ബിഗ് ബോസ് വിജയി ആയ തനിക്ക് ഇതുവരെ ഫ്ലാറ്റ് തരുന്നതുമായി ബന്ധപ്പെട്ട് ആരുമിതുവരെ വിളിച്ചില്ലായെന്ന് മണിക്കുട്ടൻ. ഇൻസ്റ്റാഗ്രാം ലൈവിൽ എത്തിയപ്പോൾ ആണ് മണിക്കുട്ടൻ വെളിപ്പെടുത്തൽ നടത്തിയത്. ബിഗ് ബോസ് സഹമത്സരാർത്ഥിയും അടുത്ത സുഹൃത്തുമായ അനൂപ് കൃഷ്ണൻ കഴിഞ്ഞ ദിവസം മണികുട്ടന്റെ വീട്ടിൽ എത്തിയത്.
സർപ്രൈസ് വിസിറ്റ് ആയിട്ട് ആയിരുന്നു അനൂപ് എത്തിയത്. തുടർന്ന് നടത്തിയ ലൈവിൽ ആണ് ഏഷ്യാനെറ്റ് ചാനലിനെതിരെ മണിക്കുട്ടൻ പ്രതികരണം നടത്തിയത്. താൻ ലൈവിൽ ഒന്നും വരുന്നില്ല എന്നുള്ള പരാതി പലരും പറയുന്നുണ്ട് എന്നാണ് മണിക്കുട്ടൻ വീഡിയോ തുടങ്ങുമ്പോൾ പറയുന്നത്.
ഇന്ന് വീട്ടിൽ വലിയ ഒരു സംഭവം നടന്നു. ഇത്രയും കാലത്തെ സിനിമ ജീവിതത്തിന് ഇടയിൽ തന്റെ വീട്ടിൽ സെലിബ്രിറ്റികൾ ആരും വന്നട്ടില്ല. അത്തരത്തിൽ ഉള്ള ഒരു ചരിത്ര നിമിഷം ആണ് ഉണ്ടായിരിക്കുന്നത്. തന്റെ വീട്ടിൽ ഒരു സുഹൃത്ത് വന്നിട്ടുണ്ട്.
തന്റെ സുഹൃത്താണെങ്കിലും നമ്മള്‍ക്കെല്ലാവര്‍ക്കും അദ്ദേഹമൊരു സെലിബ്രിറ്റിയാണ് എന്ന് സൂചിപ്പിച്ച് കൊണ്ടാണ് അനൂപ് കൃഷ്ണനെ പരിചയപ്പെടുത്തുന്നത്. നേരത്തെ അനൂപ് വീട്ടിൽ വന്നപ്പോൾ അമ്മക്കും പപ്പക്കും കോവിഡ് ആയിരുന്നു. അവർക്ക് കോവിഡ് നെഗറ്റീവ് ആയപ്പോഴാണ് അനൂപ് വീണ്ടും എത്തിയതെന്ന് മണിക്കുട്ടൻ പറയുന്നത്.
അതേസമയം അനൂപ് ഇവിടെ വന്ന് രണ്ട് മൂന്ന് ഫ്ലാറ്റ് അന്വേഷിച്ച് പോയതായും മണിക്കുട്ടൻ പറയുന്നു. കോണ്ഫിഡന്റിന്റെ ഫ്ലാറ്റ് എന്ന് പറഞ്ഞ് വരുന്ന വഴിക്ക് രണ്ട് മൂന്നെണ്ണം കണ്ടിരുന്നു. അതിൽ എവിടെയെങ്കിലും ആയിരിക്കുമെന്ന് വിചാരിച്ചതായി അനൂപ് പറയുമ്പോൾ
‘അളിയാ ഞാനൊരു സംശയം പറയട്ടേ ഞാനാണ് ജയിച്ചതെന്ന് അവർ അറിഞ്ഞിട്ടില്ലെന്നാണ് തോന്നുന്നത്. കാരണം ഇതുവരെ അവർ ആരും എന്നെ കോൻടാക്ട് ചെയ്തിട്ടില്ല. നീ എറണാകുളം വഴി പോവുമ്പോൾ മണിക്കുട്ടനാണ് ജയിച്ചതെന്ന് ഓർമ്മിപ്പിക്കണം’ എന്ന് തമാശരൂപേണ പറയുന്നു. ഞാൻ പറയാം അളിയാ എന്ന് അനൂപും പറയുന്നുണ്ട്.
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…
ബ്ലോക്ക്ബസ്റ്റർ ഹിറ്റായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത'യുടെ ഫസ്റ്റ് ലുക്ക്…