മലയാളത്തിൽ മഴവിൽ മനോരമ നടത്തിയ റിയാലിറ്റി ഷോയിൽ പങ്കെടുക്കുകയും തുടർന്ന് അഭിനയ ലോകത്തിലേക്ക് എത്തുകയും ചെയ്ത താരം ആണ് മഞ്ജു സുനിച്ചൻ. മഴവിൽ മനോരമയിലെ ആക്ഷേപ ഹാസ്യ സീരിയലിൽ കൂടി തിളങ്ങിയ താരം തുടർന്ന് സിനിമയിലെക്ക് എത്തിയത്. മോഹൻലാൽ ചിത്രങ്ങളിൽ വേറെ അഭിനയിക്കാൻ അവസരം മഞ്ജു സുനിച്ചനെ തേടി എത്തിയിട്ടുണ്ട്.
എന്നാൽ മഞ്ജു സുനിച്ചൻ എന്ന താരം ഏറെ ശ്രദ്ധ നേടിയത് ഏഷ്യാനെറ്റിലെ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിൽ കൂടി ആയിരുന്നു. വെറുതെയല്ല ഭാര്യ എന്ന ഷോയിൽ കൂടി എത്തിയ താരം തുടർന്ന് മഴവിൽ മനോരമയിൽ തന്നെ ഹാസ്യ സീരിയലിന്റെ ഭാഗമായി മാറുക ആയിരുന്നു. സോഷ്യൽ മീഡിയ വഴി സജീവമായ താരത്തിന് ബ്ലാക്കീസ് എന്ന പേരിൽ ഒരു യൂട്യൂബ് ചാനൽ കൂടി ഉണ്ട്.
യാത്രകളും വിവരങ്ങളും സൗഹൃദവുമൊക്കെയാണ് ചാനലിൽ കാണിക്കുന്നത്. ചാനലിൽ കുറച്ചു നാളുകൾക്കു മുന്നേ കാണിച്ച ടാറ്റൂ അടിക്കുന്ന വീഡിയോ കുറച്ചു വിവാദങ്ങൾക്ക് വഴി തുറന്നിരുന്നു. ഇപ്പോഴിതാ ബ്ലാക്കീസ് ചാനലിൽ തനിക്കൊപ്പമുള്ള പ്രിയ കൂട്ടുകാരി സിമിയെയും തന്നെയും കുറിച്ച് മഞ്ജു പറയുന്ന വാക്കുകൾ ആണ് വൈറൽ ആകുന്നത്.
വെറുതെ അല്ല ഭാര്യ റിയാലിറ്റി ഷോക്ക് ശേഷം കട്ട കൂട്ടുകാരായ രണ്ടു പെണുങ്ങൾ. രണ്ടിനും 35+ പ്രായം കൂടുന്നത് അന്തംവിട്ടു കുന്തം വിഴുങ്ങി നോക്കി അങ്ങനെ നിൽക്കുമ്പോളാണ് മനസിലായത് ഇങ്ങനെ നിൽക്കേണ്ട ആളുകൾ അല്ല ഞങ്ങൾ എന്ന്. ഞങ്ങളുടെ സൗഹൃദത്തിന് കുറെ കൂടി ത്രിൽ വേണം. ഞങ്ങൾക്ക് ഒരുമിച്ച് യാത്ര ചെയ്യണം. ഞങ്ങൾക്ക് കുറെ കാഴ്ച്ചകൾ കാണണം. വീട്ടിലെ അടുക്കള തിരക്കിൽ നിന്ന് രണ്ടു ദിവസം എങ്കിലും ഒന്ന് മാറി ഞങ്ങൾക്ക് വേണ്ടി ജീവിക്കണം.
ഇതൊക്കെ മറ്റാരോടും പറയാത്ത ഞങ്ങളുടെ കൊതികളായിരുന്നു. അങ്ങനെ ഞങ്ങൾക്ക് യാത്ര ചെയ്യാനും കൂട്ടുകൂടാനും തമാശ പറയാനും ഞങ്ങൾ കണ്ടെത്തിയ വഴിയാണ് കുറെ വീഡിയോ ചെയ്യാം എന്നുള്ളത്. ആദ്യ ഷൂട്ടിംഗ് കുഴുപ്പുള്ളി ബീച്ചിൽ ആയിരുന്നു. കാര്യമായി പൈസയൊന്നും ഇല്ലാത്തത് കൊണ്ടാണ് വലിയ ചിലവില്ലാത്ത സ്ഥലം തിരഞ്ഞെടുത്തത്.
ഷൂട്ട് തുടങ്ങി കുറച്ചു കഴിഞ്ഞിട്ടും ഞങ്ങൾ ചെയ്യുന്നത് ബ്ലോഗ് ആണോ വ്ലോഗ് ആണോ എന്ന് പോലും അറിയാത്ത പൊട്ടകൾ ആയിരുന്നു ഞങ്ങൾ. ഞങ്ങൾക്ക് ഒരുമിച്ചിരിക്കണം അത്രേ ഉള്ളു. സാബുച്ചേട്ടനും സുനിച്ചനും പൂർണ്ണ സമ്മതം. അങ്ങനെ ബ്ലാക്കിസ് എന്ന പേരും കണ്ടുപിടിച്ചു വീഡിയോ അങ്ങട് ഇട്ടു. പക്ഷെ പ്രതീക്ഷിച്ചപോലെ ഒരു അത്ഭുതവും നടന്നില്ല. 500ഓ 600ഓ കാഴ്ചക്കാരുമായി അതങ്ങനെ കിടന്നു.
ഒരാഴ്ച കഴിഞ്ഞപ്പോൾ ഒരു വലിയ കുതിപ്പുണ്ടായി. ഒരുപാട് ആളുകൾ ഞങ്ങളെ കാണാൻ ബ്ലാക്കിസ് ചാനൽ തുറന്നു. കുറെ പേര് വിളിച്ചു. ഇനിയും വീഡിയോ ചെയ്യണം എന്ന് പറഞ്ഞു. പ്രത്യേകിച്ച് ഞങ്ങളുടെ ഏജ് ഗ്രൂപ്പില്‍ ഉള്ള പെണ്ണുങ്ങൾ. അവർ അവരായി ഞങ്ങളെ കണ്ടു. വാട്സ്ആപ് ഗ്രൂപ്പുകളിലൂടെ കൂട്ടുകാരായി അവർ. ഇന്ന് ബ്ലാക്കിസിനെ സ്‌നേഹിക്കുന്ന ഒരുപാട് സുഹൃത്തുക്കൾ ഉണ്ട് ഞങ്ങളുടെ കൂടെ.
കൂടെ നിന്ന തെറ്റുകൾ തിരുത്തി തന്ന വ്ലോഗുകൾക്കായി ഞങ്ങളെ സഹായിച്ച എല്ലാവരോടും സ്‌നേഹം. ഓരോ വ്ലോഗുകൾക്കും ഉണ്ട് ഓരോ കഥ പറയാൻ. ആ പഴയ കഥകൾ നിങ്ങളോട് പറയാൻ എല്ലാ ദിവസവും ഇനി മുതൽ ഞങ്ങൾ വരും. ആ വ്ലോഗുകളുടെ ഓർമ്മപ്പെടുത്തലുമായി. ഞങ്ങളുടെ ആ യാത്രകളുടെ ഒരു കുഞ്ഞു വീഡിയോ ഇവിടെ കൊടുക്കുന്നുണ്ട്.. കാണണം. ലൗ യൂ ഓൾ.. എന്നുമാണ് മഞ്ജു സുനിച്ചൻ സോഷ്യൽ മീഡിയയിലെഴുതിയത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…