മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള നടനാണ് ജയറാം. താര കുടുംബമായ പാർവതിയുടെയും ജയറാമിന്റെയും മകൻ കാളിദാസിനെ ചെറുപ്പം മുതലേ മലയാളി പ്രേക്ഷകർക്ക് സുപരിചിതമായ മുഖം ആണെങ്കിൽ കൂടിയും മകൾ മാളവികയെ കുറിച്ചുള്ള വിവരമേ ഇല്ലായിരുന്നു എന്ന് വേണം പറയാൻ.
ജയറാമിന്റെ മകൾ മാളവിക എന്ന ചക്കിയാണ് മോഡലിങ്ങിൽ കൂടി എത്തിയിരിക്കുന്നത്. വസ്ത്രലോകത്തെ അറിയപ്പെടുന്ന ബ്രാൻഡ് ആയ മിലന്റെ മോഡൽ ആയി ആണ് മാളവിക ആദ്യം എത്തിയത്. എന്നാൽ താൻ എന്തായാലും അഭിനയ രംഗത്തേക്ക് ഇല്ല എന്നാണ് താരം പറയുന്നത്.
ക്യാമറക്ക് മുന്നിൽ നിൽക്കുമ്പോൾ തനിക്ക് നാണം വരും മോഡൽ ഷൂട്ടിംഗ് സമയത്തും അങ്ങനെ തോന്നിയിരുന്നു. അതുപോലെ തന്നെ അമ്മ നല്ല നർത്തകി ആണെങ്കിലും തനിക്ക് നൃത്തം ഒട്ടും വഴങ്ങില്ല എന്നാണ് താരം പറയുന്നത്. ചെറുപ്പത്തിൽ തടിച്ചു ഉരുണ്ടിരുന്ന മാളവിക വണ്ണം കുറയാൻ വേണ്ടി ഡയറ്റ് പ്ലാൻ ഒന്നും ചെയ്തില്ല താൻ ഫുട്‍ബോൾ കളിച്ചാണ് തടി കുറച്ചത് എന്നായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.
എന്നാൽ തനിക്ക് ഒപ്പം അഭിനയിക്കാൻ ചേരുന്ന താരം ഇതാണ് എന്ന് അടുത്തിടെ ഒരു ഇന്റർവ്യൂവിൽ മാളവിക പറയുന്നു. അതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. മലയാളത്തിൽ ഒരു അവസരം ലഭിക്കുകയാണെങ്കിൽ തനിക്ക് അഭിനയിക്കാൻ ഏറെ ഇഷ്ടം അടുത്ത സുഹൃത്ത് കൂടിയായ ഉണ്ണിമുകുന്ദന് ഒപ്പമാണെന്നാണ് പറിയുന്നത്. അതിനൊരു കാരണം ഉണ്ടെന്നും മാളവിക പറയുന്നു.
തന്റെ ഉയരത്തിലും തടിയ്ക്കും കറക്ടാടായ മലയാളത്തിലെ നടൻ ഉണ്ണി മുകുന്ദൻ ആണെന്നാണ് താരപുത്രി പറയുന്നത്. തമിഴിൽ ഏറ്റവും ഇഷ്ടപ്പെട്ട താരം വിജയ് ആണെന്നും വിജയുടെ ഒരു കടുത്ത ആരാധികയാണ് എന്നും പറയുന്നു. ജയറാമുമൊത്ത് ഒരു പരസ്യചിത്രത്തിൽ മാളവിക അഭിനയിച്ചിരുന്നു. പരസ്യചിത്രങ്ങളിൽ ആദ്യമായാണ് അഭിനയിക്കുന്നതെന്നും സ്റ്റിൽസ് ധാരാളം എടുത്തിട്ടുണ്ടെന്നും താരം കൂട്ടിച്ചേർത്തു.
അതോടൊപ്പം സത്യൻ അന്തിക്കാടിന്റെ മകൻ ആദ്യമായി സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ പ്രിയദർശന്റെ മകൾ കല്യാണി അഭിനയിച്ച ആ വേഷത്തിൽ ആദ്യം ക്ഷണിച്ചത് മാളവികയെ ആയിരുന്നു എന്നും താരം തുറന്നു പറയുന്നു. ദുൽഖറിന്റെ നായിക വേഷം താരം വേണ്ട എന്ന് വെക്കുക ആയിരുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…