Categories: Gossips

ഒരു നടനും ഇത്ര അഹന്ത പാടില്ല; ഇദ്ദേഹം മെഗാസ്റ്റാറോ; മമ്മൂട്ടിക്ക് എതിരെ നിർമാതാവ്..!!

മലയാള സിനിമയിൽ എതിരാളികൾ ഇല്ലാത്ത താരം ആരാണ് എന്ന് ചോദിച്ചാൽ അതിൽ ഒരാൾ മമ്മൂട്ടിയാണ്. സിനിമ എന്നത് പലർക്കും ഒരു മായാലോകം തന്നെയാണ്. സിനിമ മോഹികൾ ആണെങ്കിൽ കൂടി വരുന്ന കാലവും. മമ്മൂട്ടി എന്ന അഭിനയ പ്രതിഭ സിനിമ ലോകത്തിൽ എത്തിയിട്ട് നാല് പതിറ്റാണ്ടുകൾ കഴിഞ്ഞു എന്നുള്ളത് ആണ് വാസ്തവം.

അതിനടിയിൽ നാനൂറോളം ചിത്രത്തിൽ അഭിനയിച്ച മമ്മൂട്ടിക്ക് ഒപ്പം നായകനായും നടനായും നായികയും ഒക്കെ വന്നവർ പോയിരുന്നു. എന്നാൽ ചില വിവാദങ്ങൾ മമ്മൂട്ടിയോടൊപ്പം ഇപ്പോഴും ഉണ്ടായിട്ടുണ്ട്. അദ്ദേഹം കുറച്ചു ദേഷ്യക്കാരൻ ആണെന്ന് ആയിരുന്നു ഒരു വിഭാഗം എങ്കിലും ആളുകൾ പറയുന്നത്. എന്നാൽ അദ്ദേഹം വാത്സല്യത്തോടെ ചോദിച്ചാലും അങ്ങനെയേ ചോദിക്കൂ എന്നാണ് കുതിരവട്ടം പപ്പുവിന്റെ മകൻ ബിനു പപ്പു ഈ അടുത്ത് ഒരു അഭിമുഖത്തിൽ പറഞ്ഞത്.

ഈ അടുത്ത കാലത്തിൽ അല്ലെങ്കിൽ പഴയ അഭിമുഖങ്ങൾ എല്ലാം ശ്രദ്ധ നേടുന്ന കാലം ആണ് ഇപ്പോൾ. സ്വർഗ്ഗ ചിത്ര അപ്പച്ചൻ തമിഴ് നടൻ വിജയിയെ കുറിച്ച് പറഞ്ഞ വാക്കുകൾ ഈ ഇടക്ക് ശ്രദ്ധ നേടിയിരുന്നു. അദ്ദേഹം ആണ് തന്റെ അനിയത്തിപ്രാവ് എന്ന ചിത്രത്തിന്റെ തമിഴിൽ അഭിനയിച്ചത് എന്നും അന്ന് അദ്ദേഹം വാങ്ങിയിരുന്നത് പ്രതിഫലം ആയി 17 ലക്ഷം രൂപ ആയിരുന്നു എന്നും അതുപോലെ തമിഴ് താരങ്ങൾ നിർമാതാക്കളെ വല്ലാതെ ബഹുമാനിക്കുന്ന ആൾ കൂടി ആണ് അപ്പച്ചൻ പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസമാണ് സംവിധായകൻ സാജൻ ഗീതം എന്ന മമ്മൂട്ടി നായകനായി എത്തിയ ചിത്രത്തിൽ അതിഥി വേഷത്തിൽ മോഹൻലാൽ പറഞ്ഞ ചില ഡയലോഗുകൾ മാറ്റാൻ ആവശ്യപ്പെട്ടു എന്ന് വെളിപ്പെടുത്തൽ നടത്തിയത്. എന്നാൽ വന്ദേ മാതരം എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ ഉണ്ടായ ചില സംഭവങ്ങൾ ആണ് ചിത്രത്തിന്റെ തിരക്കഥാകൃത്തും നിർമാതാവുമായ ഹെൻറി പറയുന്നത്.

മലയാളത്തിലും തമിഴിലുമായി ഇറങ്ങിയ ചിത്രം ആണ് വന്ദേ മാതരം. ടി അരവിന്ദ് സംവിധാനം ചെയ്ത ചിത്രത്തിൽ മമ്മൂട്ടിക്ക് ഒപ്പം നായകനായി എത്തിയത് അർജുൻ ആയിരുന്നു. ആദ്യം ചിത്രത്തിൽ കാർത്തി ആയിരുന്നു നായകൻ എങ്കിൽ പിന്നീട് മാറ്റുകയായിരുന്നു. ചിത്രം പരാജയം ആയിരുന്നു എങ്കിൽ അതിനുള്ള പ്രധാന കാരണം മമ്മൂട്ടി എന്ന മെഗാസ്റ്റാർ കൂടി ആയിരുന്നു എന്ന് ഹെൻറി എന്ന് പറയുന്നു.

തങ്ങൾ വിചാരിച്ച ഒട്ടേറെ സീനുകൾ ഷൂട്ട് ചെയ്യാൻ കഴിഞ്ഞില്ല. ഫയിറ്റ് സീനുകൾ എല്ലാം മമ്മൂട്ടി തന്നെ ഒഴുവാക്കാൻ പറഞ്ഞു. പലതും ചെയ്യാൻ കഴിയില്ല എന്ന് പറഞ്ഞു. ഫയിറ്റ് സീനുകൾക്ക് വേണ്ടി മുപ്പത്തിയഞ്ച് ലക്ഷം രൂപയുടെ സെറ്റ് ഒരുക്കിയിരുന്നു. അതിനു ശേഷം ആയിരുന്നു പിന്മാറ്റം.

സിനിമയിൽ ഞങ്ങൾ പ്ലാൻ ചെയ്തതിന്റെ ഇരുപത് ശതമാനം പോലും മമ്മൂട്ടി അഭിനയിക്കില്ല. ആക്ഷൻ രംഗങ്ങൾ എല്ലാം വെട്ടിക്കുറച്ചു. അഭിനയ രംഗങ്ങളിൽ പൂർണ്ണത ഇല്ലാതെ ആയപ്പോൾ വീണ്ടും ചെയ്ത് തന്നു പോലും ഇല്ല.

ഞാൻ എന്ത് ചെയ്താലും അത് കാണാൻ ഫാൻസ്‌ ഉണ്ട് എന്നായിരുന്നു മമ്മൂട്ടി പറഞ്ഞത് എന്ന് ഹെൻറി പറയുന്നു. ഒരു നടനും ഇത്രത്തോളം അഹന്ത പാടില്ല എന്നാണ് ഹെൻറി പറയുന്നത്. 2010 ൽ ആയിരുന്നു വന്ദേ മാതരം ഇറങ്ങുന്നത്. മലയാളത്തിലും തമിഴിലും തെലുങ്കിലും റിലീസ് ചെയ്തു. സ്നേഹ , ശ്രദ്ധ എന്നിവർ ആയിരുന്നു നായികമാരായി എത്തിയത്.

News Desk

Recent Posts

വിഷ്ണു ഉണികൃഷ്ണൻ- ബിബിൻ ജോർജ് ചിത്രം “അപൂർവ പുത്രന്മാർ” ഫസ്റ്റ് ലുക്ക്

വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവാനി എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രം ""അപൂർവ പുത്രന്മാർ" ഫസ്റ്റ് ലുക്ക്…

3 days ago

അജു വർഗീസ്, സൈജു കുറുപ്പ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന സ്താനാർത്തി ശ്രീക്കുട്ടൻ’ ടീസർ പുറത്ത്

അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത "സ്താനാർത്തി ശ്രീക്കുട്ടൻ" എന്ന…

3 days ago

തെലുങ്ക് പ്രേക്ഷകരുമായി ദൈവികമായ ബന്ധം; ലക്കി ഭാസ്‌കറിന്റെ ബ്ലോക്ക്ബസ്റ്റർ വിജയത്തിൽ സംസാരിച്ച് ദുൽഖർ സൽമാൻ

വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത, ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ഇപ്പോൾ ആഗോള…

3 days ago

സാധാരണക്കാരനായ ബാങ്ക് ക്ലാർക്കിൻ്റെ കഥ പറയുന്ന ലക്കി ഭാസ്കർ 4 ദിനത്തിൽ വാരിയ ആഗോള കലക്ഷൻ 55 കോടി 40 ലക്ഷം

ഒക്ടോബർ 31 ന് ആഗോള റിലീസായെത്തിയ ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിൻ്റെ 4 ദിവസത്തെ…

3 days ago

സൂര്യ- ശിവ ചിത്രം കങ്കുവയിലെ “തലൈവനെ” ലിറിക് വീഡിയോ പുറത്ത്; ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

തമിഴ് സൂപ്പർ താരം സൂര്യയെ നായകനാക്കി ശിവ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം കങ്കുവയിലെ "തലൈവനെ" ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്ത്.…

1 week ago

ലക്കി ഭാസ്കറിന് തെലുങ്കാനയിലും ആന്ധ്രയിലും വമ്പൻ ബുക്കിംഗ്; കേരളത്തിലെ സ്ഥിതി ഇങ്ങനെ..!!

ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന്റെ ടിക്കറ്റ് ബുക്കിംഗ് 2 ദിവസം മുൻപാണ് ആരംഭിച്ചത്.…

1 week ago