Categories: Gossips

മീനയും ധനുഷും ആയിട്ടുള്ള വിവാഹം ജൂലൈലോ..?? സഹികെട്ട് എല്ലാത്തിനും മറുപടിയുമായി മീന..!!

തെന്നിന്ത്യൻ സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതമായ മുഖങ്ങളാണ് നടൻ ധനുഷിന്റെയും അതുപോലെതന്നെ നടി മീനയുടെയും. മലയാളികൾക്ക് നിരവധി സിനിമകളിൽ കൂടി മീനയെ അറിയാം.

മോഹൻലാൽ ചിത്രം ദൃശ്യത്തിലൂടെയും വർണ്ണപ്പകിട്ടിലൂടെയും എല്ലാം മീന മലയാളികൾക്ക് സുപരിചിതമായ മുഖമാണ്. അതുപോലെതന്നെ പിന്നെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടന്മാരിൽ ഒരാളാണ് ധനുഷ്.

കുറച്ചുനാളുകളായി ധനുഷും മീനയും തമ്മിൽ വിവാഹം കഴിക്കും എന്ന തരത്തിൽ വാർത്തകൾ വന്നു തുടങ്ങിയിട്ട്. രജനീകാന്തിന്റെ മകളെ ആയിരുന്നു ധനുഷ് വിവാഹം കഴിച്ചിരുന്നത്. കഴിഞ്ഞവർഷം ഇരുവരും വിവാഹമോചനം നേടിയിരുന്നു.

അതേസമയം 2022 ജൂണിൽ ആയിരുന്നു മീനയുടെ ഭർത്താവ് ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് മരണപ്പെടുന്നത്. ഭർത്താവിന്റെ മരണശേഷം സിനിമാഭിനയത്തിൽ നിന്നും അവധിയെടുത്ത മീന വീണ്ടും ഇപ്പോൾ അഭിനയ ലോകത്തിൽ സജീവമാണ്.

ഇതിനിടയിലാണ് താരം വീണ്ടും വിവാഹം കഴിക്കുന്നു എന്ന തരത്തിൽ വാർത്തകൾ എത്തിത്തുടങ്ങിയത്. ധനുഷും മീനയും തമ്മിൽ വിവാഹം കഴിക്കുന്നു എന്ന തരത്തിൽ വെളിപ്പെടുത്തലുമായി രംഗത്ത് വന്നത് പ്രമുഖ മാധ്യമപ്രവർത്തകനും നടനുമായ വെയിൽ വാൻ രംഗനാഥൻ ആണ്.

ഒന്നുകിൽ ഇവർ ജൂലൈയിൽ വിവാഹം കഴിക്കുമെന്നും അല്ലെങ്കിൽ ലിവിങ് ടുഗതർ ബന്ധം തുടരുമെന്ന് ആയിരുന്നു രംഗനാഥൻ യൂട്യൂബ് ചാനൽ വഴി വെളിപ്പെടുത്തൽ നടത്തിയത്. ധനുഷിനും മീനക്കും വയസ്സ് 40 നോട് അടുത്തുണ്ട് എന്നും ഇരുവരും ഇനി മുന്നോട്ടു ഒന്നിച്ച് ആയിരിക്കും ജീവിക്കുന്നത് എന്നും ആയിരുന്നു വെളിപ്പെടുത്തൽ.

ഗോസിപ്പുകൾ തുടരെത്തുടരെ വരാൻ തുടങ്ങിയതോടെ ഈ വിഷയത്തിൽ തന്റെ നിലപാട് അറിയിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടി മീന. തന്റെ ഭർത്താവ് ഇപ്പോഴും മരിച്ചു എന്ന് വിശ്വസിക്കാൻ തനിക്ക് കഴിഞ്ഞിട്ടില്ല എന്ന് മീന പറയുന്നു.

ഇതിനിടയിൽ ഇത്തരത്തിലുള്ള ആവശ്യ വാർത്തകൾ പ്രചരിക്കുന്നത് എന്തുകൊണ്ടാണെന്ന് തനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലാക്കാൻ കഴിയുന്നില്ല എന്ന് മീന പറയുന്നു. മകൾക്ക് നല്ലൊരു ഭാവി നൽകണം അതിനൊപ്പം നല്ല കഥകൾ വന്നാൽ സിനിമയിൽ അഭിനയിക്കും അതുമാത്രമാണ് തന്റെ ജീവിതത്തിലെ പ്രധാന ലക്ഷ്യം എന്ന് മീന പറയുന്നു.

എന്നാൽ ഈ വിഷയത്തിൽ ധനുഷ് ഇതുവരെയും വെളിപ്പെടുത്തലുകൾ ഒന്നും നടത്തിയിട്ടില്ല. ധനുഷും മുൻ ഭാര്യ ഐശ്വര്യ യു തമ്മിൽ വിവാഹമോചന സമയത്ത് നിരവധി വ്യാജ വാർത്തകൾ വന്നിരുന്നു എങ്കിൽ കൂടിയും ആ സമയത്തും ധനുഷ് ഒന്നിനും പ്രതികരിച്ചിരുന്നില്ല. സൂപ്പർസ്റ്റാർ രജനീകാന്തിന്റെ മകളാണ് ഐശ്വര്യ.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

2 weeks ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

2 weeks ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

3 weeks ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 month ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 month ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

2 months ago