2020 ജനുവരി 5 നു ആയിരുന്നു മലയാളം ബിഗ് ബോസ് രണ്ടാം സീസൺ തുടങ്ങുന്നത്. മലയാളത്തിൽ ഏറ്റവും കൂടുതൽ ടിആർപി റേറ്റിങ് ഉള്ള ചാനൽ ആയ ഏഷ്യാനെറ്റിൽ ആയിരുന്നു ബിഗ് ബോസ് സംപ്രേഷണം ചെയ്തിരുന്നത്. മലയാളത്തിന്റെ ഏറ്റവും വലിയ സിനിമ താരം ആയ മോഹൻലാൽ ആണ് ഈ പ്രോഗ്രാമിന് അതിഥിയായി എത്തിയത്.
17 മത്സരാർത്ഥികളുമായി തുടങ്ങിയ പരിപാടിയിൽ ബഡായി ബംഗ്ലാവ് എന്ന പരിപാടിയിൽ കൂടി ശ്രദ്ധ നേടിയ ആര്യ, പാഷാണം ഷാജി, വീണ നായർ തുടങ്ങിയ വമ്പൻ താരങ്ങൾ ഒക്കെ ഉണ്ടായിരുന്നു എങ്കിൽ കൂടിയും ഏറ്റവും വലിയ താരാരധന ലഭിച്ചത് ഡോക്ടർ രജിത് കുമാറിന് ആയിരുന്നു. എന്നാൽ കഴിഞ്ഞ വാരം രജിത് കുമാർ ഷോയിൽ നിന്നും പുറത്താക്കുകയും ചെയ്തു.
ഇതിന്റെ പേരിൽ വമ്പൻ പ്രതിഷേധ പരിപാടികൾ ആണ് കേരളത്തിൽ അങ്ങോളമിങ്ങോളം അരങ്ങേറിയതും. എന്നാൽ ഇപ്പോൾ ബിഗ് ബോസ് സീസൺ 2 അവസാനിപ്പിക്കുന്നു എന്ന രീതിയിൽ ഉള്ള വാർത്തകൾ ആണ് പുറത്തു വരുന്നത്. ലോകം മുഴുവൻ ഭീതിയിൽ ആഴ്ത്തിയ കൊറോണ വൈറസ് ഭീതിയിൽ ആണ് ഷോക്ക് അവസാനിപ്പിക്കുന്നത് എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ.
ബിഗ് ബോസ് സീസൺ 2 തീരാൻ കുറച്ചു ദിനങ്ങൾ കൂടി മാത്രം ആണ് ബാക്കി ഉള്ളത്. അപ്പോൾ ആണ് ഷോ താൽക്കാലികമായി നിര്ത്തുന്നു എന്നുള്ള വാർത്ത എത്തുന്നത്. ഇന്നലെ ബിഗ് ബോസ്സിലെ 73 മത് എപ്പിസോഡ് ആയിരുന്നു.
ബിഗ് ബോസ് എന്ന ഷോ നടത്തുന്നതിന് പിന്നിൽ വലിയൊരു സംഘം തന്നെ ജോലി ചെയ്യുന്നുണ്ട് എന്നും അതുകൊണ്ടു തന്നെ കൊറോണ പടരുന്ന സാഹചര്യത്തിൽ കൂട്ടമായി പ്രവർത്തിക്കാൻ ഉള്ള ബുദ്ധിമുട്ടു കൊണ്ടാണ് ഇത്തരത്തിൽ ഉള്ള ഒരു തീരുമാനത്തിലേക്ക് ബിഗ് ബോസ് ടീം എത്തുന്നത് എന്നാണ് റിപോർട്ടുകൾ. കൂടാതെ മോഹൻലാൽ വരുന്ന എപ്പിസോഡുകളിൽ ഉള്ള പ്രേക്ഷകരെ കഴിഞ്ഞ രണ്ടു വാരങ്ങളായി ഒഴിവാക്കി ഇരുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…