Categories: Gossips

രണ്ടു പേരെ വിവാഹം കഴിച്ചിട്ടും ഭാര്യയായി കൊതിച്ചത് കിട്ടിയില്ല; മീര വാസുദേവ്..!!

മലയാളത്തിലെ ഏറ്റവും മികച്ച ചിത്രത്തിൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാൾ കൂടി ആയ മോഹൻലാലിനൊപ്പം നായിക വേഷം ചെയ്തു ആദ്യം ചിത്രം തന്നെ വലിയ പ്രേക്ഷക നിരൂപണ ശ്രദ്ധ നേടിയെടുക്കാൻ കഴിഞ്ഞിട്ടും ആ അവസരം മുന്നോട്ടുള്ള ചിത്രങ്ങളിൽ കൊണ്ട് പോകാൻ കഴിയാത്ത താരം ആണ് മീര വാസുദേവൻ.

മലയാളി അല്ലെങ്കിൽ കൂടിയും മലയാളത്തിൽ തന്മാത്ര എന്ന ചിത്രത്തിൽ കൂടി ആയിരുന്നു മീരയുടെ അഭിനയ കാലത്തിന്റെ തുടക്കം. മലയാളത്തിൽ ഉം തമിഴിലും എല്ലാം വേഷങ്ങൾ ചെയ്തു എങ്കിൽ കൂടിയും ഭാഷ അറിയാത്തത് കൊണ്ട് കൂടെ ഉണ്ടായിരുന്നവർ തന്നെ പലപ്പോഴും ചതിക്കുഴികളിൽ വീഴ്ത്തി എന്നും മോശം സിനിമകളുടെ ഭാഗമായി താൻ മാറിയത് പലപ്പോഴും അങ്ങനെ ആയിരുന്നു എന്നും മീര പറഞ്ഞിട്ടുണ്ട്.

എന്നാൽ ഇപ്പോൾ മലയാളത്തിൽ ഏറ്റവും കൂടുതൽ ടിആർപി റേറ്റിങ് ഉള്ള ഏഷ്യാനെറ്റ് പരമ്പര കുടുംബ വിളക്കിൽ നായികയാണ് മീര വാസുദേവ്. 2 തവണ വിവാഹിതയായ മീരയ്ക്ക് ആദ്യ ഭർത്താവിൽ നിന്ന് ഉണ്ടായ ശാരീരികവും മാനസികവുമായ ഉപദ്രവങ്ങൾ ഊഹിക്കാവുന്നതിലും അപ്പുറമായിരുന്നു. വിശാൽ അഗർവാളായിരുന്നു മീരയുടെ ആദ്യ ഭർത്താവ്. ഈ ബന്ധം താരം വേർപിരിഞ്ഞിരുന്നു.

2012 ൽ രണ്ടാമത് മീര പ്രണയിച്ച് വിവാഹിതയായി. നടൻ ജോൺ കോക്കനായിരുന്നു മീരയുടെ രണ്ടാം ഭർത്താവ്. ഇതിൽ ഇവർക്ക് ഒരു മകനുണ്ടായി. എന്നാൽ അധികംവൈകാതെ ഈ ബന്ധവും പിരിഞ്ഞു. ഇപ്പോൾ മകൻ അരീഹയ്ക്കൊപ്പം കൊച്ചിയിലാണ് മീരയുടെ ജീവിതം. കുടുംബവിളക്കിലെ വീട്ടമ്മയായി തിളങ്ങുന്ന താരം ഫിറ്റ്‌നസ്സിന്റെ കാര്യത്തിലും ഒന്നാമതാണ്.

വിശാലുമായുള്ള വിവാഹമോചനത്തിന് ശേഷം നാല് വർഷത്തോളം ഒറ്റയ്ക്ക് താമസിച്ച മീര 2012 ൽ ജോൺ കൊകൈനെ വിവാഹം ചെയ്തു. എന്നാൽ രണ്ടാം വിവാഹവും പരാജയത്തിലാണ് കലാശിച്ചത് നാല് വർഷങ്ങൾക്ക് ശേഷം 2016 ൽ ജോണുമായുള്ള വിവാഹ ബന്ധവും താരം വേർപെടുത്തി. മാനസികമായി പൊരുത്തപ്പെടാൻ സാധിക്കാത്തതിനാലാണ് ജോണിനെ ഉപേക്ഷിച്ചതെന്ന് പിന്നീട് മീര വെളിപ്പെടുത്തി.

രണ്ടു വിവാഹങ്ങളും പരാജയപ്പെട്ടതോടെ മറ്റൊരു വിവാഹത്തെ കുറിച്ച് താരം ആലോചിക്കുന്നില്ല എന്നും തുറന്ന് പറഞ്ഞു. വിവാഹ മോചനം നടന്നാൽ എല്ലാവരും കുറ്റം കണ്ടെത്തുന്നത് സ്ത്രീകളുടെ മേലിൽ ആയിരിക്കും വിവാഹമോചനത്തിന് കാരണം എന്താണെന്ന് ആരും അന്വേഷിക്കാറില്ലെന്നും മീര പറയുന്നു. ഭാര്യ എന്ന നിലയിൽ തനിക്ക് ലഭിക്കേണ്ടത് ഒന്നും അവർ രണ്ടുപേരിൽ നിന്നും ലഭിച്ചില്ല.

അവരുടെ കാര്യം നോക്കുന്ന ഒരു വേലക്കാരി മാത്രമായിരുന്നു താനെന്നും മീര പറയുന്നു. ഭർത്താക്കന്മാരെ കുറിച്ചുള്ള സങ്കൽപ്പങ്ങൾ തെറ്റുബോൾ ബന്ധം എങ്ങനെയാണ് മുന്നോട്ട് പോകുക എന്നും താരം ചോദിക്കുന്നു. ഇപ്പോൾ താരം തിളങ്ങി നിൽക്കുന്ന കുടുംബ വിളക്കിലെ സുമിത്രയായി ആണ്. 2020 ജനുവരി 27 ആണ് കുടുംബ വിളക്ക് ആരംഭിക്കുന്നത്. ചിത്ര ഷേണായി ആണ് ഈ പരമ്പര നിർമ്മിക്കുന്നത്.

ഏഷ്യാനെറ്റിലെ പതിവ് സീരിയൽ പോലെ റീമേക്ക് ആണ് ഈ സീരിയലും. ശ്രീമോയി എന്ന ബംഗാൾ സീരിയലിന്റെ റീമേക്ക് ആണ് കുടുംബ വിളക്ക്. ഒരു കടമയായ ഭാര്യ മരുമകൾ അമ്മ എന്നിങ്ങനെ എല്ലാ വീട്ടുജോലികളും ചെയ്യുമ്പോൾ ഒരു സ്ത്രീക്ക് ഒരു നിമിഷം പോലും വിശ്രമമില്ല.

എന്നിട്ടും അവളുടെ ജോലിയെ ഒരിക്കലും അംഗീകരിക്കുകയോ അഭിനന്ദിക്കുകയോ ചെയ്യുന്നില്ല. ഇതാണ് സീരിയലിന്റെ ഉള്ളടക്കം എങ്കിൽ കൂടിയും അവിഹിത കഥയിലൂടെ കുടുംബ വിളക്ക് സീരിയൽ പോകുന്നത്.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

4 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

4 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago