നവംബർ 9 നു ഫിയോക്ക് പ്രസിഡന്റ് വിജയകുമാർ ഒരു പ്രസ്താവന നടത്തിയിരുന്നു. മരക്കാർ എന്ന ചിത്രം തീയറ്ററുകളിൽ പ്രദർശനം നടത്തുന്നതിന് ഞങ്ങൾ എതിരല്ല. എന്നാൽ ഫിയോക്ക് അംഗങ്ങളുടെ തീയറ്ററുകളിൽ മരക്കാർ റിലീസ് ചെയ്യില്ല.
ഇപ്പോൾ കൃത്യം 21 ദിവസങ്ങൾക്ക് ശേഷം ഫിയോക്ക് പ്രസിഡണ്ട് വിജയകുമാറിന്റെ ഉടമസ്ഥതയിൽ ഉള്ള അഞ്ചൽ വർഷ തീയറ്ററിൽ മരക്കാർ ബുക്കിംഗ് തുടങ്ങി എന്നുള്ളത് തന്നെയാണ്.
മലയാളത്തിൽ ബ്രഹ്മാണ്ഡ ചിത്രം എന്ന നിലയിൽ എത്തുന്ന സിനിമയാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. മലയാളത്തിൽ നേരത്തെ ഒട്ടേറെ ചരിത്ര സിനിമകൾ എത്തിയിട്ടുണ്ട് എങ്കിൽ കൂടിയും വമ്പൻ മുതൽ മുടക്കിൽ എത്തുന്ന സിനിമ എന്ന പ്രത്യേകതയുണ്ട് മരക്കാരിന്.
ഡിസംബർ 2 ആണ് ചിത്രം ലോക വ്യാപകമായി റീലീസ് ചെയ്യുന്നത്. മോഹൻലാൽ , പ്രണവ് മോഹൻലാൽ , സുനിൽ ഷെട്ടി , അർജുൻ സർജ , കീർത്തി സുരേഷ് , മഞ്ജു വേരിയർ , കല്യാണി പ്രിയദർശൻ , നെടുമുടി വേണു , ബാബുരാജ് , മുകേഷ് , പ്രഭു തുടങ്ങി വലിയ താരനിരയിൽ തന്നെയാണ് മരക്കാർ എത്തുന്നത്.
കൊച്ചിയിൽ ബുക്ക് മൈ ഷോയിൽ ഇതൊനൊടകം ആദ്യ ദിനം 150 ഷോക്ക് മുകളിൽ ചാർട്ട് ചെയ്തു കഴിഞ്ഞു. മോഹൻലാൽ ചിത്രങ്ങൾ ഇല്ലെങ്കിലും തീയറ്റർ വ്യവസായ നടക്കും എന്നത് അടക്കമുള്ള വിവാദ പരാമർശങ്ങൾ വിജയകുമാർ നടത്തിയിരുന്നു.
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…