മോഹൻലാലിന് ഒരിക്കലും കഴിയില്ല; മമ്മൂട്ടിക്ക് അനായാസം കഴിയും; മോഹൻലാലിന്റെ ബലഹീനതയെ കുറിച്ച് തുറന്നടിച്ച് രഞ്ജി പണിക്കർ..!!

44,631

മലയാളത്തിന്റെ അഭിമാനങ്ങൾ ആണ് മോഹൻലാലും മമ്മൂട്ടിയും സുരേഷ് ഗോപിയും. എന്നാൽ എന്നും മലയാള സിനിമയിൽ മുഴങ്ങി കേൾക്കുന്ന പേരുകൾ മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും ആണ്. കഴിഞ്ഞ നാൽപ്പത് വർഷത്തിൽ ഏറെയായി അഭിനയ ലോകത്തിൽ എതിരാളികൾ ഇല്ലാതെ മുന്നേറുന്ന താരങ്ങൾ ആണ് ഇവരും.

എന്നാൽ പരസ്പരം ചെയ്തു ഫലിപ്പിക്കാൻ കഴിയാത്ത ഒട്ടേറെ കഥാപാത്രങ്ങൾ ഇരുവരും ചെയ്തിട്ടുണ്ട്. മലയാളത്തിൽ തീപാറുന്ന ഡയലോഗുകൾ തീയറ്ററിൽ പ്രകമ്പനം കൊള്ളിച്ച തിരക്കഥാകൃത്താണ് രഞ്ജി പണിക്കർ. അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ മിക്കവയും ചാടുതലായർന്ന ഡയലോഗുകളും വേഗംകൂടിയ ഭാഷകൊണ്ട് അസാമാന്യമായ അമ്മാനമാടൽ നടത്തുന്നവർ കൂടിയാണ്.

മമ്മൂട്ടി അവതരിപ്പിച്ച ജോസഫ് അലക്സും സുരേഷ് ഗോപി അവതരിപ്പിച്ച ഭരത് ചന്ദ്രനും മോഹൻലാൽ ചെയ്ത സക്കീർ അലി ഹുസൈനും എല്ലാം രഞ്ജി പണിക്കറിന്റെ എഴുത്തിൽ പിറന്ന കഥാപാത്രങ്ങൾ ആണ്. താൻ എഴുതുന്ന ഡയലോഗുകൾ എളുപ്പത്തിൽ വഴങ്ങുന്നത് മമ്മൂട്ടിക്കും സുരേഷ് ഗോപിക്കും ആണ്.

മോഹൻലാലിന് താൻ ഉദ്ദേശിക്കുന്ന രീതിയിൽ ഒരിക്കൽ പോലും പറഞ്ഞു ഫലിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. ഞാനും മോഹൻലാലും ഒന്നിച്ച ചിത്രം ആയിരുന്നു പ്രജാ. ആ സിനിമ ചെയ്യുമ്പോൾ ഞാൻ വായിച്ചു കൊടുത്ത ഡയലോഗുകൾ അതെ മീറ്ററിൽ പറയാൻ തനിക്ക് കഴിയില്ല എന്ന് മോഹൻലാൽ പറഞ്ഞിട്ടുണ്ട്.

മോഹൻലാലിന് അദ്ദേഹം കാൽക്കുലേറ്റ് ചെയ്യുന്ന ഒരു മീറ്ററിൽ നിന്ന് മാത്രമേ ഡയലോഗ് പറയാൻ കഴിയുകയുള്ളൂ. എന്നാൽ താൻ എഴുതുന്ന ഡയലോഗുകൾ മമ്മൂട്ടിക്കും അതുപോലെ സുരേഷ് ഗോപിക്കും വേഗത്തിൽ വഴങ്ങും. അവർ അതെ മീറ്ററിൽ പറയുകയും ചെയ്യും.

എന്നാൽ മോഹൻലാലിന് ആ മീറ്ററില്ല. മോഹൻലാലിന് ഏറ്റവും കൂടുതൽ വഴങ്ങുന്നത് രഞ്ജിത് എഴുതുന്ന ഡയലോഗുകൾ പറയുന്നത് ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഞാൻ എഴുതുന്ന ഡയലോഗുകൾ വളരെ അനായാസം മമ്മൂട്ടി പറയുന്നത് ആയിട്ട് തോന്നിയിട്ടുണ്ട്. പക്ഷെ മമ്മൂട്ടിയെ വെച്ച് അത്തരത്തിൽ ഉള്ള ഡയലോഗുകൾ പറഞ്ഞൊപ്പിക്കാൻ ഞാൻ കഷ്ടപ്പെടാറുണ്ട്.

ചില ഡയലോഗുകൾ അയയ്ക്കുമ്പോൾ അദ്ദേഹം ദേഷ്യപ്പെടും. കടിച്ചാൽ പൊട്ടാത്ത ഡയലോഗിന്റെ പേരിൽ എന്ന് ചൂടാവും. എന്തിന് ഡബ്ബിങ് സ്റ്റുഡിയോയിൽ വരെ ചൂടൻ പെരുമാറ്റം ഉണ്ടായിട്ടുണ്ട്.

എന്നാൽ ഇങ്ങനെയൊക്കെ മമ്മൂട്ടി പറയും എങ്കിൽ കൂടിയും നമ്മൾ ആഗ്രഹിച്ചപോലെ മമ്മൂട്ടി ഡൈലോഗ് പറയും എന്നും രഞ്ജി പണിക്കർ പറയുന്നു.

You might also like