ട്രോളുകളും മോശം കമെന്റുകളും നിരോധിക്കാൻ മുഖ്യമന്ത്രി നടപടിയെടുക്കണം; മാളവിക സി മേനോൻ; നേരത്തെ ഈ ആവശ്യവുമായി ഗായത്രി ആർ സുരേഷും രംഗത്ത് വന്നിരുന്നു..!!

41

മലയാളികൾക്ക് സുപരിചിതയായ യുവനടിയാണ് മാളവിക സി മേനോൻ. 2012 ൽ പുറത്തിറങ്ങിയ നിന്ദ്രയാണ് മാളവിക ആദ്യം അഭിനയിച്ച ചിത്രം. പിന്നീട് ഞാൻ മേരിക്കുട്ടി , പൊറിഞ്ചു മറിയം ജോസ് , എടക്കാട് ബറ്റാലിയൻ 06 തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു.

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുണ്ട് താരം. മലയാളത്തിൽ മോഹൻലാലിനൊപ്പം ആറാട്ട് എന്ന ചിത്രത്തിലും മാളവിക അഭിനയിച്ചിട്ടുണ്ട്. കാലം മാറിയതോടെ താരങ്ങൾ കൂടുതലും സിനിമക്ക് ഒപ്പം തന്നെ സജീവമാണ് സോഷ്യൽ മീഡിയയിലും.

malavika menon hot

തങ്ങളുടെ ചെറുതും വലുതുമായ എല്ലാ വിശേഷങ്ങളും താരങ്ങൾ ഇപ്പോൾ പങ്കു വെക്കുന്നതും സാമൂഹിക മാധ്യമങ്ങളിൽ കൂടിയാണ്. താരങ്ങൾ അഭിനയലോകത്തിൽ ഇപ്പോൾ സജീവമായി നിൽക്കുന്നതിന് ഒപ്പം മോഡലിംഗ് രംഗത്തും അതുപോലെ കിടിലൻ ഫോട്ടോസുമായി വരാറുണ്ട്.

നടന്മാരെ അപേക്ഷിച്ചു നടിമാർ ആണ് കൂടുതലും സജീവമായി നിൽക്കുന്നത്. സൂപ്പർ താരങ്ങൾ കഴിഞ്ഞാൽ നടിമാർക്ക് വലിയ താര പിന്തുണ ആണ് ഉള്ളത്. എന്നാൽ പിന്തുണ നൽകുന്നവർക്ക് ഇടയിൽ മോശം കമെന്റുകളും മറ്റും വരുന്നതും നടിമാർക്ക് തന്നെയാണ്.

ഏത് തരത്തിലുള്ള വസ്ത്രങ്ങൾ ആണ് ധരിക്കാൻ ആഗ്രഹിക്കുന്നതും അത് ധരിക്കാനുള്ള സ്വാതന്ത്രം ഉണ്ടെന്നു പറയുമ്പോൾ നിങ്ങൾ എന്ത് ധരിച്ചാലും അതിനെയൊക്കെ വിമർശിക്കാനുള്ള അവകാശവും തങ്ങൾക്കുണ്ടെന്ന് ആണ് ഒരു വിഭാഗം ആളുകൾ കരുതുന്നത്.

വിമർശനങ്ങൾക്ക് അപ്പുറം ഈ വിഷയങ്ങൾ ആളുകളുടെ മനസുകൾ തകർക്കുന്ന ട്രോളുകളും മോശം കാലിയാക്കലുകളുമായി മാറുകയും ചെയ്യാറുണ്ട്. ഇത്തരം വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടണം എന്ന് പറഞ്ഞു രംഗത്ത് വന്നിരിക്കുകയാണ് മാളവിക ഇപ്പോൾ.. നേരത്തെ ഗായത്രി ആർ സുരേഷ് പറഞ്ഞ വാക്കുകൾ കൂടി ചെറുതായിരുന്നു മാളവിക പറഞ്ഞത്.

ഗായത്രി പറഞ്ഞത് വളരെ ശരിയാണ്. ഇതിനെതിരെ ശക്തമായ ഒരു നിയമം വന്നാൽ ഇത്തരം വിഷയത്തിൽ കുറവുകൾ ഉണ്ടാവും. അവർക്ക് പേടിയൊന്നുമില്ല. അഴിച്ചു വിട്ടിരിക്കുന്നത് പോലെ വായിൽ തോന്നുന്നത് എന്തും വിളിച്ചു പറയും. നല്ലൊരു നിമയം വന്നാൽ എല്ലാം ശരിയാകും മാളവിക പറയുന്നു.

You might also like