നടൻ റിസബാബ അന്തരിച്ചു; മലയാള സിനിമക്ക് മറ്റൊരു നഷ്ടംകൂടി..!!
മലയാളത്തിന്റെ മറ്റൊരു പ്രിയ നടൻ കൂടി വിടവാങ്ങി. നടൻ റിസബാബ അന്തരിച്ച വിവരം നിർമാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ ബാദുഷയാണ് ഫേസ്ബുക് പോസ്റ്റ് വഴി അറിയിച്ചത്. 54 വയസ്സായിരുന്നു. കൊച്ചി ജനിച്ച റിസബാബ 1984 ൽ പുറത്തിറങ്ങിയ വിഷുപ്പക്ഷി എന്ന ചിത്രത്തിൽ കൂടിയാണ് അഭിനയ ലോകത്തേക്ക് എത്തുന്നത്.
1990 ൽ പുറത്തിറങ്ങിയ ഡോക്ടർ പശുപതി എന്ന ചിത്രത്തിൽ പാർവതിയുടെ നായകനായി എത്തി എങ്കിൽ കൂടിയും വമ്പൻ പ്രേക്ഷക ശ്രദ്ധ കിട്ടിയത് അതെ വര്ഷം തന്നെ ഇറങ്ങിയ ഇൻ ഹരിഹർ നഗർ എന്ന ചിത്രത്തിൽ ജോൺ ഹോനായി എന്ന വില്ലൻ വേഷം ചെയ്തതോടെ ആയിരുന്നു.
പിന്നീട് നിരവധി സിനിമകളിൽ വില്ലൻ വേഷങ്ങളിലും സ്വഭാവ നടനായും അഭിനയിച്ചു. സിനിമകൾ കൂടാതെ ടെലിവിഷൻ പരമ്പരകളിലും റിസബാവ സജീവമാണ്. വിവിധ ചാനലുകളിലായി നിരവധി സീരിയലുകളിൽ അഭിനയിച്ചു. അഭിനയം കൂടാതെ സിനിമകളിൽ ഡബ്ബിംഗും ചെയ്തു.
മലയാളത്തിൽ ഇതുവരെ 150 ഓളം സിനിമകളിലും ഇരുപതോളം സീരിയലുകളിലും അഭിനയിച്ചു. കൂടാതെ ചില ചിത്രങ്ങൾക്ക് വേണ്ടി ഡബ്ബിങ് ചെയ്തിട്ടുമുണ്ട് റിസബാബ. 2011 കർമയോഗി എന്ന ചിത്രത്തിൽ മികച്ച ഡബ്ബിങ് ആർട്ടിസ്റ്റിന് ഉള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയിട്ടുണ്ട്.