മലയാള സിനിമയിൽ അസാധ്യ വേഷങ്ങൾ ചെയ്തിട്ടുള്ള നടമാരിൽ ഒരാൾ ആണ് മനോജ് കെ ജയൻ. ദൂരദർശനിൽ ഒരു സീരിയൽ വഴി ആയിരുന്നു മനോജ് കെ ജയൻ അഭിനയ ലോകത്തേക്ക് എത്തുന്നത്.
തുടർന്ന് സിനിമകളിൽ എത്തി എങ്കിൽ കൂടിയും 1992 ൽ പുറത്തിറങ്ങിയ സർഗം എന്ന ചിത്രത്തിലെ കുട്ടൻ തമ്പുരാൻ എന്ന വേഷം ആണ് മനോജ് കെ ജയൻ താരത്തിന്റെ അഭിനയ ജീവിതത്തിൽ വഴിതിവ് ഉണ്ടാക്കിയത്.
പ്രശസ്ത കർണ്ണാടക സംഗീതജ്ഞനായ കടംപൂത്രമഠം ജയൻ്റെയും അദ്ധ്യാപിക സരോജിനിയുടെയും മകൻ ആയി ആയിരുന്നു മനോജ് ജനിക്കുന്നത്. ഒട്ടേറെ സിനിമകളിൽ നായകനായിട്ടും ഉപനായകനായും വില്ലനായിട്ടും അഭിനയിച്ചു.
ചമയം വെങ്കലം അനന്തഭദ്രം പഴശ്ശിരാജ എന്നീ സിനിമകളിൽ പ്രേക്ഷക പ്രീതിയാർജിച്ച ശക്തമായ വേഷങ്ങളിലൂടെ മലയാള സിനിമയിലെ അറിയപ്പെടുന്ന നടനായി മാറി. 2000 ൽ ആയിരുന്നു ഏറെ കാലം നീണ്ടു നിന്ന പ്രണയത്തിന് ശേഷം നടി ഉർവശിയെ വിവാഹം കഴിക്കുന്നത്.
ആ ബന്ധത്തിൽ കുഞ്ഞാറ്റ എന്ന് വിളിക്കുന്ന തേജലക്ഷ്മി എന്ന മകൾ ഉണ്ടായി എങ്കിൽ കൂടിയും ഇരുവരും 2008 വിവാഹ മോചനം നേടി. ഇപ്പോൾ രണ്ടാം വിവാഹം കഴിക്കാൻ ഉണ്ടായ കാരണം പറയുകയാണ് ക്യാൻ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ മനോജ് കെ ജയൻ.
അമ്മ അദ്ധ്യാപിക ആയിരുന്നു. ആ കണിശത മുഴുവൻ അമ്മയിൽ ഉണ്ടായിരുന്നു. ചില തമാശകൾ കേട്ടാൽ പോലും ചെറിയ ചിരി മാത്രം. അതുപോലെ അച്ഛൻ ഇപ്പോഴും സംഗീത യാത്രകളിൽ ആയതുകൊണ്ട് തന്നെ ഒരു ഭാര്യ ഭർതൃ ബന്ധം ആഴത്തിൽ ഉണ്ടായിട്ടില്ല.
അത് ഒക്കെ ആകാം അമ്മയിൽ കണിശത വരാൻ ഉള്ള കാരണങ്ങൾ. ചേട്ടനും ഞാനും വലിയ കുസൃതികൾ ആയതുകൊണ്ട് തന്നെ അമ്മ ചെറുപ്പം മുതൽ നന്നേ കഷ്ടപ്പെട്ടിരുന്നു. എന്റെ ചെറിയ കാര്യങ്ങളിൽ പോലും അമ്മക്ക് വല്ലാത്ത സങ്കടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.
എന്നാൽ തന്നോട് രണ്ടാം വിവാഹം കഴിക്കാൻ പറഞ്ഞത് അമ്മ ആണെന്ന് മനോജ് കെ ജയൻ പറയുന്നു. വിവാഹ മോചനം ഒക്കെ കഴിഞ്ഞു ഒരു പെൺകുട്ടിയെ വളർത്തി കൊണ്ട് വരാൻ ഞാൻ കഷ്ടപ്പെടുന്നത് അമ്മ കണ്ടിരുന്നു. ചേട്ടൻ മികച്ച ദാമ്പത്യ ജീവിതത്തിൽ കൂടി പോകുന്നു.
ഞാൻ എങ്ങും ആകാതെ ആയപ്പോൾ അമ്മക്ക് വ്യാകുലതകൾ ഉണ്ടായിരുന്നു. മരണ കിടക്കയിൽ അമ്മ എന്നോട് മറ്റൊരു വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടു. അന്ന് വിവാഹ മോചനം കഴിഞ്ഞു രണ്ട് രണ്ടര വര്ഷം കഴിഞ്ഞിരുന്നു. എന്നാൽ അമ്മക്ക് താൻ കൈകളിൽ പിടിച്ചു വാക്ക് നൽകി വിവാഹം കഴിക്കും എന്നുള്ളത്.
അടുത്ത ദിവസം അമ്മ തങ്ങളെ വിട്ട് പോയി. 2011 ആണ് മനോജ് കെ ജയൻ മറ്റൊരു വിവാഹം കഴിക്കുന്നത്. ആശ ആയിരുന്നു വധു. എന്നാൽ ഇന്ന് തന്റെ സന്തോഷ ജീവിതം കാണാൻ അമ്മയില്ല എന്നുള്ള സങ്കടം ഉണ്ട്. മനോജ് കെ ജയൻ പറയുന്നു
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…