ഇന്ന് ജനങ്ങൾ ഏറ്റവും കൂടുതൽ സമയം എന്റർടൈൻമെന്റ് ആയി ചിലവഴിക്കാൻ ഇഷ്ടപ്പെടുന്നത് സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ ആണ്. എന്നാൽ നല്ല കാര്യങ്ങൾക്ക് ആയി സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർക്ക് ഒപ്പം തന്നെ മോശമായി സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന ഒരു വലിയ വിഭാഗവുമുണ്ട്.
വിമർശനങ്ങൾ കൊണ്ടും മോശമായ പദപ്രയോഗങ്ങൾ കൊണ്ടും വേദനിപ്പിക്കുന്ന ഒട്ടേറെ ആളുകൾ ഉണ്ട്. മോഹൻലാൽ അടക്കമുള്ള സിനിമ താരങ്ങൾ പലപ്പോഴും ഇതിന് പാത്രമായി മാറാറുമുണ്ട്. ഇപ്പോൾ മോഹൻലാൽ തനിക്ക് എതിരെ സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്ന മോശം പരാമർശങ്ങൾക്ക് എതിരെ യൂട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിൽ ആണ് മോഹൻലാൽ മനസ്സ് തുറന്നത്.
സോഷ്യൽ മീഡിയയിൽ മോഹൻലാൽ എന്ന താരത്തിനെ കുറിച്ച് നിരവധി വിമർശനങ്ങൾ വരുമ്പോൾ അതിനൊന്നും മുഖവില കൊടുക്കാത്ത ആൾ കൂടിയാണ് മോഹൻലാൽ. തന്റെ സിനിമയെ കുറിച്ചും താൻ എഴുതുന്ന ബ്ലോഗുകളെ കുറിച്ചും മോശം വരുന്നത് മറ്റുള്ളവർ പറയുമ്പോൾ ആണ് താൻ അറിയുന്നത് എന്ന് മോഹൻലാൽ പറയുന്നു.
ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒന്നും മനസിലേക്ക് എടുക്കാൻ തോന്നാത്തത് കൊണ്ടാണ് ഇത്തരത്തിലുള്ള രീതി അവലംബിക്കുന്നത് എന്നാണ് മോഹൻലാൽ പറയുന്നത്. മുഖങ്ങൾ ഇല്ലാത്ത ഐഡികളിൽ നിന്നും ആണ് തനിക്ക് ഏറ്റവും കൂടുതൽ വിമർശനങ്ങൾ വരാറുള്ളത്. ഇതൊക്കെ വായിക്കുമ്പോൾ അല്ലെ നമുക്ക് ബുദ്ധിമുട്ട് ഉണ്ടാവുക.
അങ്ങനെ ആണെങ്കിൽ അത് വായിക്കാതെ ഇരുന്നാൽ പോരെ.. മോഹൻലാൽ ചോദിക്കുന്നു. ഇതുപോലെ മോശം എഴുതുമ്പോൾ അവർക്ക് ജീവിതത്തിൽ സന്തോഷം ലഭിക്കുന്നു എങ്കിൽ അത് നല്ലകാര്യമല്ലേ എന്നും മോഹൻലാൽ പറയുന്നു. വളരെ മോശമായ കാര്യങ്ങൾ അവർ എഴുത്തും.
അപ്പോൾ അവർ അല്ലെ അതൊക്കെ തിരിച്ചറിഞ്ഞ് മാറേണ്ടത്. സോഷ്യൽ മീഡിയ എന്നത് നല്ലരീതിയിൽ ഉപയോഗിക്കാനാണ് എനിക്ക് ഇഷ്ടം. മോശം പ്ലാറ്റ് ഫോം ആയി ഉപയോഗിക്കുന്നവരോട് തനിക്ക് സഹതാപം മാത്രമേ ഉള്ളൂ – മോഹൻലാൽ കൂട്ടിച്ചേർത്തു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…