ഇന്ന് മലയാളത്തിൽ ഏറ്റവും സങ്കീർണമായ വിഷയമായി ആണ് മോഹൻലാൽ നായകനായി എത്തുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിനെ സംബന്ധിച്ച് നടന്നുകൊണ്ട് ഇരിക്കുന്നത്.
ചിത്രം ഇപ്പോഴത്തെ അവസ്ഥയിൽ തീയേറ്ററിലേക്ക് പരിഗണിക്കാൻ ഉള്ള സാധ്യത കുറവാണ് എന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ തന്നെ ആദ്യ വെടി പൊട്ടിച്ചതോടെ ആണ് ചൂടുള്ള ചർച്ചകളിലേക്ക് കടന്നത്.
തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ വൈസ് പ്രസിഡണ്ട് ആയ ആന്റണി പെരുമ്പാവൂരിനെ വിലക്കണം എന്നുള്ള ചർച്ചകളും രഹസ്യ വോട്ടെടുപ്പും നടന്നു.
ഇപ്പോൾ മോഹൻലാൽ ആരാധകർ ശക്തമായ പിന്തുണയാണ് ആന്റണി പെരുമ്പാവൂരിന് നൽകി കൊണ്ട് ഇരിക്കുന്നത്. എന്നാൽ ആന്റണി പെരുമ്പാവൂർ ശെരിക്കും തീയറ്റർ ഉടമകളെ ചതിക്കുകയല്ലേ ചെയ്തത് എന്നാണ് ഒരു വിഭാഗം സോഷ്യൽ മീഡിയ വഴി ചോദിക്കുന്നത്.
കാരണം മരക്കാർ മലയാളത്തിൽ ഏറ്റവും മുതൽ മുടക്കുള്ള സിനിമയായി എത്തുമ്പോഴും ആന്റണി പെരുമ്പാവൂർ കൂടാതെ സന്തോഷ് ടി കുരുവിള കോൺഫിഡന്റ് ഗ്രൂപ്പ് എന്നിവരും ചിത്രത്തിൽ നിർമാണ പങ്കാളികളാണ്. ചിത്രത്തിന്റെ മുതൽ മുടക്കായി പറയുന്നത് ഏകദേശം 90 കോടിയോളം രൂപയാണ്.
എന്നാൽ ചിത്രത്തിന് തീയറ്റർ അഡ്വാൻസ് ആയി ലഭിച്ചത് ഏകദേശം നാൽപ്പത് കോടിയോളം രൂപയാണ്. അതായത് ചിത്രത്തിന്റെ നിർമാണത്തിൽ തീയറ്റർ ഉടമകൾ പങ്കാളികൾ ആയി എന്നുള്ളതാണ് സത്യവും. ബാക്കിയുള്ള തുക മാത്രമല്ലേ നിർമാതാക്കൾ ഇറക്കിയുള്ളൂ എന്ന് ചോദിക്കുമ്പോൾ നിർമാതാക്കൾ മരക്കാർ നിർമാണത്തിനായി മുടക്കിയത് ഏകദേശം അറുപത് കോടിയോളം രൂപ മാത്രമാണ്.
എന്നാൽ ചിത്രം റിലീസിന് മുന്നേ 2019 ൽ 200 കോടിക്ക് മുകളിൽ പ്രീ ബിസിനസ് നേടി എന്നുള്ളത് അടക്കമുള്ള വാർത്തകൾ വന്നിരുന്നു. 2019 ൽ കൊറോണ മൂലം തീയറ്റർ അടച്ചപ്പോൾ പിന്നീട് ഇങ്ങോട്ട് തങ്ങൾ ഈ സിനിമക്കായി മുടക്കിയ പണത്തിനു പലിശ പോലും ഇല്ലാതെയാണ് തീയറ്റർ ഉടമകൾ നൽകിയത്.
ഇതിന് ഇടയിൽ നിരവധി തീയറ്റർ ഉടമകൾക്ക് ബാങ്ക് ലോണും മറ്റ് കടക്കെണികൾ കൊണ്ടും നഷ്ടത്തിലേക്ക് കൂപ്പുകുത്തി. പതിനായിരക്കണക്കിന് തൊഴിലാളികൾ എന്ത് ചെയ്യണം എന്നറിയാതെ രണ്ട് വര്ഷം ദാരിദ്ര്യത്തിൽ ആയിരുന്നു.
എന്നാൽ തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും വലിയ നിർമാണ കമ്പനികളിൽ ഒന്നായ ആശിർവാദ് സിനിമാസ് ഇതിനിടയിൽ ചിത്രീകരണം നടത്തിയത് ഒരു പടമോ രണ്ട് പടമോ ആയിരുന്നില്ല.
മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന് ശേഷം ദൃശ്യം 2 എടുക്കുകയും ഒടിടിയിൽ പ്രദർശനം നടത്തുകയും അതോടൊപ്പം അതിന്റെ തെലുങ്ക് നിർമാണത്തിൽ ഭാഗമാവുകയും ചെയ്തു.
കൂടാതെ മോഹൻലാലിനെ നായകനാക്കി ബോറോസ് , ബ്രോ ഡാഡി , അലോൺ , ട്വൽത്ത് മാൻ എന്നി ചിത്രങ്ങൾ നിർമിച്ചു. കൂടാതെ പുത്തൻ ചിത്രങ്ങളിൽ കരാറുകൾ ഒപ്പിട്ടുകഴിഞ്ഞു.
എന്നാൽ തീയറ്റർ ഉടമകൾക്ക് മുന്നിലേക്ക് ഇടക്കാലത്തിൽ തീയറ്റർ തുറന്നപ്പോൾ ആന്റണി പെരുമ്പാവൂർ വെച്ച ഡിമാന്റുകൾ വളരെ വലുത് തന്നെ ആയിരുന്നു.
കാരണം 86 ഓളം തീയറ്ററുകളിൽ നിന്നും പണം മുൻകൂറായി വാങ്ങിയ ആന്റണി പെരുമ്പാവൂർ അവരെ കൂടാതെ കേരളത്തിലെ മുഴുവൻ തീയറ്ററുകളിലേക്കും റിലീസ് വെച്ചപ്പോൾ മുൻകൂറായി പണം മുടക്കിയവർക്ക് നേരിടേണ്ടി വരുന്നത് വലിയ നഷ്ടം തന്നെ ആയിരുന്നു.
കൂടാതെ മൂന്നാഴ്ച മറ്റൊരു ചിത്രവും പ്രദർശനം നടത്തില്ല എന്നുള്ള കരാറിലും ഒപ്പ് വെക്കണമായിരുന്നു. എന്നാൽ ഈ നിബന്ധനകൾക്ക് മുന്നിൽ പലരും താല്പര്യം കണിച്ചില്ല.
എന്നാൽ ഇത്രയും മുതൽ നടക്കിൽ ഒരു സിനിമ എത്തുമ്പോൾ അതിന്റെ പരിപൂർണ്ണ അധികാരം നിർമാതാവിന് മാത്രം ആണെന്ന് ആന്റണി പെരുമ്പാവൂർ പക്ഷം പറയുന്നത്. അതെ സമയം സിനിമ റിലീസ് ചെയ്യുന്നുണ്ട് എങ്കിൽ കൂടിയും 100 കോടിയോളം രൂപ മുതൽ മുടക്കിൽ എത്തുന്ന സിനിമക്ക് തീയറ്ററിൽ 50 ശതമാനം മാത്രം ആണ് കാണികൾ എത്തുക.
കൂടാതെ ഈ സിനിമക്ക് ഒപ്പം മലയാളത്തിലെയും മറ്റു ഭാഷകളിലെയും സിനിമകൾ കൂടി എത്തുമ്പോൾ പ്രേക്ഷകർക്ക് മരക്കാരിനെ വേണ്ടത്ര സ്വീകരിക്കാൻ കഴിയാതെ പോയാൽ വമ്പൻ നഷ്ടം ആണ് നിർമാതാവിന് ഉണ്ടാവുക.
കാരണം ഒടിടി റീലീസ് ആയും സാറ്റലൈറ്റ് നേട്ടങ്ങൾ കൂടിയും ചെയ്താലും ചിത്രത്തിന്റെ നിർമാതാവിന് ഏഴ് കോടിയോളം രൂപ നഷ്ടം വരുമെന്ന് നിർമാതാക്കളുടെ സംഘടനാ പറയുന്നു.
അതെ സമയം സിനിമ തീയറ്ററുകളിൽ ഇറങ്ങുകയും വലിയ മുന്നേറ്റം നേടാൻ കഴിയാതെയും വന്നാൽ ഒടിടിയിൽ ഇതുവരെയും ലഭിക്കുമെന്ന് പറയുന്ന തുകയും ചിത്രത്തിന് ലഭിക്കാതെ വരും.
എന്നാൽ സിനിമ എവിടെ എങ്കിലും റിലീസ് ചെയ്യട്ടെ എന്നും ആരാധകർ ഇപ്പോൾ പറയുന്നത്. അതേസമയം സിനിമ റിലീസ് ആയി ബന്ധപ്പെട്ട് ചർച്ചകൾ സർക്കാർ തലത്തിൽ മുന്നേറുകയാണ് ഇപ്പോൾ.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…