മിനു കുര്യൻ എന്ന അഭിനയത്രി മലയാളി ആണെങ്കിൽ കൂടിയും താരത്തിനെ ഏറ്റവും കൂടുതൽ ഏറ്റെടുത്തത് തമിഴ് പ്രേക്ഷകർ ആണെന്ന് വേണമെങ്കിൽ പറയാം. ബാലചന്ദ്ര മേനോൻ ആയിരുന്നു മിനു കുര്യൻ എന്ന അഭിനയത്രിയെ കണ്ടെത്തുന്നത്.
2008 ൽ പുറത്തിറങ്ങിയ ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്തു ജയസൂര്യ നായകനായി എത്തിയ ദേ ഇങ്ങോട്ട് നോക്കിയേ എന്ന ചിത്രത്തിൽ കൂടി ആയിരുന്നു മിനു അഭിനയ ലോകത്തിലേക്ക് എത്തുന്നത്. ഒരു ക്രൈസ്തവ കുടുംബത്തിൽ ആയിരുന്നു മിനു ജനിക്കുന്നത്.
സ്കൂൾ പഠന കാലം മുതൽ സംഗീതത്തിലും അതിനൊപ്പം നൃത്തത്തിലും പ്രാവീണ്യമുള്ള മിനു, വക്കീൽ പഠനം പൂർത്തിയാക്കി ദുബായിയിൽ ഒരു ലീഗൽ കൺസൾട്ടൻസിയിൽ ജോലി ചെയ്യുന്ന സമയത്തിൽ ആയിരുന്നു ബാലചന്ദ്ര മേനോനെ പരിചയപ്പെടുന്നത്.
അന്നുണ്ടായ ആ സൗഹൃദമാണ് സംഗീതത്തിലും നൃത്തത്തിലും അടക്കം പ്രാവീണ്യമുള്ള മിനുവിന് മുന്നിൽ തന്റെ പുത്തൻ ചിത്രത്തിലേക്ക് ബാലചന്ദ്ര മേനോൻ ഒരു വേഷം ഓഫർ ചെയ്യുന്നത്. അങ്ങനെ മിനു അഭിനയ ലോകത്തിലേക്ക് തന്റെ തുടക്കം കുറിക്കുന്നത്.
തുടർന്ന് നാടകമേ ഉലകം, കലണ്ടർ, ഡാ തടിയാ, പ്രമുഖൻ, പ്രബലൻ, വൺ വേ ടിക്കറ്റ് തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. എന്നാൽ മലയാള സിനിമ തനിക്ക് പറ്റിയ മേച്ചില്പുറമല്ല എന്നായിരുന്നു മിനു പരസ്യമായി പറഞ്ഞത്. മലയാളത്തിൽ നിൽക്കണം എങ്കിൽ വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വരും. തനിക്ക് അതിനൊരിക്കലും കഴിയില്ല.
പാലക്കാട് നിന്നും ഒറ്റപ്പാലത്തിൽ നിന്നും ഒക്കെ ഷൂട്ട് കഴിഞ്ഞു ഒറ്റക്ക് കാറോടിച്ച് തിരിച്ചു വരേണ്ട അവസ്ഥ പോലും തനിക്ക് ഉണ്ടായിട്ടുണ്ട് എന്ന് മിനു ഒരിക്കൽ വെളിപ്പെടുത്തി. മലയാള സിനിമ ലോകം തനിക്ക് പിടിച്ചു നിൽക്കാൻ കഴിയുന്നില്ല എന്നുള്ള തോന്നൽ ഉണ്ടായതോടെ തമിഴകത്തിലേക്ക് മാറുക ആയിരുന്നു മിനു കുര്യൻ.
എന്നാൽ മലയാളത്തിലെയും മലയാള സിനിമയെയും അടച്ചാക്ഷേപിച്ച മിനു തമിഴകത്തിലേക്ക് പോയപ്പോൾ സ്വീകരിച്ചത് എന്നാൽ ശരീര പ്രദർശനം നടത്തുന്ന ഗ്ലാമർ വേഷങ്ങൾ ആയിരുന്നു. പുല്ലുകെട്ട് മുത്തമ്മ എന്ന പടത്തിൽ നായികാ വേഷത്തിൽ ആയിരുന്നു മിനു എത്തിയത്. സൈസ് പ്ലസ് സുന്ദരിയായ മിനു മേനിയഴക് കാട്ടി യുവ ഹൃദയങ്ങളെ കൊതിപ്പിച്ചു.
അങ്ങനെ കേരളത്തിൽ നിന്നും ചെന്നൈയിലേക്ക് തന്റെ തട്ടകം മാറ്റിയ മിനു 2016 ൽ വിദേശത്തു നിരവധി ബിസിനസുകൾ ഉണ്ടായിരുന്ന മുഹമ്മദ് മുനീർ അബ്ദുൽ ലത്തീഫിനെ വിവാഹം കഴിക്കുന്നത്. വിവാഹ ശേഷം ക്രൈസ്തവ മതത്തിൽ നിന്നും ഇസ്ലാം മതം സ്വീകരിക്കുക ആയിരുന്നു, തുടർന്ന് പുല്ലുകെട്ട് മുത്തമ്മയുടെ രണ്ടാം ഭാഗം പാൽക്കാരിയിൽ താരം അഭിനയിച്ചു.
മലയാളത്തിൽ നിന്നും തമിഴകത്തിലേക്ക് ചേക്കേറിയപ്പോൾ ശരീര പ്രദർശനം നടത്തിയ മിനു എന്നാൽ വിവാഹ ശേഷം ഇസ്ലാം മതം സ്വീകരിച്ചപ്പോൾ പിന്നീട് പറഞ്ഞത് മറ്റൊരു രീതിയിൽ ആയിരുന്നു.
പര്ദയിൽ ആയിരിക്കും സ്ത്രീകൾക്ക് സ്വതന്ത്രവും സുരക്ഷിതത്ത്വവും നൽകുന്നു അതുകൊണ്ടാണ് ക്രിസ്ത്യൻ മതം ഉപേക്ഷിച്ച് ഇസ്ലാം മതം സ്വീകരിക്കാനുള്ള കാരണം, അതുപോലെ ശരീര പ്രദർശനം നടത്തുന്ന ലിബറൽ സ്ത്രീകളോട് പുശ്ചമാണ് എന്നും താരം പറഞ്ഞിട്ടുണ്ട്.
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…