നയൻതാരയെ കളിയാക്കിയ മാളവിക മോഹനന് മറുപടിയുമായി നയൻതാര തന്നെ രംഗത്ത്. കഴിഞ്ഞ ഇരുപത് വർഷമായി അഭിനയ ലോകത്തിൽ സജീവമായി നിൽക്കുകയും തെന്നിന്ത്യൻ സിനിമ ലോകത്തിൽ ലേഡി സൂപ്പർസ്റ്റാർ ആയി അറിയപ്പെടുകയും ചെയ്യുന്ന താരമാണ് നയൻതാര.
ദുൽഖർ സൽമാൻ നായകനായി എത്തിയ പട്ടം പോലെ എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തിലേക്ക് എത്തിയ ആൾ ആണ് മാളവിക മോഹനൻ എങ്കിൽ കൂടിയും ഇന്ന് തെന്നിന്ത്യൻ സിനിമ ലോകത്തിൽ തിരക്കേറിയ താരമാണ്. ഇപ്പോൾ മാളവിക നയൻതാരയുടെ മേക്കപ്പിനെ കളിയാക്കിയതും ആ വിഷയത്തിൽ നയൻതാര നൽകിയ മറുപടിയും ആണ് വൈറൽ ആകുന്നത്.
രാജ റാണി എന്ന ചിത്രത്തിലെ ഒരു ആശുപത്രി സീനിൽ ഒരു സൂപ്പർ താരം ഫുൾ മേക്കപ്പിൽ ആയിരുന്നു എന്നും മരിക്കാൻ കിടക്കുന്ന സീനിൽ ഒക്കെ എങ്ങനെ ആണ് ഫുൾ മേക്കപ്പിൽ അഭിനയിക്കുന്നത് എന്നും ആയിരുന്നു ഒരു അഭിമുഖത്തിൽ മാളവിക ചോദിച്ചത്.
എന്നാൽ ഈ വിഷയത്തിൽ ഇപ്പോൾ നയന്തര മറുപടി നൽകി ഇരിക്കുകയാണ്. തന്റെ പേര് പറഞ്ഞില്ലെങ്കിൽ ആ നടി ഉദ്ദേശിച്ചത് തന്നെ ആണെന്ന് തനിക്ക് മനസിലായി എന്ന് നയൻതാര പറയുന്നു. സിനിമയുടെ സംവിധായകൻ പറയുന്നത് അനുസരിച്ചാണ് താൻ ചെയ്യുന്നത്. സിനിമ ഇഷ്ടപ്പെടുന്നത് പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്നതിനു വേണ്ടിയാണ്, അല്ലാതെ റിവ്യൂ ചെയ്യുന്നവർക്കും വിമര്ശിക്കുന്നവർക്കും വേണ്ടിയല്ല താൻ സിനിമ ചെയ്യുന്നത്. ഒരു നടി തന്നെ ഞാൻ മേക്കപ്പ് നൽകിയതിനെ വിമർശിച്ചിരുന്നു.
അവർ എന്റെ പേര് പറഞ്ഞില്ല. എന്നാലും അത് എന്നെകുറിച്ചാണ് എന്ന് എനിക്ക് മനസിലായി. ഒരു ആശുപത്രി സീനിൽ ഞാൻ ഫുൾ മേക്കപ്പ് സീനിൽ അഭിനയിച്ചു എന്നും എന്റെ മുടിയും മുഖവും ഒട്ടും ഉലയാതെ പെർഫെക്റ്റ് ആയിരുന്നുവെന്നും അവർ പറയുന്നു. ആശുപത്രിയിൽ ആണെന്ന് കരുതി ഒരാൾ മുടി വലിച്ചു പറിച്ച് ഇട്ട് ഇരിക്കണം എന്നൊക്കെ ഉണ്ടോ.. ആശുപത്രിയിൽ ആളുകളുടെ മുടി ശരിയാക്കി കൊടുക്കാനും ശ്രുശ്രൂഷിക്കാനും എല്ലാം ആളുകൾ ഉണ്ടല്ലോ..
റിയാലിസ്റിക്ക് സിനിമകളും വാണിജ്യ സിനിമകളും തമ്മിൽ നല്ല വ്യത്യാസമുണ്ട്. ഒരു റിയാലിസ്റിക്ക് സിനിമ ചെയ്യുമ്പോൾ ഒട്ടും മേക്കപ്പിടാതെ മുഷിഞ്ഞ വസ്ത്രത്തിൽ ഒക്കെ ആയിരിക്കും ആളുകൾ അഭിനയിക്കുക. എന്നാൽ കൊമേഷ്യൽ ചിത്രത്തിലേക്ക് വരുമ്പോൾ നമ്മൾ വസ്ത്രം ധരിക്കേണ്ടത് പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ ആയിരിക്കണം.
ആ സിനിമയിൽ സംവിധായകൻ പറയുന്നത് പോലെ ആണ് ഞാൻ സ്റ്റൈൽ ചെയ്തത്, ഞാൻ ഇപ്പോഴും എന്റെ ചിത്രത്തിലെ സംവിധായകൻ പറയുന്നത് പോലെ ചെയ്യുന്ന ആൾ ആയിരിക്കും. അല്ലാതെ റിവ്യൂ ചെയ്യുന്നവർക്കോ വിമര്ശിക്കുന്നവർക്കോ വേണ്ടിയല്ല സിനിമ ചെയ്യേണ്ടത്. എന്നെ ഇഷ്ടമല്ല ആളുകൾ എന്നെ പറ്റി പലതും പറയുകയും എഴുതുകയും ചെയ്യും. എന്നാൽ അതൊക്കെ ഞാൻ അതൊക്കെ അറിയും എങ്കിലും അതൊന്നും ഞാൻ ശ്രദ്ധിക്കാറില്ല.
അവർക്ക് ഒരുപാട് സമയം ഉള്ളതുകൊണ്ടല്ലേ നമ്മളെ പറ്റി ഒക്കെ പറയുന്നത്. എനിക്ക് അതൊന്നും ശ്രദ്ധിക്കാൻ സമയമില്ല. പ്രേക്ഷകർ എന്നോട് കാണിക്കുന്ന സ്നേഹം ശ്രദ്ധിക്കാൻ ആണ് എനിക്ക് ഇഷ്ടം നയൻതാര പറയുന്നു. വിജയ് നായകനായി എത്തിയ മാസ്റ്റർ എന്ന ചിത്രത്തിന്റെ പ്രൊമോഷൻ ഭാഗമായി നൽകിയ അഭിമുഖത്തിൽ ആയിരുന്നു മാളവിക മോഹനൻ വിവാദ പരാമർശം നടത്തിയത്.
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…
ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിന് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന ആസിഫ് നായകനായ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. അജിത്…
ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…