മലയാളത്തിലെ ഏറ്റവും മികച്ച നടനായ സുകുമാരന്റെ ഭാര്യ , മലയാളത്തിലെ നടനും സംവിധായകനും നിർമാതാവുമെല്ലാമായ പൃഥ്വിരാജ് സുകുമാരന്റെയും നടൻ ഇന്ദ്രജിത് സുകുമാരന്റെയും അമ്മയും മലയാളത്തിന്റെ പ്രിയ നടിയായ മല്ലിക സുകുമാരൻ.
എന്നാൽ ഒട്ടേറെ ആളുകൾക്ക് അറിയാം എങ്കിൽ കൂടിയും ചിലർക്കെങ്കിലും അറിയില്ലാത്ത ഒരു കാര്യമുണ്ട്. മല്ലിക ആദ്യം വിവാഹം കഴിക്കുന്നത് മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിനെയാണ് എന്നുള്ളത്. അഭിനയ ലോകത്തിൽ ശോഭിക്കുക എന്നുള്ളത് തന്നെയായിരുന്നു രണ്ടുപേരുടെയും സ്വപ്നം.
കോളേജ് കാലഘട്ടം മുതൽ കലാപരമായ കഴിവുകൾ കൊണ്ട് സമകാലികരെ മുഴുവൻ വിസ്മയിപ്പിക്കാൻ ജഗതിക്ക് കഴിഞ്ഞിരുന്നു. തന്റെ പ്രണയിനിയും അതെ കോളേജിൽ തനിക്കൊപ്പം പഠിച്ചയാൾ ആകുക ആയിരുന്നു.
കലാപരമായി നിരവധി കഴിവുകളുള്ള മല്ലികയും പഠന കാലത്ത് തന്നെ താരം ആയി മാറിയ ജഗതി ശ്രീകുമാറും തമ്മിൽ അടുത്തു. പ്രണയം തലക്ക് പിടിച്ചപ്പോൾ രണ്ടുപേരും ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ചു. തങ്ങളുടെ ജീവിതം കൂടുതൽ മികവുള്ളതാക്കാൻ അന്നത്തെ സിനിമ കോട്ടയായ മദ്രാസിലേക്ക് വണ്ടി കയറി.
സിനിമയിൽ ഭാഗ്യം പരീക്ഷിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ പ്രണയ കാലം പോലെ അത്ര സുന്ദരവും മധുരമുള്ളതും ആയിരുന്നില്ല ഇരുവരുടെയും മദ്രാസിലെ ജീവിതം. അഭിപ്രായ ഭിന്നതകൾ പതിയെ ഉണ്ടാകാൻ തുടങ്ങി. 1976 ലാണ് ഇരുവരും വിവാഹിതരായത്. എന്നാൽ ഈ ബന്ധത്തിന്റെ ആയുസ്സ് വളരെ കുറിച്ചുമാത്രം ആയിരുന്നു.
മൂന്ന് വർഷത്തെ തർക്കങ്ങളും പിണക്കങ്ങളും നീണ്ട ബന്ധത്തിനു ശേഷം ഇരുവരും വിവാഹമോചിതരായി. 1979 ലാണ് ഇരുവരും നിയമപരമായി ബന്ധം വേര്‍പ്പെടുത്തിയത്. ഈ ബന്ധത്തിൽ കുട്ടികളില്ല. ജഗതിയുമായുള്ള ബന്ധം അവസാനിപ്പിച്ച ശേഷമാണ് അന്ന് കത്തിജ്വലിച്ചു നിന്നിരുന്ന നടൻ സുകുമാരനെ മല്ലിക വിവാഹം കഴിച്ചത്.
ഒരുമിച്ചുള്ള പൊറുതിവേണ്ട; സുകുമാരൻ മല്ലികയോട് പറഞ്ഞത്; ഇന്നും തെറ്റിക്കാതെ ആ വാക്ക്..!!
ആദ്യ ബന്ധം പോലെ ആയിരുന്നില്ല ഇത്തവണ. വിജയകരമായ അവരുടെ ദാമ്പത്യ ജീവിതം ശോഭിച്ചപ്പോൾ വിരിഞ്ഞ പുഷ്പങ്ങളായിരുന്നു ഇന്ദ്രജിത്തും പൃഥ്വിരാജും. മല്ലികയുമായി വിവാഹമോചനം നേടി അതേ വർഷം തന്നെ ജഗതി കല എന്ന സ്ത്രീയെ വിവാഹം കഴിച്ചു. എന്നാൽ 1984 ല്‍ കലയുമായുള്ള ബന്ധവും ജഗതി വേര്‍പ്പെടുത്തി. പിന്നീട് അതേ വർഷം തന്നെയാണ് അദ്ദേഹം ശോഭയെ വിവാഹം കഴിച്ചത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…