ഏറെ കാലമായി സോഷ്യൽ മീഡിയയിൽ അടക്കം പ്രചരിച്ച വിവാദങ്ങൾക്ക് അവസാനം. മേഘ്‌നയുടെ മുൻ ഭർത്താവ് വീണ്ടും വിവാഹം കഴിച്ചു. ഡോണിന്റെയും മേഘ്ന വിൻസെന്റിന്റെയും വിവാഹ മോചന വാർത്ത ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഏഷ്യാനെറ്റ് ചാനലിലെ ഹിറ്റ് പരമ്പര ചന്ദനമഴയിലെ നായിക ആയിരുന്നു മേഘ്‌ന. ഒപ്പം അഭിനയിച്ച ഡിംപിൾ റോസിന്റെ സഹോദരൻ ആണ് ഡോൺ.
മേഘ്നയും ഡിംപിലും തമ്മിൽ ഉള്ള സഹൃദം ആയിരുന്നു ഇവരുവരുടെയും വിവാഹത്തിലേക്ക് നയിച്ചത്. തൃശൂരിൽ വെച്ചാണ് ഡോണിന്റെ രണ്ടാം വിവാഹം. ലളിതമായി നടത്തിയ ചടങ്ങിൽ ലോക്ക് ഡൗൺ നിയമങ്ങളെല്ലാം പാലിച്ച് അടുത്ത ബന്ധുക്കൾ മാത്രമായിരുന്നു പങ്കെടുത്തത്. കോട്ടയം സ്വദേശിനി ഡിവൈൻ ക്ലാരയാണ് വധു. ഡോണിന്റെ വിവാഹ വാർത്ത കൂടി വന്നതോടെ ഇതുവരെ പ്രചരിച്ചിരുന്ന ഊഹാപോഹങ്ങൾക്കും വിമർശനങ്ങൾക്കും അവസാനമായി.
വരും ദിവസങ്ങളിൽ ഇവരുടെ കൂടുതൽ ചിത്രങ്ങളും വിശേഷങ്ങളും അറിയാൻ വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ. ഏഷ്യാനെറ്റിലെ ഹിറ്റ് പരമ്പരയായ ചന്ദനമഴയിലെ അമൃത എന്ന കഥാപാത്രമായിരുന്നു മേഘ്‌നക്ക് ഇത്രയധികം പ്രശസ്തി നേടി കൊടുത്തത്. ഒരു നാട്ടിൻ പുറത്തുകാരിയുടെ അഭിനയം പ്രേക്ഷക പ്രശംസ നേടി കൊടുത്തു. പരമ്പരയിലെ പ്രധാന കഥാപാത്രമായ അമൃതയിൽ നിന്നും മേഘ്‌ന ഇടക്ക് പിന്മാറിയിരുന്നു.
അത് പ്രേക്ഷകരെയും നിരാശരാക്കി. ശേഷം നടിയുടെ വിവാഹമായിരുന്നു വലിയ വാർത്തകൾ സൃഷ്ടിച്ചത്. ചന്ദനമഴയിൽ ഒപ്പം അഭിനയിച്ചിരുന്ന ഡിംപിൾ റോസിന്റെ സഹോദരനും ബിസിനസുകാരനുമായ ഡോൺ ടോണിയുമായിട്ടായിരുന്നു മേഘ്‌ന വിവാഹം നടന്നത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…