ബിഗ് ബോസ് സീസൺ 2 ആവേശകരമായി മുന്നേറുകയാണ്. ജനുവരി 5 നു ആയിരുന്നു രണ്ടാം സീസണിന്റെ തുടക്കം. രണ്ടു മാസങ്ങൾ പിന്നിടുമ്പോൾ ശക്തരായ മത്സരാർത്ഥികൾ ആണ് ഇപ്പോൾ ബിഗ് ബോസിൽ ഉള്ളത്. ബിഗ് ബോസ് മത്സരത്തിൽ കൂടി ഏറെ വേട്ടയാടപ്പെട്ട താരമാണ് മറ്റൊരു റിയാലിറ്റി ഷോയിൽ വിജയി ആയി തുടർന്ന് മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും തിളങ്ങിയ മഞ്ജു പത്രോസ്.
ബിഗ് ബോസ്സിൽ നിന്നും പുറത്തായി എങ്കിൽ കൂടിയും ബിഗ് ബോസ് വീട്ടിൽ നിൽക്കുമ്പോൾ തന്നെ വമ്പൻ പ്രതിഷേധം ആണ് മഞ്ജുവിന് എതിരെ പുറത്ത് നടന്നത്. രജിത് കുമാർ ആരാധകർ ആണ് മഞ്ജുവിനെ തകർത്തത്. എന്നാൽ ബിഗ് ബോസിൽ നിന്നും പുറത്തായിട്ടും മഞ്ജുവിന് ഇത്തരത്തിൽ ഉള്ളത് ആക്രമണങ്ങളിൽ നിന്നും മോക്ഷം കിട്ടിയിട്ടില്ല എന്ന് വേണം പറയാൻ.
ബിഗ് ബോസ് വീട്ടിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള ഡോക്ടർ രജിത് കുമാറിന് ആണ്. അതുകൊണ്ടു തന്നെ രജിത്തിനെതിരെ നിൽക്കുന്നവരെ പുറത്ത് കൂട്ടമായി ആക്രമിച്ചു കളയുന്നതാണ് പ്രവണത. എന്നാൽ ഇപ്പോൾ മഞ്ജുവിനെ ഫോണിൽ വിളിച്ചു വരെ ചീത്ത വിളി തുടങ്ങി ഇക്കൂട്ടർ. കൗമുദി ചാനൽ ആണ് മഞ്ജുവിന് വന്ന ഫോൺ കാൾ പുറത്തു വിട്ടിരിക്കുന്നത്. നിങ്ങൾ എന്താണ് ഈ പറയുന്നത് എന്നും നിങ്ങൾ എന്തിനാണ് അപ്പോഴും പുറത്തായതിന് ശേഷവും രജിത് സാറിനു എതിരെ മോശം പറയുന്നത് എന്നൊക്കെയാണ് ഫോൺ വിളിയിൽ മഞ്ജുവിന് ലഭിക്കുന്ന മറുപടികൾ.
എന്നാൽ രജിത് സാറിനെ താൻ ഒന്നും പറഞ്ഞിട്ടില്ല എന്നും പുറത്തിറങ്ങിയ ശേഷം രജിത് സാറിനെ കുറിച്ച് ഒന്നും പറഞ്ഞട്ടില്ല എന്നും മഞ്ജു പറയുന്നു. തുടർന്ന് ഫോൺ വിളിച്ച ആൾ ചോദിച്ചത് നിങ്ങൾ എന്തിനാണ് ഇങ്ങനെ ഫുക്രുവിനെ കെട്ടിപ്പിടിക്കുന്നത് എന്നും ചോദിക്കുന്നു. എന്റെ വീട്ടിൽ അമ്മയൊക്കെ പറയും മഞ്ജു ഇങ്ങനെ ചെയ്യുന്നത് ശരിയല്ല എന്ന്. എന്നാൽ മഞ്ജുവിനെ മറുപടി കേട്ട് ആരാധകന്റെ വാ അടഞ്ഞു എന്ന് വേണം പറയാൻ.
ഫുക്രുവിന് തന്റെ മകന്റെ പ്രായം മാത്രം ആണ് ഉള്ളൂ എന്നും അവൻ എന്നെ അമ്മയെ പോലെ ആണ് കാണുന്നത് എന്നും മഞ്ജു പറയുന്നു. മാത്രമല്ല അവൻ എന്നെ അമ്മയെ പോലെ കാണുന്നു എന്നറിഞ്ഞപ്പോൾ വളരെ സന്തോഷം തോന്നുന്നു. എങ്ങനെ ഉള്ള അവനെ മറ്റൊരു രീതിയിൽ താൻ എങ്ങനെ കാണും എന്നും മഞ്ജു ചോദിക്കുന്നു. അടുത്തുള്ളവരുമായി യാതൊരു ബന്ധവും ഇല്ലാത്ത വിഷമിച്ചു ഇരിക്കുമ്പോൾ ഇതുപോലെ ഉള്ള ആശ്വാസങ്ങൾ നമ്മൾ ആഗ്രഹിക്കുന്നു. അങ്ങനെ ഞാൻ വിഷമിച്ചു ഇരിക്കുമ്പോൾ എന്ത് പറ്റി മഞ്ചമേ എന്ന് അവൻ ആണ് ചോദിച്ചിരുന്നത്.
മഞ്ജു ഇത് സംസാരിക്കുമ്പോൾ വാക്കുകൾ ഇടറിയിരുന്നു. എന്നാൽ അതിനു മറുപടി ചോദ്യം എത്തിയത് 25 വയസ്സ് ഉള്ള മകനെ നിങ്ങൾ കെട്ടിപ്പിടിക്കുമോ എന്നായിരുന്നു. അതിനുള്ള മറുപടി ഇതിനു എന്താണ് കുഴപ്പം എന്നായിരുന്നു. ഇനി ഞാൻ തൂങ്ങി ചാകണോ എന്നും മഞ്ജു ഫോൺ കോളിൽ വേദനയോടെ ചോദിക്കുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…