കാലിൽമേൽ കാൽ കയറ്റിയെ ഇരിക്കൂ, മഞ്ജു വാര്യർ ഒരു അഹങ്കാരിയാണ്; ലേഡീസ് സൂപ്പർസ്റ്റാറിനെതിരെ പുതുതായി വരുന്ന വിമർശനം ഇങ്ങനെ..!!

263

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു വാര്യർ. നീണ്ട 15 വർഷത്തെ ഇടവേളക്കുശേഷം അഭിനയിക്കുന്ന തിരിച്ചെത്തിയ താരം മലയാള സിനിമയിലെ തന്റെ സ്ഥാനം അരക്കിട്ട് ഉറപ്പിക്കുകയായിരുന്നു.

ദിലീപും മായുള്ള വിവാഹശേഷം സിനിമയിൽ നിന്നും താൽക്കാലികമായി ഇടവേളയെടുത്ത് താരം പിന്നീട് ദിലീപിൽ നിന്നും വിവാഹമോചനം നേടിയ ശേഷമാണ് സിനിമയിൽ തിരിച്ചെത്തിയത്.

എന്നാൽ സിനിമയിൽ നിന്ന് എങ്ങനെയാണോ തിരിച്ചു പോയത് അതേ നേട്ടങ്ങളോട് തന്നെയാണ് താരം വീണ്ടും തിരിച്ചെത്തിയത്. മലയാള സിനിമയിൽ പുരുഷാധിപത്യം തകർത്ത് നായിക ഉണ്ടെങ്കിൽ മാത്രം സിനിമ വിജയിപ്പിക്കാം എന്ന നിലയിലേക്ക് എത്തിച്ച താരമാണ് മഞ്ജു വാര്യർ.

തെന്നിന്ത്യൻ സിനിമയിൽ ലേഡി സൂപ്പർസ്റ്റാറായി അറിയപ്പെടുന്നത് നയൻതാര ആണെങ്കിലും മലയാള സിനിമയിലെ ലേഡീ സൂപ്പർസ്റ്റാർ മഞ്ജുവാര്യരാണ്. താരങ്ങൾ വളരുമ്പോൾ അതിനൊപ്പം നിരവധി വിമർശനങ്ങളും ഉണ്ടാവാറുണ്ട്.

manju warrier lulu mall

അത്തരത്തിൽ പുതിയ വിമർശനങ്ങൾ മഞ്ജുവാര്യർക്കെതിരെ വന്നിരിക്കുകയാണ്. മഞ്ജുവാര്യർ നായികയായി എത്തുന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖങ്ങളിൽ ഇരിക്കുന്ന മഞ്ജുവാര്യരെ കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചില കമന്റുകൾ എത്തുന്നത്.

ബിഹൈൻഡ് വുഡ്സ് എന്ന ചാനലിൽ നൽകിയ അഭിമുഖത്തിന്റെ താഴെയാണ് മഞ്ജു വാര്യർക്കെതിരെ വിമർശനാത്മകമായ കമന്റുകൾ വന്നിരിക്കുന്നത്. മഞ്ജു വാര്യർ കാലിന്മേലിൽ കാൽ കയറ്റിയാണ് ഇരിക്കുന്നത് എന്നും ഇത് അഹങ്കാരിയുടെ ലക്ഷണമാണ് എന്നുമാണ് ഒരു വിഭാഗം ആളുകൾ പറയുന്നത്.

അഹങ്കാരിയാണ് മഞ്ജുവാര്യർ ഇരിക്കുമ്പോൾ എപ്പോഴും കാലിന്മേൽ കാൽ കയറ്റിയിരിക്കും. എന്തോ വലിയ ആളാണ് എന്നാണ് ഭാവം എന്നായിരുന്നു മഞ്ജു വാര്യരെ കുറിച്ച് ഒരാൾ കമന്റ് ചെയ്തത്.

എന്നാൽ ഈ കമന്റ് വന്നതിനു തൊട്ടുപിന്നാലെ നിരവധി ആളുകളാണ് മഞ്ജു വാര്യരെ പിന്തുണച്ച് രംഗത്ത് എത്തിയത്.

കാലിന്മേൽ കാൽ കയറ്റി വെച്ച് എന്നാൽ ചെയ്യുന്നതും ചെയ്തതുമായ കാര്യങ്ങളുമായി ഇതിന് യാതൊരുവിധ ബന്ധവുമില്ല. മഞ്ജുവിന്റെ സംസാരത്തിൽ മാന്യതയുണ്ട് അല്ലാതെ ഒരാളുടെ ഇരിപ്പിനെ നോക്കി അയാളുടെ സ്വഭാവത്തെ ജഡ്ജ് ചെയ്യേണ്ട ആവശ്യമില്ല.

You might also like