മകൻ വാങ്ങിയ പുത്തൻ കാർ വീട്ടിൽ എത്തിക്കാൻ കഴിയാത്തതിൽ പരിതപിച്ച അമ്മയാണ് മല്ലിക സുകുമാരൻ. പരസ്യമായി ഇതിനെതിരെ പ്രസ്താവന നടത്താനും അന്തരിച്ച അതുല്യ നടൻ സുകുമാരന്റെ ഭാര്യയും മലയാള സിനിമയിലെ മികച്ച നടന്മാർ ആയ പ്രോത്വിരാജിന്റെയും ഇന്ദ്രജിത്തിന്റെയും അമ്മയുമായി മല്ലിക സുകുമാരൻ.
മഹാ പ്രളയം നേരിട്ടപ്പോൾ, വെള്ളപ്പൊക്കത്തിൽ നിന്നും രക്ഷപ്പെട്ട മല്ലികക്ക് എതിരെ അന്ന് വമ്പൻ ട്രോളുകൾ ആണ് ഉണ്ടായത്. എന്നാൽ മല്ലികയുടെ ആ മോഹം ഇപ്പോൾ സാക്ഷാത്കരിച്ചിരിക്കുകയാണ്.
തിരുവനന്തപുരത്ത് ഒരു കോളനിയുടെ ഉള്ളിൽ ആണ് താൻ താമസിക്കുന്നത് എന്ന് മല്ലിക പറയുന്നു, പത്ത് പതിനാല് വീടുകൾ ഉള്ള കോളനിയുടെ അകത്തേക്ക് ഒരു വാഹനത്തിന് കഷ്ടിച്ചു കടന്നുപോകാൻ കഴിയുകയുള്ളൂ, അതുപോലെ തന്നെ പെട്ടന്ന് വെള്ളക്കെട്ട് ഉണ്ടാകുന്ന സ്ഥലം കൂടി ആന്നെന്നും മല്ലിക പറയുന്നു.
ആറു വർഷങ്ങൾക്ക് മുമ്പാണ് കോർപ്പറേഷൻ പരിധിയിൽ ജീവിക്കുന്ന ആൾ എന്ന നിലയിൽ നല്ല റോഡ് നൽകണം എന്ന നിവേദനം നൽകിയത്, ഒരു രാഷ്ട്രീയ പാർട്ടിയുടെയും ശുപാർശ ഇല്ലാതെയാണ് നിവേദനം നൽകിയത്.
പിന്നീട് മകൻ മൂന്ന് കോടി രൂപയോളം മുടക്കി വാഹനം വാങ്ങുന്നതും അതിന് 49 ലക്ഷം രൂപ നികുതി അടക്കുന്നതും അങ്ങനെ നികുതി കൊടുത്തു ജീവിക്കുന്ന വീട്ടിലേക്ക് നികുതി കൊടുത്തു വാങ്ങിയ വാഹനം എത്തിക്കും എന്ന് തോന്നുന്നത് തെറ്റാണോ, നേരത്തെ അഭിമുഖത്തിൽ കൊടുത്ത വാർത്തയുടെ അടിസ്ഥാനത്തിൽ ആണ് എനിക്ക് എതിരെ ട്രോളുകൾ വന്നത് എന്നും മല്ലിക സുകുമാരൻ പറയുന്നു.
വന്നാൽ ആ ട്രോളുകൾ കൊണ്ടാണ്, പൊടിപിടിച്ചു കിടന്ന ഫയലുകള്‍ക്ക് വീണ്ടും അനക്കം വയ്ക്കുന്നത്. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് പ്രധാന റോഡില്‍ നിന്നും വീടിനു മുന്നിലൂടെയുള്ള വഴി വീതികൂട്ടി ടാര്‍ ചെയ്തു, വീട്ടിലേക്കുള്ള അല്‍പം പൊക്കത്തിലുള്ള വശം ഇന്റര്‍ലോക് വിരിച്ചു ഭംഗിയാക്കി. വെള്ളം ഒഴുകിപ്പോകാന്‍ ഓട പണിതു. സ്ലാബ് ഇട്ടു. ഏറ്റവും സന്തോഷം, കഴിഞ്ഞ ദിവസം പൃഥ്വിരാജ് ലംബോര്‍ഗിനിയുമായെത്തി. വന്നതും പോയതും ഒന്നും ആരും അറിഞ്ഞില്ല! എന്നേക്കാള്‍ സന്തോഷം അവനാണ് എന്നുതോന്നുന്നു. പിന്നാലെ വലിയ വാഹനവുമായി ഇന്ദ്രനും കുടുംബവുമെത്തി. അങ്ങനെ എന്റെ വീട്ടില്‍ വീണ്ടും ഒത്തുചേരലിന്റെ സന്തോഷം ഉണ്ടായി. ആരോഗ്യപരമായ ട്രോളുകളോട് എനിക്ക് നന്ദിയുണ്ട്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…