തമിഴ്നാട് സർക്കാർ ഒന്നിനും കൊള്ളില്ല; എന്നെ മുഖ്യമന്ത്രിയാക്കൂ; പ്രധാനമന്ത്രിയോട് മീര മിഥുൻ..!!

ഏറെ വിവാദങ്ങൾ ഉണ്ടാക്കുകയും വിവാദ ട്വീറ്റുകൾ ചെയ്യുന്ന നടിയും സ്വയം പ്രഖ്യാപിത മോഡലും ആണ് മീര മിഥുൻ. ബിഗ് ബോസ് തമിഴ് സീസൺ 3 യിൽ മത്സരിച്ച ഏറ്റവും കൂടുതൽ വിവാദം ഉണ്ടാക്കിയ മത്സരാർത്ഥി കൂടി ആണ് മീര മിഥുൻ. 2016 ൽ മിസ് സൗത്ത് ഇന്ത്യ പട്ടം സ്വന്തമാക്കിയ മീരയിൽ നിന്നും വഞ്ചന നടത്തിയത് കണ്ടതോടെ പട്ടം തിരികെ എടുക്കുന്നത് വരെ നടന്നിരുന്നു. സെലിബ്രിറ്റികളേയും രാഷ്ട്രീയക്കാരേയും അടച്ചാക്ഷേപിച്ചു കൊണ്ടുള്ള ട്വീറ്റുകൾ കൊണ്ടും മീര പ്രശസ്തയാണ്.

ഇപ്പോൾ തമിഴ് നാട് സർക്കാരിനെതിരെ മീര നടത്തിയ ട്വീറ്റാണ് ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്. തമിഴ്‌നാട് സർക്കാർ ഒട്ടും യോഗ്യത ഇല്ലാത്തതാണെന്നും തന്നെ പുതിയ മുഖ്യമന്ത്രിയായി നിയമിക്കണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുകയാണ് താരം. താരം പോസ്റ്റ് ചെയ്ത ട്വീറ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ഒരു യോഗ്യതയുമില്ലാത്ത സർക്കാർ. തമിഴ്‌നാട് നശിച്ചു കൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രി തമിഴ്‌നാട് സർക്കാരിനെ പിരിച്ചുവിടണം. ഒരു ഓർഡിനൻസ് പുറത്തിറക്കി എന്നെ മുഖ്യമന്ത്രിയാക്കുക. ഒരു ആഴ്ചക്കുള്ളിൽ തന്നെ എല്ലാം നിയന്ത്രണ വിധേയമാക്കും ആളുകളുടെ ജീവൻ രക്ഷിക്കും ഒരു മാസത്തിനുള്ളിൽ എല്ലാ ക്രിമിനൽസും ജയിലിനകത്ത് ആയിരിക്കും മൂന്ന് മാസങ്ങൾക്കുള്ളിൽ തമിഴ്‌നാട് അഴിമതി രഹിതമാക്കും ആറ് മാസത്തിനുള്ളിൽ ഇന്ത്യൻ സാമ്പത്തിക രംഗം ശക്തിപ്പെടുത്തും.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

4 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

4 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago