മലയാള സിനിമ ലോകത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ വിവാഹ മോചനം ആയിരുന്നു ദിലീപിന്റെയും മഞ്ജു വാര്യരുടെയും. എന്നാൽ 15 വർഷം നീണ്ടു നിന്ന വിവാഹ ജീവിതം ഇരുവരും പരസ്പര സമ്മതത്തോടെ പിരിയാൻ തീരുമാനിച്ചപ്പോൾ മകൾ മീനാക്ഷി ദിലീപിന് ഒപ്പം ആണ് പോയത്. എന്നാൽ ഇന്നും ഇരുവരും വേർപിരിയാൻ ഉണ്ടായ കാരണം ആർക്കും അറിയില്ല എന്നുള്ളതാണ് മറ്റൊരു സത്യം.
വിവാഹ മോചനം കഴിഞ്ഞിട്ട് 5 വർഷത്തിൽ ഏറെ ആയിട്ടും ഇരുവരും ഇന്ന് വാര്യർ അതിനെ കുറിച്ച് ഒന്നും പറഞ്ഞില്ല. എന്നാൽ വിവാഹ മോചനം നേടിയ മഞ്ജു വാര്യർ 15 വർഷത്തിന് ശേഷം അഭിനയത്തിലേക്ക് തിരിച്ചു എത്തുകയും ചെയ്തു. ഇന്ന് മലയാളത്തിൽ ലേഡി സൂപ്പർ സ്റ്റാർ ആയി വിലസുകയാണ് മഞ്ജു. പ്രമുഖ നടിയും ദിലീപും തമ്മിൽ ഉണ്ടായ വിഷയത്തിൽ ദിലീപ് പിടിയിൽ ആയപ്പോൾ ഉണ്ടായ സംഭവവും അതിനെ തുടർന്ന് അഭിനയിക്കാൻ ലൊക്കേഷനിൽ എത്തിയപ്പോൾ ഉണ്ടായ മഞ്ജുവിന്റെ പ്രതികരണവും അഭിനയത്തെ കുറിച്ചും ആണ് പ്രൊഡക്ഷൻ കൺട്രോളർ സേതു അടൂർ പറയുന്നത് ഇങ്ങനെ..
കടുത്ത മോഹൻലാൽ ആരാധികയായ മീനുക്കുട്ടിയുടെ കഥ പറഞ്ഞ ചിത്രമായിരുന്നു മോഹൻലാൽ. ഇന്ദ്രജിത്തും മഞ്ജു വാര്യരുമായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. സിദ്ദു പനയ്ക്കൽ ആയിരുന്നു ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കൻട്രോളർ. പുള്ളിക്ക് പെട്ടെന്ന് വേറൊരു സിനിമ വന്നപ്പോഴാണ് എന്നെ ഇതിലേക്ക് വിളിച്ചത്. മഞ്ജു വാര്യരും ഇന്ദ്രജിത്തുമൊക്കെയായി സംസാരിച്ച് ധാരണയായ സമയത്താണ് ഞാനെത്തിയത്. തിരക്കഥയൊക്കെ പൂർത്തിയാക്കിയിരുന്നു.
മോഹൻലാൽ എന്ന പേരാണ് ആ സിനിമയെ വിജയിപ്പിച്ചത്. മഞ്ജു വാര്യർക്ക് ഷൈൻ ചെയ്യാൻ പറ്റുന്ന തരത്തിലുള്ള കഥാപാത്രമായിരുന്നു മീനുക്കുട്ടി. ആമിയിലും അഭിനയിക്കുന്നുണ്ടായിരുന്നു ആ സമയത്ത്. വൈകുന്നേരം മഞ്ജു വാര്യർ ആമിയിലും രാത്രിയിൽ മോഹൻലാലിലും അങ്ങനെയായിരുന്നു അഭിനയിച്ചിരുന്നത്.
ദിലീപിനെ അറസ്റ്റ് ചെയ്തു വെന്ന വാർത്ത വന്ന സമയത്ത് മഞ്ജു വാര്യർ മോഹൻലാൽ ലൊക്കേഷനിൽ ഉണ്ടായിരുന്നു. ദിലീപിന്റെ അറസ്റ്റ് വാർത്ത വന്നതോടെ മഞ്ജു വാര്യർ ഇനി അഭിനയിക്കുമോ ഇല്ലയോ എന്നൊന്നും ഞങ്ങൾക്ക് അറിയില്ല.
മഞ്ജു വന്നു അന്നൊരു വില്ലയിലായിരുന്നു ഷൂട്ട്. മഞ്ജുവിന്റെ വീട്ടിലെ രംഗങ്ങളായിരുന്നു ചിത്രീകരിച്ചിരുന്നത്. അറസ്റ്റിനെക്കുറിച്ച് ആരും ഒന്നും അങ്ങോട്ട് ചോദിച്ചില്ല ഇങ്ങോട്ടൊന്നും പറഞ്ഞുമില്ല. ആൾ മൂഡിയായിരുന്നു. അഭിനയത്തിൽ നിൽക്കുമ്പോൾ ഒന്നും മുഖത്ത് കാണിച്ചിരുന്നില്ല – സേതു പറയുന്നു.
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…
ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിന് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന ആസിഫ് നായകനായ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. അജിത്…
ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…