വില്ലൻ ആയും ഹാസ്യ നടനായുമെല്ലാം ബിഗ് സ്‌ക്രീനിൽ തുടങ്ങിയ ആൾ ആണ് മിഥുൻ. അതോടൊപ്പം തന്നെ ദുബായിൽ റേഡിയോ ജോക്കി കൂടിയാണ് മിഥുൻ. 2000 ൽ പുറത്തിറങ്ങിയ മോഹൻലാൽ നായകനായി എത്തിയ ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന ചിത്രത്തിൽ കൂടി ആണ് മിഥുൻ അഭിനയ ലോകത്തിൽ എത്തുന്നത്.
ഫ്ലവർസ് ചാനലിലെ കോമഡി ഉത്സവം എന്ന ഷോയിൽ അവതാരകനായി എത്തിയതോടെ ആണ് മിഥുൻ രമേശ് എന്ന താരത്തിന് ആരാധകർ കൂടിയത്. മിഥുനും ഭാര്യ ലക്ഷ്‍മിയും ഒരുപോലെ സാമൂഹിക മാധ്യമങ്ങളിൽ സജീവമായി ആണ് നിൽക്കുന്നത്.
നിരവധി പോസ്റ്റുകളും അത് പോലെ ഇൻസ്റ്റാഗ്രാം റീൽസ് ഒക്കെ ആയി ഇരുവരും എത്താറുണ്ട്. വീക്കെൻഡ് ആഘോഷം ആക്കുന്നത് മിഥുനും ഭാര്യയും ഉള്ള ഒരു ഫോട്ടോ അടുത്തിടെ മിഥുൻ തന്റെ ഇൻസ്റ്റാഗ്രാം ഐഡി വഴി പങ്കുവെച്ചിരുന്നു.
ഈ പോസ്റ്റിൽ ഭാര്യക്ക് എതിരെ മോശം കമന്റ് വന്നതോടെ ആണ് മിഥുൻ പ്രതികരണം നടത്തിയത്. ലക്ഷ്മിയുടെ വസ്ത്ര താരത്തിനെതിരെ നിരവധി പേരാണ് വളരെ മോശമായി കമെന്റിട്ടിരിക്കുന്നത് ഇവർക്കൊക്കെ വളരെ വ്യക്തമായി മറുപടിയും താരം കൊടുത്തു. ബീച്ച് സൈഡിൽ ആണ് ഇരുവരും ഉള്ളത് എന്ന് മിഥുൻ ചിത്രം പങ്കുവെച്ചുകൊണ്ട് പറഞ്ഞിരുന്നു.
‘കുറച്ചുകൂടി മാന്യമായി വസ്ത്രം ധരിക്കാം മിഥുൻ ചേട്ടന്റെ ഭാര്യക്ക്. കഷ്ട്ടം ആ ചേട്ടന്റെ കൂടി വില കളയാൻ… അല്ലാതെ എന്ത് പറയാൻ..’ എന്നാണ് ഒരാൾ കമന്റിട്ടത്. സമാനനാണ് മറ്റു ചില കമന്റുകളും.
ഇവയ്ക്കെതിരെ പ്രതികരിച്ചും മിഥുനെയും ലക്ഷ്മിയെയും പിന്തുണച്ചും നിരവധി പേരാണ് പോസ്റ്റിനു താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. പരിഹസിച്ചവർക്ക് ‘പന്നികളോട് ഗുസ്തി കൂടാൻ നില്ക്കരുത് കാരണം നമുക്കും ചെളി പറ്റും പന്നികൾക്ക് അത് ഇഷ്ടവുമാണ്… എന്നാണ് മിഥുന്റെ മറുപടി.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…