മോഹൻലാൽ നായകനായി എത്തിയ ബ്രഹ്മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം ഡിസംബർ 2 ആണ് ലോക വ്യാപകമായി റിലീസ് ചെയ്തത്. ചിത്രത്തിന് ആദ്യ ഷോ കഴിഞ്ഞതോടെ സമ്മിശ്ര പ്രതികരണം ആയിരുന്നു വന്നത്.
മോഹൻലാൽ ആരാധകർ അടക്കം ചിത്രത്തിൽ പ്രതീക്ഷിച്ചത് ലഭിച്ചില്ല എന്ന് പറയുക ആയിരുന്നു. കൂടാതെ ആരാധകർക്ക് വേണ്ടി ഉള്ള ഷോ കഴിഞ്ഞതോടെ ബുക്ക് മൈ ഷോ റേറ്റിങ് 60 ശതമാനം മാത്രം ആയിരുന്നു ഉണ്ടായിരുന്നത്. എന്നാൽ മോഹൻലാലിൽ നിന്നും മാസ്സ് ചിത്രങ്ങൾ മാത്രമാണ് ഇടക്കാലത്തിൽ ആരാധകർ പ്രതീക്ഷയ്‌ക്കുന്നത്.
എന്നാൽ ആരാധകർക്കുള്ള ഷോകൾ കഴിഞ്ഞു കുടുംബ പ്രേക്ഷകർ എത്തിയതോടെ ചിത്രത്തിന് പോസിറ്റീവ് പ്രതികരണമാണ് ലഭിക്കുന്നത്. ബുക്ക് മൈ ഷോ റേറ്റിങ് 73 ശതമാനം ആയി വർധിച്ചു. എന്നാൽ ശക്തമായ ഡീഗ്രേഡിങ് ചിത്രത്തിന് എതിരെ ഒരു വിഭാഗം അഴിച്ചു വിട്ടത്.
അത്തരത്തിൽ വന്ന മോശം അഭിപ്രായം ശരിതന്നെയാണ് എന്ന് പിന്തുണക്കുകയാണ് ചിത്രത്തിൽ പ്രിയദർശനൊപ്പം തിരക്കഥ എഴുതിയ സംവിധായകൻ ഐ വി ശശിയുടെ മകൻ കൂടിയായ അനിൽ ശശി.
‘സിനിമയുടെ തിരക്കഥ മോശമായിരുന്നു. തിരക്കഥയാണ് ഒരു സിനിമയുടെ നട്ടെല്ല്. ഗ്രാഫിക്സ് കൊണ്ട് നിങ്ങൾ എന്ത് തന്നെ ചെയ്താലും തിരക്കഥ മോശമായാൽ കാര്യമില്ല’ എന്നും ഒരു പ്രേക്ഷകൻ ട്വീറ്റ് ചെയ്തു.
തൊട്ടുപിന്നാലെയാണ് അനി ഐ വി ശശി പ്രേക്ഷകനോട് ക്ഷമ ചോദിച്ചത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഡിസംബർ രണ്ടിനാണ് ചിത്രം ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ പ്രദര്ശനത്തിന് എത്തിയത്. പ്രിയദർശനും അനി ഐ വി ശശിയും ചേർന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കിയത്.
മഞ്ജു വാര്യർ, സുനിൽ ഷെട്ടി, പ്രഭു കീർത്തി സുരേഷ്, അർജുൻ , അഷോക് സെൽവൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ. സിദ്ധാർഥ് പ്രിയദർശൻ വിഎഫ്എക്‌സ് ചെയ്തിരിക്കുന്നത്.
പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് രാഹുൽ രാജാണ്. ചിത്രത്തിൽ എഡിറ്റിംഗ് പശ്ചാത്തല സംഗീതം തിരക്കഥ എന്നിവയിൽ പിഴവുകൾ ഉണ്ടെന്നു ആയിരുന്നു മോഹൻലാൽ ആരാധകർ അടക്കം ആരോപണം നടത്തിയത്.
വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവാനി എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രം ""അപൂർവ പുത്രന്മാർ" ഫസ്റ്റ് ലുക്ക്…
അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത "സ്താനാർത്തി ശ്രീക്കുട്ടൻ" എന്ന…
വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത, ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ഇപ്പോൾ ആഗോള…
ഒക്ടോബർ 31 ന് ആഗോള റിലീസായെത്തിയ ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിൻ്റെ 4 ദിവസത്തെ…
തമിഴ് സൂപ്പർ താരം സൂര്യയെ നായകനാക്കി ശിവ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം കങ്കുവയിലെ "തലൈവനെ" ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്ത്.…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന്റെ ടിക്കറ്റ് ബുക്കിംഗ് 2 ദിവസം മുൻപാണ് ആരംഭിച്ചത്.…