മലയാളത്തിൽ വമ്പൻ ആരാധക പിന്തുണ ഉള്ള താരം ആണ് മഞ്ജു വാര്യർ. എത്രയൊക്കെ പിന്തുണ ഉണ്ടെങ്കിൽ കൂടിയും ചിലപ്പോൾ ഒക്കെ അറിയാതെ വിവാദങ്ങളിൽ പോയി തല വെച്ച് കൊടുക്കും. അത്തരത്തിൽ ഉള്ള ഒരു അവസ്ഥയിൽ ആണ് മഞ്ജു വാര്യർ ഇപ്പോൾ.
മലയാള സിനിമയുടെ ലേഡി സൂപ്പർസ്റ്റാർ ആയി അറിയപ്പെടുന്ന മഞ്ജു കലാലയ വേദികളിൽ നിന്നും സിനിമ ലോകത്തേക്ക് എത്തുകയും സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ വിവാഹം കഴിച്ചു സിനിമ ലോകത്തിൽ നിന്നും പടിയിറങ്ങി എന്നാൽ 15 വർഷങ്ങൾക്ക് വിവാഹ ജീവിതം ഉപേക്ഷിച്ചു വീണ്ടും അഭിനയ ലോകത്തിൽ ഒന്നാം നിരയിൽ തന്നെ തിരിച്ചു വന്ന ആൾ കൂടി ആണ്.
നടൻ ദിലീപ് – മഞ്ജു വാര്യർ വിവാഹ മോചനം കഴിഞ്ഞതോടെ മഞ്ജുവിന് സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്ന പിന്തുണ എന്ന് പറയുന്നത് അഭൂതമായ വളർച്ച ആണ് ഉണ്ടായത്. എന്തൊക്കെ വിഷയങ്ങൾ വന്നാൽ കൂടിയും വലിയ വിഭാഗം താരത്തിന്റെ ഒപ്പം പിന്തുണ ആയി നിൽക്കാറും ഉണ്ട്.
എന്നാൽ എപ്പോൾ സോഷ്യൽ മീഡിയയിൽ വിവാദത്തിൽ കുരുങ്ങി ഇരിക്കുകയാണ് ലേഡി സൂപ്പർസ്റ്റാർ. താരം പങ്കു വെച്ച ഒരു പോസ്റ്റ് ആണ് വിവാദങ്ങൾക്കും പൊങ്കാലക്കും തുടക്കം കുറിക്കുന്നത്.
ബ്രോ ഡാഡി എന്ന പൃഥ്വിരാജ് മോഹൻലാൽ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ ഗാനത്തിന്റെ യൂട്യൂബ് ലിങ്ക് ആണ് ഷെയർ ചെയ്തത് എങ്കിൽ കൂടിയും ആ പോസ്റ്റിൽ ആണ് മോശം കമന്റ് വരുന്നത് എങ്കിലും യഥാർത്ഥ കാരണം ആ പോസ്റ്റ് അല്ല.
ഇതിന് മുന്നേ ഉണ്ണി മുകുന്ദൻ നായകൻ ആയ മേപ്പടിയാൻ ചിത്രത്തിന്റെ പോസ്റ്റർ എത്തിയിരുന്നു. സംഘ പരിവാർ അജണ്ട മുന്നോട്ട് വെക്കുന്ന സിനിമ എന്ന ലേബലിൽ ആണ് മേപ്പടിയാൻ ചിത്രത്തിന് നേരെ വിമർശനം ഉയർന്നത്.
എന്നാൽ ഈ പോസ്റ്റിന് വിമർശനം വന്നതോടെ വിവാദങ്ങൾക്ക് നിൽക്കാതെ മഞ്ജു പോസ്റ്റ് പിൻവലിച്ചു. എന്നാൽ പോസ്റ്റ് പിൻവലിച്ചപ്പോളാണ് കൂടുതൽ വിമർശനം വന്നു തുടങ്ങിയത്.
മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ ആണ്, എന്നാൽ നട്ടെല്ല് മട്ടാഞ്ചേരി മാഫിയയുടെ അലമാരയിൽ പണയം വച്ചിരിക്കുകയാണ്. പ്ലാസ്റ്റിക് സർജറി ചെയ്താൽ ആർക്കും സുന്ദരി ആവാം, പക്ഷേ നട്ടെല്ല് ലഭിക്കില്ല തുടങ്ങിയ കമൻറുകൾ ആണ് ഇപ്പോൾ വന്നു കൊണ്ടിരിക്കുന്നത്.
ഉണ്ണിമുകുന്ദൻ നായകനായ ഏറ്റവും പുതിയ ചിത്രമാണ് മേപ്പടിയാൻ. ഒരു ഫാമിലി ഡ്രാമ ആണ് ചിത്രം. വളരെ മികച്ച അഭിപ്രായമാണ് ചിത്രം സ്വന്തമാക്കി കൊണ്ടിരിക്കുന്നത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…