മലയാളത്തിൽ സിനിമ സീരിയൽ താരങ്ങൾ പോലെ തന്നെ പ്രേക്ഷക മനസ്സിൽ ഇടം നേടാറുണ്ട് അവതാരകരും. അത്തരത്തിൽ ആരാധകർക്ക് ഏറെ ഇഷ്ടമുള്ളയാൾ ആണ് ഡീ ഡി എന്ന് വിളിക്കുന്ന ഡൈൻ ഡേവിസ്. കോമഡി സർക്കസ് എന്ന പരിപാടിയിൽ കൂടിയാണ് ഡൈൻ അവതരണ ലോകത്തിൽ ശ്രദ്ധ നേടുന്നത്.
നായികാ നായകൻ എന്ന പരിപാടിയിൽ കൂടി അവതാരകൻ ആയതോടെ പ്രേക്ഷക മനസ്സിൽ കൂടുതൽ ഇടം നേടാൻ ഡൈൻ ഡേവിസിന് കഴിഞ്ഞു. എന്നാൽ കുടുംബ പ്രേക്ഷകർക്ക് ഒപ്പം യുവാക്കൾക്കും ഏറെ ഇഷ്ടമുള്ള താരമായി ഡി ഡിയും ഒപ്പം മീനാക്ഷിയും മാറുന്നത് ഉടൻ പണം എന്ന മഴവിൽ മനോരമ ഷോയിൽ കൂടി ആണ്.
ഇരുവരും തമ്മിലുള്ള കെമിസ്ട്രി അത്രക്കും ഗംഭീരം ആണെന്ന് പറയാം. ഇപ്പോൾ തന്റെ ജീവിതത്തെ കുറിച്ചും അതോടൊപ്പം ഉടൻ പണത്തിൽ എത്തിയതോടെ മീനാക്ഷി ആയിട്ടുള്ള ഗോസ്സിപ്പിനെ കുറിച്ചും പ്രണയത്തിന്റെ കുറിച്ചും എല്ലാം മനസ്സ് തുറക്കുകയാണ് ഡെയ്‌ൻ ഡേവിസ്.
ഇത്തരത്തിൽ ഉള്ള പ്രണയ ഗോസിപ്പുകൾ താൻ വല്ലാതെ ആസ്വദിക്കുന്നുണ്ട് എന്ന് ഡെയ്‌ൻ പറയുന്നു. മീനാക്ഷിയെ പോലെ ഇത്രക്കും കഴിവ് ഉള്ള ആൾക്ക് ഒപ്പം ഗോസിപ്പ് വരുമ്പോൾ അതും ഒരു രസമുള്ള കാര്യം അല്ലെ എന്ന് ഡൈൻ ചോദിക്കുന്നു.
നമ്മളെ കുറിച്ച് ആരെങ്കിലും ഒക്കെ അറിയുമ്പോൾ അല്ലെ ഗോസിപ്പ് വരുന്നത്. നേരത്തെയും ഇത്തരത്തിൽ ഉള്ള ഗോസിപ്പുകൾ വന്നതിനെ കുറിച്ച് മീനാക്ഷിയും പ്രതികരണം നടത്തിയിട്ടുണ്ട്. നേരത്തെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മീനാക്ഷിയും തുറന്നു പറഞ്ഞിട്ടുണ്ട് തങ്ങൾ തമ്മിൽ ഉള്ള പ്രണയ വാർത്തയെ കുറിച്ച്.
താനും ഡൈൻ ചേട്ടനും തമ്മിലുള്ള പ്രണയ വാർത്തകൾ കാണുമ്പോൾ ഞാൻ അത് ഡൈൻ ചേട്ടന് അയച്ചു കൊടുക്കാറുണ്ട് എന്ന് മീനാക്ഷി പറയുന്നു. പലപ്പോഴും അത്തരത്തിൽ ഉള്ള ഗോസ്സിപ് കാണുമ്പോൾ ഞാനും അമ്മയും അതൊക്കെ വായിച്ചു ചിരിക്കാറുണ്ട് എന്നാണു മീനാക്ഷി പറഞ്ഞത്.
Also Read..
ഞങ്ങൾ രണ്ടു ആളുകളും നല്ല സുഹൃത്തുക്കൾ ആണ്. ആ സൗഹൃദം തന്നെയാണ് ഞങ്ങൾ തമ്മിലുള്ള കെമിസ്ട്രിക്ക് കാരണവും. എന്തായാലും ഇരുവരും തമ്മിൽ ഉള്ള കെമിസ്ട്രിയും അതോടൊപ്പം ചിരിയും കളിയും വ്യത്യസ്ത വേഷപ്പകർച്ചയിൽ ഉള്ള രസകരമായ മുഹൂർത്തങ്ങളും എല്ലാം സാമൂഹിക മാധ്യമങ്ങളിൽ അടക്കം വൈറൽ ആകാറുണ്ട്. കൂടാതെ ഇരുവരും ഒന്നിച്ചുള്ള ഫോട്ടോഷൂട്ടുകളും വമ്പൻ സ്വീകരണം ആണ് ലഭിക്കുന്നതും.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…