ഭർത്താവിന്റെ അകാലത്തിൽ ഉള്ള വിയോഗത്തിൽ താങ്ങായി മീനക്കൊപ്പം സിനിമ മേഖലയിൽ നിന്നുള്ള സഹപ്രവർത്തകർ എല്ലാം തന്നെ ഉണ്ടെന്നു വേണമെങ്കിൽ പറയാം. അപ്രതീക്ഷിതമായി ആയിരുന്നു തെന്നിന്ത്യൻ താരം മീനയുടെ ഭർത്താവിന്റെ വിയോഗവർത്ത എത്തുന്നത്.
കേട്ടവരും കണ്ടവർക്കും എല്ലാം തന്നെ ഞെട്ടൽ ഉണ്ടാക്കിയ വാർത്ത ആയിരുന്നു മീനയുടെ ഭർത്താവ് വിദ്യാസാഗറിന്റെ അപ്രതീക്ഷിതമായ മരണം. തെന്നിന്ത്യൻ നടി ഖുശ്ബു ആണ് വിദ്യാസാഗറിന്റെ മരണ വാർത്ത ട്വിറ്റെർ വഴി അറിയിച്ചത്. വാർത്ത വന്നതിനു തൊട്ട് പിന്നാലെ കൊറോണ കാരണം ആണ് മരണം ഉണ്ടായത് എന്ന തരത്തിൽ വ്യാജ വാർത്തകളും വന്നിരുന്നു.
എന്നാൽ കഴിഞ്ഞ വർഷമാണ് വിദ്യാസാഗറിന് കൊറോണ വന്നത് എന്നും ഇത്തവണ അത്തരത്തിൽ ഉള്ള അസുഖം അദ്ദേഹത്തിന് ഇല്ലായിരുന്നു എന്നും ട്വിറ്ററിൽ കൂടി ഖുശ്‌ബു വ്യക്തമാക്കി ഇരുന്നു. മീനയ്ക്ക് താങ്ങായി കാലമാസ്റ്റർ ഒപ്പം തന്നെ ഉണ്ട്. ഖുശ്‌ബു നേരിട്ടെത്തി അന്ത്യോപചാരം അർപ്പിച്ചു. വിയോഗ വാർത്ത അറിഞ്ഞു നടി രംഭയും അതുപോലെ സംവിധയകാൻ സരണും എല്ലാം നേരിട്ട് തന്നെ എത്തിയിരുന്നു. കേരള ആചാരങ്ങൾ പ്രകാരമാണ് അന്ത്യ കർമ്മങ്ങൾ നടത്തിയത്.
താൻ ശരിക്കും ഞെട്ടിപ്പോയി എന്ന് ആയിരുന്നു മീനയുടെ ഭർത്താവിന്റെ മരണ വാർത്തയെ കുറിച്ച് നടൻ ശരത് കുമാർ പറഞ്ഞത്. ഈ വേദന മാറിടക്കാൻ മീനയ്ക്ക് കഴിയട്ടെ എന്ന് ആയിരുന്നു വിശാൽ പറഞ്ഞത്. 2009 ൽ ആയിരുന്നു മീനയും വിദ്യാസാഗറും തമ്മിൽ വിവാഹം കഴിക്കുന്നത്. നേരത്തെ മീന ഭർത്താവിനെ കുറിച്ച് പറഞ്ഞത്. അദ്ദേഹം വന്നതോടെ ആയിരുന്നു തന്റെ ജീവിതം കളർ ഫുൾ ആയത് എന്ന് ആയിരുന്നു.
തന്റെ ജീവിതത്തിലേക്ക് ഒരു മഴവില്ല് പോലെ കടന്നു വന്ന വിദ്യാസാഗർ ആയിരുന്നു തന്റെ പുഞ്ചിരിക്ക് പിന്നിലെ കാരണം എന്നും മീന പറഞ്ഞിരുന്നു. മീനക്കും ബിസിനസ് മാൻ വിദ്യാസാഗറിനും ഒരു മകൾ ആണ് ഉള്ളത്. തെറി എന്ന വിജയ് ചിത്രത്തിൽ കൂടി ശ്രദ്ധ നേടിയ നൈനിക ആണ് ഇരുവരുടെയും മകൾ. ഗുരുതരമായ ശ്വാസകോശ അണുബാധയെ തുടർന്ന് ആയിരുന്നു വിദ്യാസാഗറിനെ ആശുപത്രിൽ പ്രവേശിപ്പിക്കുന്നത്.
പ്രാവിന്റെ കാഷ്ടം ബാധിച്ച വായു ശ്വസിച്ചതിൽ നിന്നും ഉണ്ടായ അലർജിയിൽ നിന്നും ആണ് ശ്വാസകോശ അസുഖം ഉണ്ടായത് എന്ന് ആശുപത്രി അധികൃതർ നൽകിയ റിപ്പോർട്ടിൽ പറയുന്നുണ്ടെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…