മലയാളത്തിൽ മഴവിൽ മനോരമ നടത്തിയ റിയാലിറ്റി ഷോയിൽ പങ്കെടുക്കുകയും തുടർന്ന് അഭിനയ ലോകത്തിലേക്ക് എത്തുകയും ചെയ്ത താരം ആണ് മഞ്ജു സുനിച്ചൻ. മഴവിൽ മനോരമയിലെ ആക്ഷേപ ഹാസ്യ സീരിയലിൽ കൂടി തിളങ്ങിയ താരം തുടർന്ന് സിനിമയിലെക്ക് എത്തിയത്. മോഹൻലാൽ ചിത്രങ്ങളിൽ വേറെ അഭിനയിക്കാൻ അവസരം മഞ്ജു സുനിച്ചനെ തേടി എത്തിയിട്ടുണ്ട്.
എന്നാൽ മഞ്ജു സുനിച്ചൻ എന്ന താരം ഏറെ ശ്രദ്ധ നേടിയത് ഏഷ്യാനെറ്റിലെ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിൽ കൂടി ആയിരുന്നു. വെറുതെയല്ല ഭാര്യ എന്ന ഷോയിൽ കൂടി എത്തിയ താരം തുടർന്ന് മഴവിൽ മനോരമയിൽ തന്നെ ഹാസ്യ സീരിയലിന്റെ ഭാഗമായി മാറുക ആയിരുന്നു.
സോഷ്യൽ മീഡിയ വഴി സജീവമായ താരത്തിന് ബ്ലാക്കീസ് എന്ന പേരിൽ ഒരു യൂട്യൂബ് ചാനൽ കൂടി ഉണ്ട്. യാത്രകളും വിവരങ്ങളും സൗഹൃദവുമൊക്കെയാണ് ചാനലിൽ കാണിക്കുന്നത്. ചാനലിൽ കുറച്ചു നാളുകൾക്കു മുന്നേ കാണിച്ച ടാറ്റൂ അടിക്കുന്ന വീഡിയോ കുറച്ചു വിവാദങ്ങൾക്ക് വഴി തുറന്നിരുന്നു.
ഇപ്പോഴിതാ ബ്ലാക്കീസ് ചാനലിൽ തനിക്കൊപ്പമുള്ള പ്രിയ കൂട്ടുകാരി സിമിയെയും അടിച്ചു പിരിഞ്ഞു എന്നും സിമി പുതിയ ചാനൽ തുടങ്ങി എന്ന തരത്തിൽ നിരവധി വാർത്തകൾ എത്തിയിരുന്നു. എന്നാൽ ഇതിനെല്ലാം മറുപടിയുമായി സിമി തന്നെ രംഗത്ത് വന്നിരിക്കുകയാണ്. തന്റെ പുതിയ ചാനലിൽ കൂടി ആണ് സിമി തങ്ങൾക്ക് ഇടയിൽ എന്താണ് സംഭവിച്ചത് എന്ന് പറയുന്നത്.
ബ്ലാക്കീസ് എന്നൊരു യൂട്യൂബ് ചാനൻ ഞങ്ങൾ തുടങ്ങി കഴിഞ്ഞപ്പോൾ ആണ് ബിഗ് ബോസിലേക്ക് പോകുന്നത്. അന്ന് ആ ബ്ലോഗ് മുന്നോട്ട് പോകുന്നതിന്റെ ഇടയിൽ ആ ചാനലിന്റെ കമന്റുകൾ ചില സഖ്യകക്ഷികൾ ഇവളുടെ ചില തല്പര കക്ഷികൾ വന്നിട്ട് പറഞ്ഞു ആ തള്ളയേ ഒഴിവാക്കൂ ഞങ്ങൾ കാണാം സിമി ചേച്ചി മാത്രം മതി. മഞ്ജുവിനെ വേണ്ട എന്ന് പറഞ്ഞു. ഈ പൊട്ടത്തി അതും കേട്ട് പുതിയ യൂട്യൂബ് ചാനൽ തുടങ്ങി.
ഞങ്ങൾ ഒരുമിച്ചു കാണുന്നത് വളരെ കുറവാണ്. അപ്പോൾ ഒരുമിച്ചുള്ള വിഡിയോകൾ എടുക്കാനും ബുദ്ധിമുട്ടാണ്. അങ്ങനെ മഞ്ജു ചേച്ചിയാണ് എന്നോട് പുതിയ ചാനൽ തുടങ്ങാൻ പറഞ്ഞത്. അല്ലാതെ മഞ്ജു ഒഴിവാക്കി ഞങ്ങൾ തമ്മിൽ പിരിഞ്ഞു എന്ന് കേൾക്കുന്നതിൽ യാതൊരു സത്യവും ഇല്ല എന്നാണ് സിമി പറയുന്നത്. എന്തായാലും പുതിയ ചാനലിന് ആശംസകളുമായി നിരവധി ആളുകൾ എത്തിയിട്ടുണ്ട്.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…