ആലപ്പുഴയിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മഞ്ജു വാര്യർ മത്സരിക്കുന്നു; പോസ്റ്റർ വൈറൽ ആകുന്നു..!!
തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാര ആണെങ്കിൽ കൂടിയും മലയാളത്തിൽ ലേഡി സൂപ്പർസ്റ്റാർ പദവിയിൽ ഉള്ളത് മഞ്ജു വാര്യർ ആണ്.
വിവാഹ ശേഷം അഭിനയ ലോകത്തിൽ നീണ്ട 15 വർഷത്തെ അവധി എടുത്ത് എങ്കിൽ കൂടിയും ഇപ്പോൾ തിരിച്ചുവരവിൽ വിജയങ്ങൾ ഒറ്റക്ക് നേടാൻ കഴിവുള്ള താരമായി മഞ്ജു വാരിയർ വളർന്നു കഴിഞ്ഞു.
മലയാളത്തിൽ വലിയ വിജയങ്ങൾ നേടിയ മഞ്ജു തമിഴികത്തിൽ തന്റെ സാന്നിധ്യം അറിയിക്കുകയും വിജയം നേടുകയും ചെയ്ത താരമാണ്.
വിവാഹ ശേഷം അഭിനയ ലോകത്തിൽ നീണ്ട കാലങ്ങൾക്ക് ശേഷം തിരിച്ചു വന്ന നടിമാർ പലരും അമ്മ വേഷങ്ങളിൽ ഒതുങ്ങിയപ്പോൾ അവർക്ക് മുന്നിൽ തലയെടുപ്പോടെ നിന്ന താരമാണ് മഞ്ജു വാരിയർ.
കഴിഞ്ഞ ദിവസം ആലപ്പുഴയിലെ വെണ്മണിയിൽ ഉള്ള ആളുകൾക്ക് ചെറുതെങ്കിലും ആ സംശയം തങ്ങളുടെ ഇഷ്ട നായിക മഞ്ജു അഭിനയത്തിൽ നിന്നും രാഷ്ട്രീയത്തിലേക്ക് വരികയാണോ എന്നുള്ളത് തന്നെ ആയിരുന്നു ആ സംശയം.
ആലപ്പുഴ ജില്ലയിലെ വെണ്മണിയിൽ പഞ്ചായത്ത് ഉപ തിരഞ്ഞെടുപ്പിൽ മഞ്ജു വാരിയർ മത്സരിക്കുന്ന തരത്തിൽ താരത്തിന്റെ ചിത്രങ്ങൾ ഉൾപ്പെടിത്തിയുള്ള ചിത്രങ്ങൾ മതിലിലും ഭിത്തികളിലും എല്ലാം വന്നത്.
എന്നാൽ ആദ്യം മഞ്ജുവിനെയും പോസ്റ്ററും മാത്രം നോക്കിയാ ആളുകൾക്ക് ഒന്ന് മനസിലായത്. താരം നായികയായി വരുന്ന പുതിയ സിനിമ വെള്ളരിക്കാപ്പട്ടണം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആയി ബന്ധപ്പെട്ട പോസ്റ്ററുകൾ ആയിരുന്നു എല്ലാം.
സുനന്ദ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മഞ്ജു അഭിനയിക്കുന്നത്. ചക്കരക്കുടം ഗ്രാമപഞ്ചായത്തിലെ വാർഡ് പത്തില്‍ യുഡിപി സ്ഥാനാർഥിയായി മത്സരിക്കുന്ന സുനന്ദയുടെ പ്രചാരണ പോസ്റ്ററുകൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.
ഫുൾ ഓൺസ്റ്റുഡിയോസ് നിർമിക്കുന്ന ‘വെള്ളരിക്കാപട്ടണ’ത്തിന്റെ സംവിധാനം മഹേഷ് വെട്ടിയാറാണ്. മാധ്യമപ്രവർത്തകനായ ശരത് കൃഷ്ണയും സംവിധായകനും ചേർന്നാണ് രചന.
മഞ്ജുവിനും സൗബിനും പുറമേ സലിം കുമാർ, സുരേഷ് കൃഷ്ണ, കൃഷ്ണ ശങ്കർ, ശബരീഷ് വർമ, ഇടവേള ബാബു, അഭിരാമി ഭാർഗവൻ കോട്ടയം രമേശ്, വീണ നായർ, പ്രമോദ് വെളിയനാട്, ശ്രീകാന്ത് വെട്ടിയാർ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു.