Categories: Gossips

ആലപ്പുഴയിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മഞ്ജു വാര്യർ മത്സരിക്കുന്നു; പോസ്റ്റർ വൈറൽ ആകുന്നു..!!

തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻ‌താര ആണെങ്കിൽ കൂടിയും മലയാളത്തിൽ ലേഡി സൂപ്പർസ്റ്റാർ പദവിയിൽ ഉള്ളത് മഞ്ജു വാര്യർ ആണ്.

വിവാഹ ശേഷം അഭിനയ ലോകത്തിൽ നീണ്ട 15 വർഷത്തെ അവധി എടുത്ത് എങ്കിൽ കൂടിയും ഇപ്പോൾ തിരിച്ചുവരവിൽ വിജയങ്ങൾ ഒറ്റക്ക് നേടാൻ കഴിവുള്ള താരമായി മഞ്ജു വാരിയർ വളർന്നു കഴിഞ്ഞു.

മലയാളത്തിൽ വലിയ വിജയങ്ങൾ നേടിയ മഞ്ജു തമിഴികത്തിൽ തന്റെ സാന്നിധ്യം അറിയിക്കുകയും വിജയം നേടുകയും ചെയ്ത താരമാണ്.

വിവാഹ ശേഷം അഭിനയ ലോകത്തിൽ നീണ്ട കാലങ്ങൾക്ക് ശേഷം തിരിച്ചു വന്ന നടിമാർ പലരും അമ്മ വേഷങ്ങളിൽ ഒതുങ്ങിയപ്പോൾ അവർക്ക് മുന്നിൽ തലയെടുപ്പോടെ നിന്ന താരമാണ് മഞ്ജു വാരിയർ.

കഴിഞ്ഞ ദിവസം ആലപ്പുഴയിലെ വെണ്മണിയിൽ ഉള്ള ആളുകൾക്ക് ചെറുതെങ്കിലും ആ സംശയം തങ്ങളുടെ ഇഷ്ട നായിക മഞ്ജു അഭിനയത്തിൽ നിന്നും രാഷ്ട്രീയത്തിലേക്ക് വരികയാണോ എന്നുള്ളത് തന്നെ ആയിരുന്നു ആ സംശയം.

ആലപ്പുഴ ജില്ലയിലെ വെണ്മണിയിൽ പഞ്ചായത്ത് ഉപ തിരഞ്ഞെടുപ്പിൽ മഞ്ജു വാരിയർ മത്സരിക്കുന്ന തരത്തിൽ താരത്തിന്റെ ചിത്രങ്ങൾ ഉൾപ്പെടിത്തിയുള്ള ചിത്രങ്ങൾ മതിലിലും ഭിത്തികളിലും എല്ലാം വന്നത്.

എന്നാൽ ആദ്യം മഞ്ജുവിനെയും പോസ്റ്ററും മാത്രം നോക്കിയാ ആളുകൾക്ക് ഒന്ന് മനസിലായത്. താരം നായികയായി വരുന്ന പുതിയ സിനിമ വെള്ളരിക്കാപ്പട്ടണം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആയി ബന്ധപ്പെട്ട പോസ്റ്ററുകൾ ആയിരുന്നു എല്ലാം.

സുനന്ദ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മഞ്ജു അഭിനയിക്കുന്നത്. ചക്കരക്കുടം ഗ്രാമപഞ്ചായത്തിലെ വാർഡ് പത്തില്‍ യുഡിപി സ്ഥാനാർഥിയായി മത്സരിക്കുന്ന സുനന്ദയുടെ പ്രചാരണ പോസ്റ്ററുകൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.

ഫുൾ ഓൺസ്റ്റുഡിയോസ് നിർമിക്കുന്ന ‘വെള്ളരിക്കാപട്ടണ’ത്തിന്റെ സംവിധാനം മഹേഷ് വെട്ടിയാറാണ്. മാധ്യമപ്രവർത്തകനായ ശരത് കൃഷ്ണയും സംവിധായകനും ചേർന്നാണ് രചന.

മഞ്ജുവിനും സൗബിനും പുറമേ സലിം കുമാർ, സുരേഷ്‌ കൃഷ്ണ, കൃഷ്ണ ശങ്കർ, ശബരീഷ് വർമ, ഇടവേള ബാബു, അഭിരാമി ഭാർഗവൻ കോട്ടയം രമേശ്, വീണ നായർ, പ്രമോദ് വെളിയനാട്, ശ്രീകാന്ത് വെട്ടിയാർ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

7 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

7 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago