മലയാള സിനിമയിലെ വല്ലാത്തൊരു വേർപാട് തന്നെ ആയിരുന്നു മഹാനടൻ നെടുമുടി വേണുവിന്റെ വിയോഗം. കേശവൻ വേണുഗോപാൽ എന്ന നെടുമുടി വേണു മലയാളത്തിൽ അഞ്ഞൂറിൽ അധികം സിനിമകളിൽ അഭിനയിക്കുകയും ഗാനങ്ങൾ ആലപിക്കുകയും അതുപോലെ സംവിധാനം തിരക്കഥ എന്നിവയൊക്കെ ചെയ്തയാൾ കൂടിയാണ്.
മലയാളത്തിൽ എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളായി കണക്കുന്ന ആൾ ആണെങ്കിൽ പോലും ഒരു വട്ടം പോലും മികച്ച നടനുള്ള ദേശിയ അവാർഡ് നെടുമുടി വേണുവിന് ലഭിച്ചട്ടില്ല.
2021 ഒക്ടോബർ 11 ന് തന്റെ എഴുപത്തിമൂന്നാം വയസിൽ നെടുമുടി വേണു ഈ ലോകത്തിൽ നിന്നും യാത്രയായപ്പോൾ മലയാളത്തിലെ മഹാന്മാരായ മോഹൻലാലും മമ്മൂട്ടിയും അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം അറിയിക്കാൻ നേരിട്ടെത്തി.
എന്നാൽ മലയാളത്തിലെ ഒട്ടുമിക്ക യുവതാരങ്ങൾക്കും ഒപ്പം അഭിനയിച്ച നെടുമുടി വേണുവിനെ അവസാനമായി ഒന്നുകാണാൻ യുവതാരങ്ങൾ ആരും തന്നെ എത്തിയില്ല. അത് അദ്ദേഹത്തിനോട് കാണിച്ച അനാദരവ് തന്നെയാണ് എന്നുള്ള വിമർശനം ആണ് മണിയൻപിള്ള രാജു പറയുന്നത്.
ഇന്നത്തെ യുവ തലമുറയിൽ കിട്ടേണ്ട ഒരു ആദരവ് നെടുമുടി വേണുവിന് കിട്ടിയില്ല എന്ന് തോന്നുണ്ടോ..??
യുവ തലമുറയിൽ നിന്നുള്ള പാർട്ടിസിപ്പേഷൻ ഒക്കെ വളരെ കുറവ് ആയിരുന്നു. മരിച്ചപ്പോൾ ഒന്നും ആരും വന്നില്ല. പ്രേം നാസിർ മരിച്ചപ്പോൾ മോഹൻലാലും മമ്മൂട്ടിയും ഒക്കെ ചേർന്നാണ് അദ്ദേഹത്തിന്റെ ശവമഞ്ചം ചുമന്നത്. ഇത് ആരും വന്നില്ല. വളരെ കുറച്ചു ആളുകൾ ആണ് വന്നുള്ളൂ..
എന്നാൽ വേണു അവരോടെക്കെ വലിയ സൗഹൃദം സൂക്ഷിച്ച ആൾ ആണ്. ഇപ്പോഴത്തെ ബന്ധം പഴയ പോലെയല്ല. നേരത്തെ നമ്മൾ ഒരു ഷോട്ട് കഴിഞ്ഞുവന്നാൽ ചിരിയും കോമഡിയും ഒക്കെയാണ്. എന്നാൽ ഇപ്പോൾ ഷോട്ട് കഴിഞ്ഞാൽ കാരവനിലേക്ക് പോകും. അവർ അവരുടെ മാത്രം ലോകത്തിലാണ്.
അവർക്ക് താഴെക്കിടയിൽ ഉള്ളവരുമായിട്ടോ മറ്റുള്ളവരുമായിട്ടോ ഒന്നും വലിയ ബന്ധം കാണില്ല. നമുക്കൊക്കെ വലിയ ബന്ധം ആണ് വേണു ആയിട്ട്. ഞാനും വേണുവും ആയി പത്തെൺപത് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1975 മുതൽ ഉള്ള സൗഹൃദമാണ്. അദ്ദേഹത്തിന്റെ പേര് ശശികുമാർ എന്നാണ് എന്റെ പേര് സുധീർ കുമാർ എന്നാണല്ലോ.
വേണു വീട്ടിൽ വിളിക്കുന്ന പേരാണ് എന്നെ രാജു എന്ന് വിളിക്കുന്നത് പോലെയാണ്. ഞാൻ ദുബായിയിൽ നിന്നും രാവിലെ വന്നപ്പോൾ നാലുമണി അഞ്ചു മണിയായി. എന്നാൽ രാവിലെ ആറരയായപ്പോൾ നെടുമുടി വേണുവിന്റെ ഫോൺ. ഭാര്യ ആണ് എടുക്കുന്നത് ഇന്ദിരേ രാജുകുട്ടൻ ഉണ്ടോ.. ഉറങ്ങുകയാണ്.
ആ ഉറങ്ങുന്നവരെ ഉണർത്തണ്ട എന്ന് പറഞ്ഞു വേണു ഫോൺ വെച്ചു. ഞാൻ ഏഴുമണി ആയപ്പോൾ എഴുന്നേറ്റപ്പോൾ വേണു ചേട്ടൻ വിളിച്ചു എന്ന് പറഞ്ഞു. ഞാൻ പറഞ്ഞു ഇത്രേം നേരത്തെ വിളിക്കാറില്ലല്ലോ എന്ന്. സംസാരിച്ചു ശബ്ദത്തിന് ചെറിയ കുഴപ്പം ഉണ്ടല്ലോ.. ചെറിയ കുഴപ്പം ഉണ്ട്. ഞാൻ കിംസിൽ അഡ്മിറ്റ് ആകുകയാണ്.
ഒരു നാല് ദിവസം കഴിയുമ്പോൾ സ്മാർട്ട് ആയി വരണമെന്ന് ഞാൻ പറഞ്ഞത് ആണ്. അവസാനമായി സംസാരിച്ചത് അന്നാണ്. തുടർന്ന് മരിച്ചപ്പോൾ അടക്കം കഴിയുന്നത് വരെ ഞാൻ അവിടെ ഉണ്ടായിരുന്നു. ഷൂട്ടിങ്ങിൽ ബിസി ആയിരുന്നു മമ്മൂട്ടി. എന്നാൽ രാത്രി പത്തര ആയപ്പോൾ വന്നു.
ഞാൻ ഉണ്ടായിരുന്നു. പുള്ളി അത് കഴിഞ്ഞു വഴിയിൽ നിന്നും ഭക്ഷണം കഴിച്ചിട്ട് എറണാകുളം പോയി രാവിലെ ഷൂട്ടിംഗ് ഉണ്ടായിരുന്നു. അതുപോലെ മോഹൻലാൽ ഷൂട്ടിംഗ് തീർന്നു രാത്രി 9 മണിക്ക് എറണാകുളത്ത് വന്നിട്ട് അവിടെ നിന്നും ഭക്ഷണം ഒക്കെ കഴിച്ചു എവിടെ കാറിന് എത്തിയപ്പോൾ രാവിലെ രണ്ടര മണിയായി.
എന്നിട്ട് ആ കാറിൽ അങ്ങനെയേ തിരിച്ചു എറണാകുളം പോയി. കാരണം രാവിലെ ഷൂട്ടിംഗ് ഉണ്ട്. അവർ വന്നാൽ ഫുൾ ഇൻഡസ്ട്രി വന്നത് പോലെ ആണ്. പക്ഷെ വരേണ്ടവർ പലരും വന്നില്ല. മണിയൻ പിള്ള രാജു പറയുന്നു.
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…