Gossips

ഒരുതരത്തിലും സഹിക്കാൻ കഴിയുന്നില്ല; എന്തിനാണ് എന്നോട് മാത്രം ഇങ്ങനെ; മഞ്ജു സുനിച്ചൻ..!!

മലയാളത്തിൽ മഴവിൽ മനോരമ നടത്തിയ റിയാലിറ്റി ഷോയിൽ പങ്കെടുക്കുകയും തുടർന്ന് അഭിനയ ലോകത്തിലേക്ക് എത്തുകയും ചെയ്ത താരം ആണ് മഞ്ജു സുനിച്ചൻ. മഴവിൽ മനോരമയിലെ ആക്ഷേപ ഹാസ്യ സീരിയലിൽ കൂടി തിളങ്ങിയ താരം തുടർന്ന് സിനിമയിലെക്ക് എത്തിയത്.

മോഹൻലാൽ ചിത്രങ്ങളിൽ വേറെ അഭിനയിക്കാൻ അവസരം മഞ്ജു സുനിച്ചനെ തേടി എത്തിയിട്ടുണ്ട്. എന്നാൽ മഞ്ജു സുനിച്ചൻ എന്ന താരം ഏറെ ശ്രദ്ധ നേടിയത് ഏഷ്യാനെറ്റിലെ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിൽ കൂടി ആയിരുന്നു.

വെറുതെയല്ല ഭാര്യ എന്ന ഷോയിൽ കൂടി എത്തിയ താരം തുടർന്ന് മഴവിൽ മനോരമയിൽ തന്നെ ഹാസ്യ സീരിയലിന്റെ ഭാഗമായി മാറുക ആയിരുന്നു. അവിടെ നിന്നുമാണ് മഞ്ജു സിനിമയിലേക്ക് ചേക്കേറുന്നത്. മഞ്ജു നന്നായി ഡാൻസ് കളിക്കുന്ന ഒരു താരം കൂടി ആണ്. പണ്ട് താൻ നൃത്തം പഠിച്ചിട്ടുണ്ട് എന്ന് താരം പലപ്പോഴും പറഞ്ഞിട്ടുണ്ട്.

ബിഗ് ബോസ്സിൽ ശക്തമായ മത്സരം കാഴ്ച വെച്ച മഞ്ജു രജിത് കുമാറിന് എതിരെയുള്ള പരാമർശങ്ങൾ കൊണ്ട് ഏറെ വിവാദങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. എന്നാൽ താൻ എന്തൊക്കെ ചെയ്താൽ കുറെ ആളുകൾ വിമർശനം ആയി വരുകയാണ് എന്നും അതിൽ പലതും തന്റെ ഭർത്താവിനെ കുറിച്ചും മറ്റുള്ളത് തന്റെ നിറത്തിനെ കുറിച്ചും ആണെന്ന് മഞ്ജു സുനിച്ചൻ പറയുന്നു.

നടിയുടെ വാക്കുകൾ ഇങ്ങനെ

ഇന്ന് കേരളത്തിലെ ഒരു വിഭാഗം ആളുകൾ വലിയ പ്രശ്‌നമാണ് എന്ന് വിചാരിച്ചിക്കുന്ന രണ്ട് കാര്യങ്ങളിൽ ഒന്ന് എന്റെയും സുനിച്ചന്റെയും ജീവിതവും രണ്ട് എന്റെ നിറവും. ഇത് രണ്ടും അവർക്ക് ഭയങ്കര പ്രശ്‌നമാണ്. ആർക്കൊക്കെയോ ഇതിന്റെ പേരിൽ ഇപ്പോ ഉറക്കമില്ല എന്നാണ് എനിക്ക് തോന്നുന്നത്.

മഞ്ജു വെളുത്തോ മഞ്ജു വെളുക്കാൻ എന്തോ ചെയ്യുന്നുണ്ട്. നിങ്ങൾ വെളുത്താൽ കൊളളില്ല നിങ്ങൾക്ക് പഴയ ഇരുണ്ട നിറമാണ് നല്ലത് അതും ഇതുമൊക്കെ വാരിതേച്ച്‌ ഉളള ഐശ്വര്യം കളയല്ലെ’ ഇങ്ങനെയൊക്കെയാണ് കമന്റുകൾ വരുന്നത്. നിങ്ങൾ ഈ മേക്കപ്പ് ഒകെ ചെയ്യുന്നത് എന്തിനാണ് എന്നൊക്കൊ ചിലർ ചോദിക്കും.

എന്റെ പ്രൊഫെഷൻ അഭിനയം ആണ്. ആ എനിക്ക് മേക്കപ്പ് ചെയ്യേണ്ടി വരുമ്പോൾ ചെയ്യണ്ടെ. അതിന് എന്താണ് കുഴപ്പം. അല്ലെങ്കിൽ ഞാൻ കുറച്ച്‌ കറുത്ത് പോയാൽ അവർക്ക് എന്താണ് ഇത്ര കുഴപ്പം. പിന്നെ  ‘ഞങ്ങൾക്ക് ഈ മഞ്ജുവിനെ അല്ല ഇഷ്ടം പഴയ മഞ്ജുവിനെ ആണ് ഇഷ്ടം’ എന്നൊക്കെ ചിലർ പറയും.

ഇവരോടൊക്കെ എന്താണ് മറുപടി പറയേണ്ടത് എന്ന് പോലും സത്യത്തിൽ എനിക്കറിയില്ല. എന്റെ നിറം കണ്ട് എന്നെ ആരും ഇഷ്ടപ്പെടേണ്ട. നിങ്ങൾ നിങ്ങളുടെ നിറം ഇഷ്ടമാണെന്ന് ഒകെ പറഞ്ഞിട്ട് പക്ഷെ നിങ്ങൾക്ക് കോപ്ലക്‌സ് ഉളളതുകൊണ്ടല്ലെ നിങ്ങൾ നിങ്ങളുടെ യുട്യൂബ് ചാനലിന് ബ്ലാക്കീസ് എന്ന പേരിട്ടത് എന്ന് ചോദിച്ചവരുമുണ്ട്.

സുനിച്ചനുമായുള്ള വിവാഹ മോചനം; ആരാണ് പത്രോസ്; വിവാദങ്ങൾക്ക് മറുപടിയുമായി മഞ്ജു പത്രോസ്..!!

എന്റെ ടൂവീലറിന്റെ പുറകിൽ എഴുതിവെച്ചിരിക്കുന്നത് ബെർണാചൻ കുഞ്ഞ് എന്നാണ്. എന്റെ മോന്റെ പേരാണ്. അവനോടുളള ഇഷ്ടം കൊണ്ടല്ലെ നമ്മൾ ആ പേര് ഇടുന്നത്. ഇഷ്ടം ഇല്ലാത്ത ഒരു കാര്യത്തിന് നമ്മൾ ആ പേരിടുമോ. ഒരു തരത്തിൽ ഇത് സഹിക്കാൻ കഴിയുന്നില്ല എന്നും മഞ്ജു പത്രോസ് പറയുന്നു..

News Desk

Recent Posts

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

3 days ago

ബാംഗ്ലൂരിലും തമിഴ്‌നാട്ടിലും വമ്പൻ ബുക്കിംഗ്; മൂന്നാം വാരത്തിലും പാൻ ഇന്ത്യൻ വിജയം തുടർന്ന് ലക്കി ഭാസ്കർ

ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…

3 days ago

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് – ധ്യാൻ ശ്രീനിവാസൻ ചിത്രം ‘ഡിറ്റക്റ്റീവ് ഉജ്ജ്വലൻ’ പൂജ

ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…

3 days ago

ഞാൻ കണ്ടതാ സാറെ സിനിമയുടെ ടീസർ പുറത്തിറങ്ങി..!!

ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…

1 week ago

അനുഷ്ക ഷെട്ടി- ക്രിഷ് ജാഗർലാമുഡി ചിത്രം ‘ ഘാട്ടി’ ഫസ്റ്റ് ലുക്ക് പുറത്ത്

ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…

2 weeks ago

‘ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്’ എക്സ്ക്ലൂസീവ് പ്രിവ്യൂ കൊച്ചിയിൽ നടന്നു; ചിത്രത്തിനായി ഒത്തു ചേർന്ന് മലയാള സിനിമ

ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…

2 weeks ago