Gossips

അവർ വിളിച്ചു; വീട് തരാമെന്ന് പറഞ്ഞു; മണിക്കുട്ടൻ; സന്തോഷം പങ്കുവെച്ച് താരം..!!

ബിഗ് ബോസ് സീസൺ 3 കഴിഞ്ഞ വിജയിയെ പ്രഖ്യാപിച്ചു എങ്കിൽ കൂടിയും ഇതുവരെയും സമ്മാനം ലഭിച്ചില്ല എന്ന് കഴിഞ്ഞ ദിവസം ആയിരുന്നു മണിക്കുട്ടൻ സഹ മത്സരാർത്ഥിയും നടനും സുഹൃത്തുമായ അനൂപ് കൃഷ്ണൻ വീട്ടിൽ എത്തിയപ്പോൾ മണിക്കുട്ടൻ ലൈവിൽ പറഞ്ഞത്.

തമാശ രൂപേണയാണ് മണിക്കുട്ടൻ കാര്യങ്ങൾ പറഞ്ഞത് എങ്കിൽ കൂടിയും ഇപ്പോൾ മണികുട്ടന് വീട് കിട്ടാനുള്ള വിളി വന്നു എന്നാണു താരം സാമൂഹിക മാധ്യമം വഴി അറിയിച്ചത്. ഇന്ത്യയിൽ തന്നെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്.

ഇതിന്റെ മലയാളം പതിപ്പ് സംപ്രേഷണം ചെയ്യുന്നത് ഏഷ്യാനെറ്റിൽ ആണ്. ആദ്യ രണ്ടു സീസൺ കഴിഞ്ഞു മൂന്നാം സീസണിൽ ശക്തമായ മത്സരം നടന്നത്. ടിമ്പൽ ആയിരുന്നു ആദ്യം ലീഡ് ചെയ്ത മത്സരാർത്ഥി എങ്കിൽ കൂടിയും ശക്തമായ ഫാൻ ബേസ് ഉണ്ടാക്കാൻ മണികുട്ടന് കഴിഞ്ഞിരുന്നു.

അവസാന എട്ട് പേര് ഉള്ളപ്പോൾ ആയിരുന്നു കൊറോണ പ്രതിസന്ധി മൂലം ബിഗ് ബോസ് വീടിന് പൂട്ടുവീഴുകയും മത്സരം അവസാനിക്കുകയും ചെയ്യുക ആയിരുന്നു. തുടർന്ന് വോട്ടിങ്ങിൽ കൂടി പ്രേക്ഷകർ ആണ് വിജയിയെ തിരഞ്ഞെടുത്തത്.

ആദ്യ അഞ്ചു സ്ഥാനങ്ങളിൽ മണിക്കുട്ടൻ , സായി വിഷ്ണു , ടിമ്പൽ , റംസാൻ , അനൂപ് കൃഷ്ണൻ എന്നിവർ എത്തിയപ്പോൾ വിജയം ചൂടിയത് മണിക്കുട്ടൻ തന്നെ ആയിരുന്നു. മോഹൻലാൽ മണികുട്ടന് താക്കോൽ കൈമാറി എങ്കിൽ കൂടിയും ഇതുവരെയും വീട് കിട്ടിയില്ല.

താൻ ആണ് വിജയിച്ചത് എന്നുള്ള കാര്യങ്ങൾ ഏഷ്യാനെറ്റ് അറിഞ്ഞട്ടില്ല എന്നും അതൊന്നു അറിയിക്കണം എന്ന് അനൂപ് വീട്ടിൽ വന്നപ്പോൾ ലൈവിൽ മണിക്കുട്ടൻ പറഞ്ഞത്. തുടർന്ന് താരത്തിനെ കോൺഫിഡന്റ് ഗ്രൂപ്പ് വിളിച്ചു എന്നാണ് മണിക്കുട്ടൻ കുറിച്ചത്.

എന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു സ്വന്തമായിട്ടൊരു വീട്. ഏഷ്യാനെറ്റിന്റെ ബിഗ് ബോസ്സ് മത്സരത്തിൽ എന്റെ പെർഫോമൻസ് ഇഷ്ടപ്പെട്ട് വിജയത്തിലേക്കുള്ള വോട്ടുകൾ നൽകിയ എന്റെ പ്രിയപ്രേക്ഷകരോട് കോൺഫിഡന്റ് ഗ്രൂപ്പ് എന്നെ വിളിച്ച സന്തോഷം അറിയിക്കുന്നു.

ഉടനെ തന്നെ എനിക്കു വീട് കൈ മാറുമെന്ന വിവരം അറിയിച്ചു. നിങ്ങൾ തന്ന ‘സ്നേഹസമ്മാനമാണ്’ ഈ വീട് അതിനാൽ അതിന്റെ പേരും അങ്ങനെ തന്നെ ആയിരിക്കും.

ഞാനാണ് ജയിച്ചതെന്ന് ഏഷ്യാനെറ്റ് അറിഞ്ഞട്ടില്ല; ഇതുവരെ ഫ്ലാറ്റ് തന്നില്ല; മണിക്കുട്ടൻ..!!

വിജയിച്ച എന്നെ വിളിച്ചു ആശംസകൾ അറിയിച്ച കോൺഫിഡന്റ് ഗ്രൂപ്പ് ലാന ടെക്നോളോജിസ് ഏഷ്യാനെറ്റ് ബിഗ് ബോസ് ഷോ എന്നെ എന്നും സ്നേഹിക്കുന്ന പ്രോത്സാഹിപ്പിക്കുന്ന എന്റെ സ്വപ്നമായ വീടിനും സിനിമയ്ക്കും ഒപ്പം നിൽക്കുന്ന പ്രിയപ്പെട്ട പ്രേക്ഷകർ എല്ലാർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. മണിക്കുട്ടൻ കുറിച്ചു.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

4 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

4 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago