ആദ്യ രാത്രിയിൽ ആദ്യം ഉറങ്ങുന്നതാര്; രസകരമായി മറുപടി നൽകി മിയയും അശ്വിനും..!!

ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിൽ ശ്രദ്ധ നേടിയ താരം ആണ് മിയ ജോർജ്. സീരിയൽ രംഗത്ത് നിന്നും സിനിമ ലോകത്തേക്ക് എത്തിയ താരം ആദ്യം അഭിനയ ലോകത്തേക്ക് എത്തുന്നത് അൽഫോൻസാമ്മ എന്ന സീരിയലിൽ കൂടി ആയിരുന്നു. 2010 ൽ പുറത്തിറങ്ങിയ ഒരു സ്‌മോൾ ഫാമിലി ആണ് താരത്തിന്റെ ആദ്യ ചിത്രം. ബിജു മേനോന്റെ നായികയായി ചേട്ടായീസ് എന്ന ചിത്രത്തിൽ കൂടി ആണ് മിയയുടെ നായികയായി ഉള്ള തുടക്കം.

ടെലിവിഷൻ സീരിയലുകളായ അൽഫോൻസമ്മ കുഞ്ഞാലി മരക്കർ എന്നിവയിൽ അഭിനയിച്ചാണ് അവർ കരിയർ ആരംഭിച്ചത്. സൗന്ദര്യമത്സരത്തിൽ കേരള മിസ് ഫിറ്റ്നസ് 2012 തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അവർ പ്രശസ്തിയിലേക്ക് ഉയർന്നു. ബി.എ പൂർത്തിയാക്കി. പലായിയിലെ അൽഫോൺസ കോളേജിൽ നിന്നും ബിരുദവും പാലായിലെ സെന്റ് തോമസ് കോളേജിൽ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും നേടി. ഈ അടുത്താണ് താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്.

മാട്രിമോണിയലിലൂടെയായിരുന്നു മിയക്ക് വരനെ കണ്ടെത്തിയത്. മനസമ്മതത്തിനിടയിലെ വിശേഷങ്ങളെക്കുറിച്ച് പറഞ്ഞ് മിയയും എത്തിയിരുന്നു. താരത്തിന്റെ പോസ്റ്റും ചിത്രങ്ങളുമെല്ലാം ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞതാണ്. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളുമാണ് ചടങ്ങിൽ പങ്കെടുത്തത്. എല്ലാ സമയവും താൻ അശ്വിനെ തന്നെ നോക്കി നിൽക്കുകയാണല്ലോയെന്നായിരുന്നു താരം പറഞ്ഞത്. മനസമ്മത ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവെച്ചതിനൊപ്പമായാണ് താരം ഇങ്ങനെ കുറിച്ചത്.

വിവാഹ ശേഷം മിയ അഭിനയിക്കുന്നതിന് തനിക്ക് പ്രശ്‌നമൊന്നുമില്ലെന്ന് അശ്വിന്‍ പറഞ്ഞിരുന്നു. എല്ലാവരും അശ്വിനെ അപ്പുവെന്നാണ് വിളിക്കുന്നതെന്ന് മിയ പറഞ്ഞിരുന്നു. രണ്ട് പേരുടേയും ചെരിപ്പുകൾ നൽകിയതിന് ശേഷം വിപരീത ദിശയിൽ മിയയെയും അപ്പുവിനേയും ഇരുത്തിയായിരുന്നു രസകരമായ ചോദ്യങ്ങൾ ചോദിച്ചത്. കുടുംബത്തിലെല്ലാവരും ചോദ്യത്തോരങ്ങൾക്ക് കമന്റ് പറയുന്നുണ്ടായിരുന്നു.

വിവാഹം കഴിഞ്ഞതിന്റെ പിറ്റേന്ന് ആരാണ് ബെഡ് കോഫിയുമായി വരുന്നതെന്നുള്ള ചോദ്യമായിരുന്നു ആദ്യത്തേത്. അപ്പുവാണ് അതെന്നായിരുന്നു മിയയുടെ മറുപടി. അശ്വിനും അത് ശരിവെക്കുകയായിരുന്നു. തങ്ങളിൽ ആരായിരിക്കും വിവാഹ ദിനം മറക്കുന്നതെന്ന് ചോദിച്ചപ്പോൾ മിയ അപ്പുവിന്റെ പേരായിരുന്നു പറഞ്ഞത്. അപ്പു തിരിച്ച് മിയയുടെ പേരും പറയുകയായിരുന്നു. കുടുംബത്തിലെല്ലാവരും മറവിക്കാരിയെന്നാണ് തന്നെ വിളിക്കാറുള്ളത്. ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യമായതിനാൽ ഇത് താൻ മറക്കാൻ സാധ്യതയില്ലെന്നായിരുന്നു മിയ പറഞ്ഞത്.

നന്നായി സർപ്രൈസ് പ്ലാൻ ചെയ്യുന്ന ആൾ അശ്വിനാണ്. പിണങ്ങിയിരിക്കുമ്പോൾ മിണ്ടുന്നയാളാരാണ് എന്ന് ചോദിച്ചപ്പോൾ ഇരുവരും പറഞ്ഞത് വ്യത്യസ്ത അഭിപ്രായമായിരുന്നു. നിങ്ങളിൽ ആരായിരിക്കും ആദ്യം ഉറങ്ങുന്നതെന്ന് ചോദിച്ചപ്പോള്‍ അപ്പുവിന്റെ പേരായിരുന്നു മിയ പറഞ്ഞത്. അപ്പുവിനേക്കാൾ കൂടുതൽ അടുത്ത കൂട്ടുകാർ ഉള്ളത് തനിക്കാണെന്നും മിയ പറഞ്ഞിരുന്നു.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

3 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

3 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago