Categories: Gossips

ബഷീർ ബഷിയുടെ രണ്ടാം ഭാര്യയുടെ പുത്തൻ സന്തോഷത്തിൽ കുടുംബം..!!

ഏഷ്യാനെറ്റ് ബിഗ് ബോസ് ഷോയിൽ കൂടി നിരവധി ആളുകൾ ശ്രദ്ധ നേടിയിട്ടുണ്ട്. അത്തരത്തിൽ ഉള്ള ഒരാളാണ് ബഷീർ ബഷി. ബിഗ് ബോസ് മലയാളം സീസൺ 1 എത്തിയ ആദ്യ ദിനം തന്നെ ഏറെ ശ്രദ്ധ നേടിയെടുക്കാൻ ഈ കൊച്ചിക്കാരൻ ഫ്രീക്കന് കഴിഞ്ഞു. കാരണം എന്തെന്നാൽ രണ്ടു ഭാര്യമാർ തന്നെ. അവരോടൊപ്പം ഒന്നിച്ചുള്ള ജീവിതവും.

ആദ്യ ഭാര്യയുടെ പൂർണ്ണ സമ്മതത്തോടെ ആണ് രണ്ടാം ഭാര്യയെ വിവാഹം കഴിച്ചത് എന്നായിരുന്നു അന്ന് ബഷീർ സഹ മത്സരാർത്ഥികളോട് പറഞ്ഞത്. ആദ്യ ഭാര്യ സുഹാനയും രണ്ടു മക്കളും രണ്ടാം ഭാര്യ മഷൂറക്കും ഒപ്പം ആണ് ബഷീർ താമസിക്കുന്നത്. രണ്ടു ഭാര്യമാർക്ക് ഒപ്പം ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന ബഷീർ എന്നും മലയാളികൾക്ക് ഒരു അത്ഭുതമാണ്.

സോഷ്യൽ മീഡിയയിൽ സജീവം ആണ് ഇവർ. പുത്തൻ ചിത്രങ്ങൾ വിഡിയോകൾ എന്നിവ ആരാധകർക്കായി പങ്കുവെക്കാറും ഉണ്ട്. ബിഗ് ബോസിൽ എത്തുന്നതിനു മുമ്പ് നിരവധി മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുള്ള ബഷീർ ഡിജെ അവതാരകനായും മോഡൽ ആയും സീരിയൽ നടൻ ആയി ഒക്കെയും തിളങ്ങിയിട്ടുണ്ട് എങ്കിൽ കൂടിയും കൂടുതൽ ശ്രദ്ധ നേടിയത് രണ്ട് ഭാര്യമാർ ഉള്ളത് കൊണ്ട് ആയിരുന്നു.

നിലവിൽ ഉള്ള കുടുംബ ജീവിത രീതികളിൽ നിന്നും ഏറെ വ്യത്യസ്തമായി രണ്ട് ഭാര്യമാർക്കും അവരുടെ കുട്ടികൾക്ക് ഒപ്പവും ജീവിക്കുന്ന ആൾ എന്ന നിലയിൽ ബഷീറിന് ലഭിച്ച കുപ്രസിദ്ധിക്ക് കുറവില്ല. എന്നാൽ ഏതൊരു ഭാര്യയെ പോലെയും തന്റെ ആദ്യ ഭാര്യയും രണ്ടാം വിവാഹത്തിന് സമ്മതിച്ചില്ല എന്നാണ് ബഷീർ ബഷി നേരത്തെ പറഞ്ഞത്.

രണ്ട് ഭാര്യമാരെയും പ്രണയിച്ചു സ്വന്തമാക്കിയ താൻ രണ്ട് പേരെയും ഒരുപോലെ സ്നേഹിക്കുന്നു വെന്നും ആദ്യ ഭാര്യയായ സുഹാനയെക്കാൾ കൂടുതൽ ഇഷ്ടം മഷൂറയോട് ഇല്ല എന്നും ബഷീർ ബഷി പറയുന്നു. യൂട്യൂബ് വീഡിയോകൾ വഴി സജീവം ആയി നിൽക്കുന്നവർ ആണ് മൂന്നു പേരും. മൂന്നുപേർക്കും യൂട്യൂബ് ചാനൽ ഉണ്ട് താനും. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ഇവരുടെ കുടുംബത്തിലെ ഒരു പുതിയ വിശേഷം ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

മഷൂറക്ക് ആണ് സന്തോഷ വാർത്ത എത്തിയിരിക്കുന്നത്. മഷൂറയുടെ യൂട്യൂബ് ചാനൽ വൺ മില്യൺ സബ് സ്ക്രൈബർസിനെ ഇപ്പോൾ സ്വന്തമാക്കിയിരിക്കുകയാണ്. കുടുംബത്തിലെ എല്ലാവർക്കും യൂട്യൂബ് ചാനൽ ഉണ്ടെങ്കിലും ആദ്യമായാണ് ആ കുടുംബത്തിലേക്ക് വൺ മില്യൺ സബ്സ്ക്രൈബേർസ് എത്തുന്നത്. പ്രിയതമയ്ക്ക് വൺ മില്യൺ അടിച്ചപ്പോൾ എഴുന്നേറ്റുനിന്നു സലൂട്ട് ചെയ്യും എന്നാണ് ബഷീർ ബഷി പറഞ്ഞത്.

മാത്രമല്ല ഈ വിജയം ഇവളുടെ ആത്മാർത്ഥയുടെയും കഷ്ടപ്പാടിന്റെയും കൂടെ ഫലം ആണെന്നാണ് ബഷീർ ബഷി പറയുന്നത്. കാരണം ഈ ഒരു വലിയ യാത്രയിൽ അത്രത്തോളം പ്രതിസന്ധികൾ മഷൂറ അനുഭവിച്ചിട്ടുണ്ട്. തന്നെ പ്രണയിക്കുന്ന സമയം മുതൽ നിരന്തരമായി നേരിടുന്ന പ്രതിസന്ധികൾ തളരാതെയാണ് അവൾ ഈയൊരു വലിയ നേട്ടത്തിലേക്ക് എത്തിയത്.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

3 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

3 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago