയിരുന്നു. എന്നെ മുന്നിലിരുത്തി എന്റെ വീഡിയോ അയാൾ പച്ചക്ക് കണ്ടു, ഒരു ബഹുമാനത്തിനും അർഹതയില്ലാത്ത ആൾ ആണ്. അടുത്ത ദിവസം വിളിച്ചപ്പോൾ നേമം പോലീസിൽ പോയി കേസുകൊടുക്കാൻ പറഞ്ഞു.

ഷൂട്ടിങ് വരുമ്പോൾ വീട്ടുകാരെ കൂട്ടാതെ വരണം എന്ന് നേരത്തെ പറഞ്ഞിരുന്നു. അതിനാൽ ആരെയും കൂട്ടാതെ പോയത്, എന്നാൽ അവിടെ ചെന്നപ്പോൾ പല സീരിയൽ നടിമാരും അവരുടെ അമ്മമാരും ചേച്ചിമാരുമെല്ലാം ഉണ്ട്. ഇ കാര്യം ചോദിച്ചപ്പോൾ നീ ഹീറോ അല്ലെ അങ്ങനെ കൊണ്ടുവരാൻ പാടില്ല എന്നായിരുന്നു മറുപടി. ആദ്യമായി ഷൂട്ടിങ് വന്നതിന്റെ സന്തോഷത്തിൽ നിൽക്കുമ്പോൾ ആയിരുന്നു കരാർ തന്നെക്കൊണ്ട് ഒപ്പുവെപ്പിക്കുന്നത്.

സ്‌കൂളിൽ പോകാത്തത് കൊണ്ട് പേരെഴുതി ഒപ്പിടാൻ മാത്രം ആണ് അറിയുന്നത്. മേൽവിലാസം പോലും ഐഡികാർഡിൽ നോക്കിയാണ് എഴുതുന്നത്. താഴെ ഒപ്പിട്ട പേപ്പർ കൊടുത്തു. ഈ പേപ്പർ കണ്ടിട്ട് എന്നെ വഞ്ചിച്ചതാണ് എന്നാണ് വക്കീൽ പറയുന്നത്. ഷൂട്ടിങ് രണ്ടാം ദിവസം ഇവരുടെ സ്വഭാവം മാറി. എന്തായാലും ഇത്രയും ചെയ്തില്ലേ..

ഇനി കൂട്ടിവാങ്ങികൂ എന്നാണ് നിർമാതാവ് പറഞ്ഞത്. 20000 രൂപയ്ക്കൊന്നും ആരും അഭിനയിക്കില്ല ഇനി വരുമ്പോൾ ഒരു ലക്ഷം വാങ്ങണം എന്നും പറഞ്ഞു. അവർക്കെല്ലാം ഇത് പറ്റിക്കൽ ആണെന്ന് അറിയാമായിരുന്നു. സിനിമ പുറത്തുവന്നതോടെ എന്നോട് പോയി ചവാൻ ആണ് പറയുന്നത്. എനിക്ക് മാതാപിതാക്കൾ ഇല്ല എന്നും ഭർത്താവിന്റെ വീട്ടിലേക്ക് പോകാൻ കഴിയാത്ത സാഹചര്യം ആയല്ലോ എന്ന് യുവതി പറയുന്നു.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

3 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

3 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago