മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടന്മാരിൽ ഒരാൾ ആണ് മമ്മൂട്ടി. ഇന്ത്യൻ സിനിമയിൽ കഴിഞ്ഞ നാൽപ്പത് വർഷമായി സജീവമായി നിൽക്കുമ്പോഴും മികച്ച ഒട്ടേറെ ചിത്രങ്ങൾ അഭിനയിക്കുകയും ദേശിയ അവാർഡ് അടക്കം നേടിയ ആൾ കൂടിയാണ് മമ്മൂട്ടി.
ഇപ്പോൾ 70 വയസ്സ് പിന്നിടുമ്പോഴും തന്റെ അഭിനയ ലോകത്തിൽ സജീവമായി നിൽക്കുന്ന പുത്തൻ സംവിധായകർക്കൊപ്പം സിനിമ ചെയ്യാൻ വിമുഖതയില്ലാത്ത നടൻ കൂടിയാണ്. ഇപ്പോൾ സംവിധായകൻ ബൈജു കൊട്ടാരക്കര തന്റെ യൂട്യൂബ് ചാനൽ വഴി മമ്മൂട്ടിക്ക് എതിരെ രൂക്ഷമായ വിമർശനവുമായി എത്തിയത്.
മമ്മൂട്ടിയും അർജുനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച വന്ദേമാതരം എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നടന്ന ചില സംഭവങ്ങൾ വെളിപ്പെടുത്തിയാണ് ബൈജു കൊട്ടാരക്കര മമ്മൂട്ടിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ നിർമാണം ഹെൻട്രി ആയിരുന്നു. ഒരു ബിഗ് ബജറ്റ് ചിത്രമായിരുന്നു ഇത്. ഈ ചിത്രത്തിനെ കുറിച്ച് ഹെൻട്രി പറഞ്ഞ വാക്കുകൾ കടമെടുത്താണ് ബൈജു തുറന്ന് പറയുന്നത്.
നിങ്ങൾ ഒരു സിനിമയിൽ സൂപ്പർ താരങ്ങളെ മാത്രമേ കാണുന്നുള്ളൂ എങ്കിലും അതിന്റെ പിന്നിൽ ഒരുപാട് പേരുടെ സ്വപ്നങ്ങൾ ഉണ്ട് കഷ്ടപ്പാടുണ്ട് ദുരിതങ്ങളുണ്ട് വന്ദേമാതരത്തിൽ ’35 ലക്ഷത്തോളം രൂപ ചെലവിട്ട് ചില സംഘട്ടന രംഗങ്ങൾ ചിത്രീകരിച്ചിരുന്നു എന്നാൽ അതിൽ അഭിനയിക്കേണ്ട മമ്മൂട്ടിക്ക് പകരം ആ സംഘട്ടന രംഗങ്ങളിൽ അഭിനയിച്ചത് ഡ്യൂപൂകൾ ആയിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്.
സാധാരണ എല്ലാ സിനിമകളിലും അതൊക്കെ കാണും. ഡ്യൂപ്പുകൾ ഒന്നോ രണ്ടോ രംഗങ്ങൾ ഉണ്ടാകും. പക്ഷെ ഒരു ചിത്രത്തിലെ മുഴുവൻ സംഘട്ടന രംഗങ്ങളും ഡ്യൂപ്പ് ചെയ്യുക എന്ന് പറഞ്ഞാൽ അത് ശരിയായ കാര്യമാണോ.. ഫൈറ്റ് സീനിന്റെ സമയമാകുമ്പോൾ മമ്മൂട്ടി മുട്ട് വേദന കാല് വേദന എന്നൊക്കെ പറഞ്ഞ് ഫൈറ്റ് സീനിൽ അഭിനയിക്കുകയില്ലെന്നും.
ഈ താരങ്ങളെ ഒക്കെ ഞങ്ങൾ അവർ പറയുന്ന പണം കൊടുത്താണ് സിനിമകളിലേക്ക് കൊണ്ടുവരുന്നത് എന്നിട്ട് ആ സിനിമയുടെ രംഗങ്ങൾ ചെയ്യാൻ സാധിക്കില്ല എന്നൊക്കെ പറഞ്ഞാൽ അതെങ്ങനെ ശരിയാകും പിന്നെ ഇരട്ടി പണം കൊടുത്തുവേണം നമ്മൾ ഡ്യൂപ്പിനെ ഇടാൻ ഇവരൊക്കെ അഭിനയിച്ചാലും ഇല്ലെങ്കിലും ക്യാഷ് കൊടുക്കേണ്ട അവസ്ഥയാണ്.
അതുമാത്രമല്ല ചില സീനുകളെ ചൊല്ലി നിർമ്മാതാവും മമ്മൂട്ടിയും തമ്മിൽ തർക്കമായിരുന്നു നേരത്തെ തന്നെ വായിച്ച് കേൾപ്പിച്ച സ്‌ക്രീപ്റ്റ് പറയാൻ അദ്ദേഹത്തിന് ബുദ്ധിമുട്ട്. കൊടുക്കുന്ന സീൻ ചെയ്യാനും മടി അതുമാത്രമല്ല ഇതിനു മുമ്പ് ഇതിനെ കുറിച്ച് സംസാരിച്ചപ്പോൾ മമ്മൂട്ടി പറഞ്ഞത്രേ ഞാനെന്ത് ചെയ്താലും അതെന്റെ ഫാൻസുകാർ കണ്ടോളുമെന്ന്.. ഇതൊക്കെ അഹങ്കാരമല്ലേ എന്നും ബൈജു ചോദിക്കുന്നു.. അദ്ദേത്തിനെ അനുകൂലിച്ചും വിമർശിച്ചും നിരവധിപേർ രംഗത്ത് വരുന്നുണ്ട്.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…