മേതിൽ ദേവികയും മുകേഷും തന്നിൽ 8 വര്ഷം നീണ്ടുനിന്ന ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നു എന്നുള്ള വാർത്ത കുറിച്ചു ദിവസങ്ങൾക്ക് മുന്നേ ആണ് എത്തിയത്. തുടർന്ന് വിവാഹ മോചന ഹർജി നൽകിയ വിവരം മേതിൽ ദേവിക പത്ര സമ്മേളനം നടത്തി സ്ഥിരീകരണം നൽകുകയും ചെയ്തിരുന്നു. തുടർന്ന് ആണ് മേതിൽ ദേവികയുടെ മുൻ ഭർത്താവിനെ തേടി സോഷ്യൽ മീഡിയ ഇറങ്ങിയത്.
എന്നാൽ ഇതിൽ കുടുങ്ങിയത് മറ്റൊരു രാജീവും. നിർമാതാവ് രാജീവ് ഗോവിന്ദ് ആണ് തന്റെ സങ്കടം സോഷ്യൽ മീഡിയയിൽ കുറിച്ചത്. മേതിൽ ദേവികയുടെ മുൻ ഭർത്താവ് രാജീവ് നായർ തങ്ങൾ ആണോ എന്നുള്ള ചോദ്യത്തിന് ഉത്തരം നൽകി ഞാൻ മടുത്തു എന്നാണ് രാജീവ് ഗോവിന്ദ് കുറിച്ചത്.
മുകേഷും മേതിൽ ദേവികയും വിവാഹ മോചനത്തിലേക്ക് കടന്നതോടെ സോഷ്യൽ മീഡിയ തുറക്കാൻ കഴിയാത്ത അവസ്ഥയാണ്. രാജീവ് ഗോവിന്ദൻ എന്ന രാജീവ് നായർക്ക് ഉറക്കം പോയ അവസ്ഥ ആണ് ഉള്ളത് ഇപ്പോൾ. ആദ്യം തന്നെ പറയട്ടെ ദേവികയുടെ ഭർത്താവായിരുന്ന രാജീവ് നായർ ഞാനല്ല. എനിക്കവരുമായി ഒരു ബന്ധവും ഇല്ല.
യാതൊരു അന്വേഷണവും നടത്താതെ എന്നെയും എന്റെ കവിതകളെയും മേതിൽ ദേവികയ്ക്ക് ചാർത്തി നൽകി. ഭാവനാസമ്പന്നമായ കഥകൾ ചമച്ചു. എന്ത് മാധ്യമ പ്രവർത്തനമാണിത്? അടിസ്ഥാനരഹിതമായ ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ തന്നെയാണ് തീരുമാനം.’രാജീവ് ഗോവിന്ദൻ പറയുന്നു.
എങ്ങനെയാണ് ഞാനാണ് ദേവികയുടെ ആദ്യ ഭർത്താവെന്ന നിഗമനത്തിലേക്ക് ഇവരെത്തിയതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. ലോകത്തെ എല്ലാ ‘രാജീവ് ‘മാരും ഒന്നല്ല.’രാജീവ് പറഞ്ഞു. രാജീവ് സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ..
ആ രാജീവ് നായർ ഞാനല്ല…മേതിൽ ദേവികയുടെ മുൻ ഭർത്താവ് രാജീവ് നായർ താങ്കളാണോ എന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞു മടുത്തു. ഒരു ഓൺലൈൻ മാധ്യമം ഈ വാർത്ത ഏറ്റെടുത്തതോടെയാണ് ജീവിതത്തിലെ അപ്രതീക്ഷിതമായ ചില അധ്യായങ്ങളുടെ തുടക്കം. ആദ്യം തന്നെ പറയട്ടെ ദേവികയുടെ ഭർത്താവായിരുന്ന രാജീവ് നായർ ഞാനല്ല.
എനിക്കവരുമായി ഒരു ബന്ധവും ഇല്ല. യാതൊരു അന്വേഷണവും നടത്താതെ എന്നെയും എന്റെ കവിതകളെയും മേതിൽ ദേവികയ്ക്ക് ചാർത്തി നൽകി. ഭാവനാസമ്പന്നമായ കഥകൾ ചമച്ചു. എന്ത് മാധ്യമ പ്രവർത്തനമാണിത്? അടിസ്ഥാനരഹിതമായ ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ തന്നെയാണ് തീരുമാനം.
ഞാനാണെന്ന് കൃത്യമായി തിരിച്ചറിയാൻ എന്റെ ചിത്രങ്ങളും ഗാനങ്ങളും പുസ്തകവുമൊക്കെ അതിൽ വലിച്ചിഴച്ചു. ദേവികയുടെ പുത്രന്റെ പിതൃത്വവും എന്റെ ചുമലിൽ ചാർത്തി. എങ്ങനെയാണ് ഞാനാണ് ദേവികയുടെ ആദ്യ ഭർത്താവെന്ന നിഗമനത്തിലേക്ക് ഇവരെത്തിയതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. ലോകത്തെ എല്ലാ ‘രാജീവ് ‘മാരും ഒന്നല്ല. വാർത്ത സൃഷ്ടിച്ചവരും പ്രചരിപ്പിച്ചവരും തെറ്റുകാർ തന്നെയാണ്.
എന്നെ അപമാനിക്കുന്ന തരത്തിൽ പ്രചരിപ്പിക്കുന്ന വിഡിയോ അവർ പിൻവലിക്കുക. നിയമ നടപടികൾ ആരംഭിച്ചു കഴിഞ്ഞു. പൃഥ്വിരാജ് നായകനായി എത്തുന്ന കളിയാൻ എന്ന ചിത്രത്തിന്റെ നിർമാതാവ് ആണ് രാജീവ്. അനാർക്കലി എന്ന പൃഥ്വിരാജ് ചിത്രം നിർമ്മിച്ചതും രാജീവാണ്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…