മലയാള സിനിമയിലെ പ്രിയ നായികമാർ ആണ് മഞ്ജു വാര്യരും അതുപോലെ തന്നെ മമ്ത മോഹൻദാസും. നിരവധി നല്ല ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ഇവർ ഒന്നിച്ച ചിത്രമായിരുന്നു ഉദാഹരണം സുജാത.
ക്യാൻസർ ബാധിക്കുകയും അതിനെ അതിജീവിക്കുകയും ചെയ്ത നടി സിനിമ അഭിനയങ്ങൾക്ക് വേണ്ടി മാത്രമേ നാട്ടിൽ വരാറുള്ളൂ. 2009 ന് ശേഷം വ്യക്തിപരമായ ഒട്ടേറെ പ്രശ്‌നങ്ങൾ മൂലം സംഘടന പ്രവർത്തനങ്ങളിൽ അത്ര സജീവമല്ല മമ്ത മോഹൻദാസ്.
കേരളത്തിൽ സിനിമയിലെ സ്ത്രീകൾക്ക് വേണ്ടി മാത്രമായി ഒരു സംഘടന രൂപികരിച്ചപ്പോൾ അതിലേക്ക് ഇല്ല എന്ന് തുറന്ന് വ്യക്തമാക്കിയ നടി കൂടിയാണ് മമ്ത മോഹൻദാസ്. ഇപ്പോൾ അതിന്റെ കാരണവും വനിതക്ക് നൽകിയ അഭിമുഖത്തിൽ നടി വ്യക്തമാക്കുന്നു.
മമ്തയുടെ വാക്കുകള്‍ ഇങ്ങനെ…
‘അമ്മ മകളോടൊപ്പമല്ല, മകനു വേണ്ടി മാത്രമാണ് നില കൊള്ളുന്നത് എന്നൊക്കെ പറയുന്നത് ശരിയല്ല. ഇത്തരം പ്രസ്താവനകള്‍ ആളുകളെ പെട്ടെന്നു പ്രകോപിതരാക്കും. വിഷയം അനാവശ്യമായി ‘സെന്‍സേഷണലൈസ്’ ചെയ്യാന്‍ വേണ്ടി മാത്രമാണ് ഇത്തരം കമന്റുകള്‍. ആള്‍ക്കൂട്ടം വിചാരണ ചെയ്ത് ഒരാള്‍ക്കു ശിക്ഷ വിധിക്കുന്നത് നല്ലതല്ല. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കുറ്റവാളിയെ കണ്ടെത്തി പരമാവധി ശിക്ഷ നല്‍കണം. അതാണ് വേണ്ടത്. ഉദാഹരണം സുജാതയില്‍ അഭിനയിക്കാന്‍ എത്തിയപ്പോഴാണ് മംമ്തയും വനിത കൂട്ടായ്മയില്‍ ചേരണം എന്ന് മഞ്ജു ചേച്ചി ആവശ്യപ്പെട്ടത്. ഇക്കാര്യത്തില്‍ അഭിപ്രായമില്ല എന്നായിരുന്നു എന്റെ മറുപടി.
ഒന്നാമത്, അവിടെ ഇപ്പോള്‍ത്തന്നെ ശക്തരായ സ്ത്രീകളാണുള്ളത്. പിന്നെ, സ്ത്രീകള്‍ക്കു മാത്രമായി ഒരു സംഘടന വേണമെന്നു തോന്നിയിട്ടുമില്ല. ജനശ്രദ്ധ നന്നായി കിട്ടിയ സംഘടനയാണ് ഡബ്ല്യുസിസി. സെലിബ്രിറ്റികളുടെ പ്രശ്നങ്ങളില്‍ മാത്രം അല്ല, സമൂഹത്തിലെ സാധാരണക്കാരായ സ്ത്രീകളുടെ അവകാശങ്ങള്‍ക്കും കൂടി ഈ സംഘടന മുന്നിട്ടിറങ്ങണം. അവര്‍ വിശാലമായി ചിന്തിച്ചാല്‍ നാട്ടിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്താനെങ്കിലും സാധിക്കും.’ മമ്തയുടെ വാക്കുകൾ ഇങ്ങനെ..
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…
രണ്ടാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ കുതിപ്പ് തുടർന്ന് ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ ചിത്രം ലക്കി ഭാസ്കർ. ആദ്യ വാരത്തിലെ ഗംഭീര…
വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവാനി എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രം ""അപൂർവ പുത്രന്മാർ" ഫസ്റ്റ് ലുക്ക്…
അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത "സ്താനാർത്തി ശ്രീക്കുട്ടൻ" എന്ന…