കഴിഞ്ഞ ആഴ്ചയിൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്ന ചൂടൻ വാർത്ത തന്നെ ആയിരുന്നു, സംവിധായകൻ റോഷൻ ആൻഡ്രൂസ്, നിർമാതാവ് ആൽവിൻ ആന്റണിയെ വീട്ടിൽ എത്തി ആക്രമിച്ച വാർത്ത. തുടർന്ന് ഇരുവരും പരസ്പരം പോലിസിൽ കേസ് കൊടുക്കുകയും റോഷൻ ആൻഡ്രൂസിനെ നിർമാതാക്കളുടെ സംഘടന വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു.
ഈ വിഷയത്തെ കുറിച്ച് പിന്നീട് മനോരമ ചാനൽ റിപ്പോർട്ട് ചെയ്തത്, റോഷൻ ആൻഡ്രൂസും സഹ സംവിധായകയും തമ്മിൽ ഉള്ള വഴിവിട്ട ബന്ധവും പെണ്കുട്ടിയുമായി ഉള്ള തന്റെ സൗഹൃദം റോഷൻ ആൻഡ്രൂസിന് ഇഷ്ടം ആകാത്തത് കൊണ്ടും ആണ് ആക്രമണം നടത്തിയത് എന്നാണ് ആൽവിൻ ആന്റണി നൽകിയ പ്രതികരണം.
എന്നാൽ ഈ വിഷയത്തെ കുറിച്ച് തനിക്ക് ഒന്നും തന്നെ പ്രതികരിക്കാൻ ഇല്ല എന്നും സത്യം പുറത്ത് വരുക തന്നെ ചെയ്യും എന്നായിരുന്നു റോഷൻ ആൻഡ്രൂസ് നൽകിയ മറുപടി.
ഇപ്പോഴിതാ, പ്രശ്നങ്ങൾക്ക് കാരണം എന്ന് പറയുന്ന പെണ്കുട്ടി തന്നെ സത്യാവസ്ഥ വെളിപ്പടുത്തി രംഗത്ത് എത്തിയിരിക്കുകയാണ്. റിപ്പോർട്ട് ചാനലിന് നൽകിയ ഫോൺ സംഭാഷണം ഇങ്ങനെ,
ആൽവിനുമായി ഒരു മ്യൂസിക്ക് ആൽബം ചെയ്യുന്ന സമയത്ത് പരിചയ പെടുകയും തുടർന്ന് ഒരാഴ്ച കഴിഞ്ഞപ്പോൾ ആൽവിൻ പെണ്കുട്ടിയോട് പ്രണയാഭ്യർത്ഥന നടത്തുകയും ആയിരുന്നു.
പെൺകുട്ടി പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് ആൽവിൻ വളരെ മോശമായി പെരുമാറി എന്നും പെൺകുട്ടി പറയുന്നു. തന്നെ ഒരു സഹോദരിയെ പോലെ കാണുന്ന റോഷൻ ആൻഡ്രൂസ് ഈ വിവരം അറിഞ്ഞപ്പോൾ അതിൽ ഇടപെടുകയും അതിനെ തുടർന്ന് ഈ പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്തു.
റോഷൻ സാർ ആൽവിന്റെ വീട്ടിലെത്തി അയാളുടെ മാതാപിതാക്കളുടെ മുന്നിൽ വച്ചാണ് മകന്റെ മോശം പ്രവർത്തിയെ കുറിച്ച് പറഞ്ഞത് എന്നും അത് അയാളിൽ പക ഉണ്ടാക്കി എന്നും സഹസംവിധായിക പറയുന്നു. നിരപരാധിയായ റോഷൻ ആൻഡ്രൂസിനെ മനഃപൂർവം കുടുക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത് എന്നും ഒരു പെണ്ണ് സിനിമയിൽ ഒന്നും ആവരുതെന്ന വാശിയിൽ നടക്കുന്ന കാര്യങ്ങളാണിതെല്ലാം എന്നും ഈ കുട്ടി പറയുന്നു.
താൻ തിരുവനന്തപുരത്തെത്തി തെളിവുകൾ സഹിതം ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട് എന്നും അവർ വെളിപ്പെടുത്തി.
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…
ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിന് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന ആസിഫ് നായകനായ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. അജിത്…
ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…