വിജയ് ബാബു വിഷയത്തിൽ അതിജീവതയെ അപമാനിക്കുന്ന തരത്തിൽ ഉള്ള പ്രസ്താവനയുമായി നടി മല്ലിക സുകുമാരൻ വീണ്ടും രംഗത്ത്. നേരത്തെ വിജയ് ബാബുവിന് പിന്തുണ നൽകുന്ന തരത്തിലുള്ള പ്രസ്താവന മല്ലിക നടത്തിയിരുന്നു.
നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരെ മലയാളത്തിലെ പ്രമുഖ നടി ആരോപണം ഉന്നയിച്ച പീ ട ന പരാതിയിൽ മല്ലിക വിജയ് ബാബുവിന് അനുകൂലമായ പ്രസ്താവന നടത്തിയത്.
എന്തുകൊണ്ടാണ് മാതാപിതാക്കൾ ഇല്ലാതെ പോയത് എന്നും അവസരങ്ങൾ ലഭിക്കാതെ പോകുമ്പോൾ ഇപ്പോൾ സർവ സാധാരണയായി നടത്തുന്ന മീറ്റൂ എന്ന രീതിയെ താൻ എതിർക്കുന്നു എന്നും മല്ലിക പറയുന്നു.
ഒരു സ്ഥലത്ത് പോകുമ്പോൾ മോശം അനുഭവം ഒരിക്കൽ ഉണ്ടായാൽ പിന്നീട് പോകുമ്പോൾ രക്ഷിതാക്കളെ ഒപ്പം കൂട്ടണം. ആള് ശരിയല്ല എന്ന് തോന്നിയാൽ പിന്നെ എന്തിനു ആളുടെ അടുത്ത് ഒറ്റക്ക് പോകണം. ഈ രണ്ടു വ്യക്തികളെയും എനിക്ക് വ്യക്തിപരമായി അറിയില്ല.
ഒരു മാസത്തോളം പീ ഡി പ്പിച്ചു എന്നൊക്കെ ആണ് പറയുന്നത്. ആദ്യം ദുരനുഭവം ഉണ്ടായ ശേഷം യുവതി എന്തിനാണ് പിന്നീട് അവിടേക്ക് പോയത്..? അവസരം ആണോ അഭിമാനം ആണ് പ്രാധാന്യമുള്ളത്..?? അവസരങ്ങൾ കിട്ടിയില്ല എങ്കിൽ അപ്പോൾ മീറ്റൂ ആരോപണം എന്നുള്ള ആറ്റിറ്റ്യൂഡ് ശരിയല്ല.
ഒറ്റക്ക് പോയാൽ ആണോ ആഗ്രഹങ്ങൾ നേടാൻ കഴിയൂ.. മല്ലിക ചോദിക്കുന്നു. ആണുങ്ങൾക്ക് വാശി ഉണ്ടാവാം. പെൺകുട്ടിയുടെ പേര് വെളിപ്പെടുത്തൽ നടത്തിയതിനെ പിന്തുണക്കുക അല്ല.
തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് പോക്രിത്തരം തന്നെയാണ്. എന്നാൽ ചോരത്തിളപ്പുള്ള ചെറുപ്പക്കാരൻ ആണ്. പരസ്യമായി അപമാനിച്ചാൽ പത്തിരട്ടി വാശി തോന്നാം.. അങ്ങനെ നീ മാത്രം ഷൈൻ ചെയ്യണ്ട എന്ന് തോന്നിക്കാണും. – മല്ലിക പറയുന്നു.
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…
ബ്ലോക്ക്ബസ്റ്റർ ഹിറ്റായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത'യുടെ ഫസ്റ്റ് ലുക്ക്…