മലയാളത്തിൽ മഴവിൽ മനോരമ നടത്തിയ റിയാലിറ്റി ഷോയിൽ പങ്കെടുക്കുകയും തുടർന്ന് അഭിനയ ലോകത്തിലേക്ക് എത്തുകയും ചെയ്ത താരം ആണ് മഞ്ജു സുനിച്ചൻ. മഴവിൽ മനോരമയിലെ ആക്ഷേപ ഹാസ്യ സീരിയലിൽ കൂടി തിളങ്ങിയ താരം തുടർന്ന് സിനിമയിലെക്ക് എത്തിയത്.
മോഹൻലാൽ ചിത്രങ്ങളിൽ അഭിനയിക്കാൻ അവസരം മഞ്ജു സുനിച്ചനെ തേടി എത്തിയിട്ടുണ്ട്. ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയത് ബിഗ് ബോസ് മലയാളം സീസൺ 2 ൽ എത്തിയതോടെ ആയിരുന്നു. ഏത് വിഷയത്തിൽ ഉം തന്റേതായ മറുപടികൾ നൽകാൻ കഴിവുള്ള ആൾ കൂടി ആണ് മഞ്ജു പത്രോസ് എന്ന മഞ്ജു സുനിച്ചൻ.
ബിഗ് ബോസ് കഴിഞ്ഞതോടെ ഏറെ വിമർശകരെ വാങ്ങി കൂട്ടിയ മഞ്ജു. ബിഗ് ബോസ് കഴിഞ്ഞതോടെ മഞ്ജുവും ഭർത്താവ് സുനിച്ചനും തമ്മിൽ വിവാഹ മോചനം നടന്നു എന്നും മഞ്ജുവിനെ ഭർത്താവ് തല്ലിയെന്നും ഒക്കെ വാർത്തകൾ വന്നിരുന്നു. ഓരോ ദിവസവും ഓരോ വാർത്തകൾ ആയിരുന്നു മഞ്ജുവിനെ കുറിച്ച് വന്നുകൊണ്ടേ ഇരുന്നത്.
അവസാനം വിവാഹ മോചനത്തിന് കാരണം ആയ വിവാദത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് മഞ്ജു പത്രോസ്. പേരിനൊപ്പമുള്ള പത്രോസ് ആരാണെന്നും താരം പറയുന്നു. കുറച്ച് നാളുകൾ കൊണ്ട് കേൾക്കുന്ന ഒരു കാര്യം ആണ് ഞാനും സുനിച്ചനും തമ്മിൽ വേർപിരിഞ്ഞു എന്നും ഇപ്പോൾ മറ്റൊരാൾക്കൊപ്പമാണ് ഞാൻ എന്നും. അതിന്റെ കാരണം മഞ്ജു സുനിച്ചൻ എന്ന പേര് മാറ്റി മഞ്ജു പത്രോസ് എന്ന് ആക്കിയത് ആയിരുന്നു.
ഇപ്പോൾ സുനിച്ചനെ വേണ്ട എന്നും ഒരു പത്രോസിന്റെ പിറകെയാണ് ഇപ്പോൾ എന്നുമൊക്കെയാണ് ആളുകൾ പറഞ്ഞുണ്ടാക്കുന്നത്. ഈ പത്രോസ് എന്റെ അച്ഛൻ ആണ്. വിവാഹം കഴിഞ്ഞപ്പോൾ തന്നെ ഞാൻ സുനിച്ചനോട് പറഞ്ഞിരുന്നു ഞാൻ എന്റെ പേര് മാറ്റില്ല എന്ന്. സുനിച്ചനും അത് സമ്മതം ആയിരുന്നു.
എന്നാൽ ഞങ്ങൾ ആ റിയാലിറ്റി ഷോയിൽ പങ്കെടുത്തപ്പോൾ ആണ് സുനിച്ചന്റെ ഭാര്യ മഞ്ജു സുനിച്ചൻ എന്ന പേരിൽ അറിയപ്പെട്ടത്. പരുപാടിയിൽ അങ്ങനെ കേൾക്കാൻ തുടങ്ങിയപ്പോൾ ചിലരെങ്കിലും കരുതി അതാണ് എന്റെ യഥാർത്ഥ പേര് എന്ന്. പരുപാടി കഴിഞ്ഞു പുറത്ത് വന്നപ്പോൾ പതിയെ വീണ്ടും മഞ്ജു സുനിച്ചൻ മാറി മഞ്ജു പത്രോസ് എന്ന് ആക്കി.
പോരാത്തതിന് സുനിച്ചൻ വിദേശത്തും ആണ്. അത് കൊണ്ട് തന്നെ സുനിച്ചന് ഒപ്പമുള്ള ചിത്രങ്ങൾ ഒന്നും ഞാൻ ഷെയർ ചെയ്യുന്നുമില്ല. അപ്പോഴേക്കും ആളുകൾ കരുതി ഞാൻ സുനിച്ചനെ ഉപേഷിച്ച് മറ്റൊരാൾക്ക് ഒപ്പമാണ് ഇപ്പോൾ എന്ന്.
സുനിച്ചൻ വിദേശത്ത് ആയത് കൊണ്ട് ഞാൻ എന്റെ അച്ഛനും അമ്മയ്ക്കും ഒപ്പമാണ് കഴിയുന്നത് എന്നും ഞങ്ങൾ തമ്മിൽ ഒരു പ്രേശ്നവും ഇല്ല എന്നും പത്രോസ് എന്റെ അച്ഛൻആണെന്നും ദയവ് ചെയ്തു ഞങ്ങളെ ജീവിക്കാൻ അനുവദിക്കൂ എന്നുമാണ് മഞ്ജു ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…