Categories: Gossips

ആദ്യ ചോദ്യങ്ങൾക്ക് മുന്നിൽ നാണക്കേട് തോന്നിയിട്ടുണ്ട്; സിനിമയിൽ നിന്നുള്ള സുഹൃത്ത് ദിലീപേട്ടൻ മാത്രമാണ്; മീര ജാസ്മിൻ..!!

മലയാളത്തിൽ മികച്ച അഭിനേതാക്കളുടെ നിരയിൽ മുന്നിൽ തന്നെയുള്ള താരമാണ് മീര ജാസ്മിൻ. തനിക്ക് സിനിമ അധികം സുഹൃത്തുക്കൾ ഇല്ല എന്ന് മീര ജാസ്മിൻ പറയുന്നു. മലയാളത്തിൽ കൂടി എത്തിയ താരം തമിഴിലും തെലുങ്കിലും കന്നടയിലും അഭിനയിച്ചിട്ടുണ്ട്.

ഒരു വട്ടം ദേശിയ അവാർഡും രണ്ട് വട്ടം കേരള സംസ്ഥാന അവാർഡും മികച്ച നടിക്കുള്ളത് നേടിയിട്ടുണ്ട് മീര ജാസ്മിൻ. ദിലീപ് ചിത്രം സൂത്രധാരനിൽ കൂടി ആണ് മീര അഭിനയ ലോകത്തിൽ എത്തുന്നത്. ലോഹിതദാസ് സംവിധാനം ചെയ്ത ചിത്രത്തിൽ ശിവാനി എന്ന വേഷത്തിൽ ആണ് താരം എത്തിയത്.

ഇടക്കാലത്തിൽ സത്യൻ അന്തിക്കാട് ചിത്രങ്ങളിൽ സ്ഥിരം നായികയായി തിളങ്ങിയ മീര വീണ്ടും തിരിച്ചു എത്തുന്നത് സത്യൻ അന്തിക്കാട് ചിത്രത്തിൽ കൂടി ആണ്. ജാസ്മിൻ എന്നായിരുന്നു മീരയുടെ യഥാർത്ഥ പേര്. ലോഹിത ദാസ് ആണ് മീര ജാസ്മിൻ എന്ന പേര് നൽകിയത്.

വിവാഹം കഴിഞ്ഞതോടെ അഭിനയ ലോകത്തിൽ നിന്നും അപ്രത്യക്ഷമായ മീര വീണ്ടും എത്തുകയാണ്. ഇന്നത്തെ താരങ്ങൾ വിവാഹം കഴിഞ്ഞാലും സോഷ്യൽ മീഡിയയിൽ എങ്കിലും സജീവമായി നിൽക്കുമ്പോൾ മീര ജാസ്മിൻ സോഷ്യൽ മീഡിയയിൽ പോലും ഉണ്ടായിരുന്നില്ല.

ഇപ്പോൾ മീര തന്റെ അഭിനയ ജീവിതത്തെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് വൈറൽ ആകുന്നത്. ചില സിനിമകളുടെ പുറകെ പോയി ഒരു പത്ത് വർഷം കളഞ്ഞു എന്ന് വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് താരം നൽകിയ മറുപടി ഇങ്ങനെ..

അങ്ങനെ പറയില്ല പക്ഷേ എന്റെ മനസ്സിലുള്ള സിനിമകൾ എനിക്ക് ചെയ്യാൻ കഴിഞ്ഞിട്ടില്ല എന്നതാണ് ശരി. എന്റെ ജീവിതത്തിൽ എന്തൊക്കെ സംഭവിച്ചു , അത് കരിയർ ആണെങ്കിലും അതെന്റെ സ്വാകാര്യ ജീവിതത്തിൽ ആണെങ്കിലും എനിക്ക് യാതൊരു പശ്ചാത്താപവും ഇല്ല മീര പറഞ്ഞു.

ഒരു സിനിമ ചെയ്തു കഴിഞ്ഞാൽ ഉടനെ തന്നെ ഇനി അടുത്ത സിനിമ ഏതാണ് എന്ന ചോദ്യങ്ങൾ കേൾക്കുമ്പോൾ ഒരുപാട് സമ്മർദ്ദം ഉണ്ടായതായി തോന്നിയിട്ടുണ്ട്. അതുപോലെ സിനിമ ഇല്ലെന്നു പറയാൻ ഒരു നാണക്കേട് ഉണ്ടായിരുന്നു. എന്നാൽ അത് തീർത്തും തെറ്റാണ്.

ഞാൻ എന്റെ ജീവിതത്തിലേക്ക് തിരിച്ചു പോകുകയാണെങ്കിൽ തിരുത്തുന്നത് ആ വലിയ തെറ്റായിരിക്കും എന്ന് നടി പറയുന്നു. ഒരു അഭിനേതാവിനെ സംബന്ധിച്ച് അത്തരം ചിന്തയുടെ ആവശ്യമില്ല മീര കൂട്ടിച്ചേർത്തു. അതേസമയം തനിക്ക് സിനിമയിൽ അത്ര വലിയ സുഹൃത്തുക്കളൊന്നും ഇല്ലെന്നും , ഉണ്ടെന്നു പറഞ്ഞാൽ അത് ദിലീപേട്ടൻ ആണെന്നും താരം പറഞ്ഞു.

News Desk

Recent Posts

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

35 minutes ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 week ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

2 weeks ago

പതിമൂന്നാം ആഴ്ചയിലും നെറ്റ്ഫ്ലിക്സിൽ തരംഗമായി ദുൽഖർ സൽമാൻ ചിത്രം; അപൂർവ റെക്കോർഡുമായി ലക്കി ഭാസ്കർ

ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…

4 weeks ago

തേജ സജ്ജ- കാർത്തിക് ഘട്ടമനേനി പാൻ ഇന്ത്യ ഫിലിം “മിറായി” റിലീസ് ഓഗസ്റ്റ് ഒന്നിന്

തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…

4 weeks ago

കെട്ടിപ്പിക്കാൻ തോന്നുന്ന ദിവസങ്ങളുണ്ട്, കുറെ കാലങ്ങളായി സിംഗാളാണ്; ഒറ്റക്കുള്ള ജീവിതത്തെ കുറിച്ച് പാർവതി തിരുവോത്ത്..!!

മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…

2 months ago