ഒടിയന് ശേഷം താടി വടിക്കാൻ ഭയന്ന് മോഹൻലാൽ; എന്തായിരിക്കും കാരണം..!!

22,380

മലയാളത്തിന്റെ അഭിനയ വിസ്മയം ആണ് പത്മശ്രീ ഭരത് മോഹൻലാൽ. വിജയങ്ങളുടെ കൊടുമുടിയിൽ നിന്നും അൽപ്പം താഴേക്ക് ഇറങ്ങിയതാണ് ഇപ്പോൾ മോഹൻലാൽ നിൽക്കുന്നത്. കഴിഞ്ഞ വര്ഷം ദൃശ്യം 2 പാൻ ഇന്ത്യ ലെവലിൽ ശ്രദ്ധ നേടിയപ്പോൾ 100 കോടി മുതൽ മുടക്കിൽ എത്തിയ മരക്കാർ അറബിക്കലിന്റെ സിംഹം ബോക്സ് ഓഫീസിൽ തകർന്നു വീണു.

പതിനഞ്ചാം ദിവസം ഒടിടിയിൽ എത്തി ചിത്രം. മോഹൻലാൽ ആരാധകർ മോഹൻലാലിൽ നിന്നും കുറെ കാലങ്ങൾ ആയി പ്രതീക്ഷിക്കുന്നത് മാസ്സ് മസാല ചിത്രങ്ങളാണ്. പുലിമുരുകനും ലൂസിഫറിനും ശേഷം വലിയ വിജയങ്ങൾ മോഹൻലാലിൽ നിന്നും ഉണ്ടായിട്ടില്ല എന്നുള്ളതാണ് സത്യം. ബിഗ് ബ്രദറും ഇട്ടിമാണിയും എല്ലാം ബോക്സ് ഓഫീസിൽ തകർന്നു വീഴുക ആയിരുന്നു.

എന്നാൽ മോഹൻലാലിനെ വിമർശിക്കുന്ന ഒരു പറ്റം ആളുകൾ ഇന്നും സാമൂഹിക മാധ്യമത്തിൽ സജീവമായി നിൽക്കുന്നു. മോഹൻലാലിന്റെ കണ്ണുകൾ മുതൽ നഖങ്ങൾ വരെ അഭിനയിക്കും എന്ന് പറയുന്ന ഒരു വലിയ വിഭാഗം ചിലപ്പോൾ എങ്കിലും ചുരുങ്ങി പോകുന്നുണ്ട്.

ഒടിയൻ എന്ന ചിത്രത്തിന് ശേഷം ശരീര സൗന്ദര്യവും അമിതമായ തടിയും എല്ലാം മോഹൻലാലിൽ നിന്നും പോയി എങ്കിൽ കൂടിയും താടി വടിച്ച ലുക്കിൽ മോഹൻലാലിനെ ഇനി എന്ന് കാണാൻ കഴിയും എന്നുള്ള ആകാംഷയിൽ ആണ് ആരാധകർ അടക്കം. മോഹൻലാൽ ബോട്ടെക്സ് ഇൻജെക്ഷൻ എടുത്തതുകൊണ്ട് മുഖത്തിന്റെ സ്വാഭാവിത നഷ്ടമായി എന്ന് വിശ്വസിക്കുന്നവർ ആണ് നമ്മുടെ ലാലേട്ടൻ ആരാധകരിൽ ഒരു ചെറിയ വിഭാഗം എങ്കിലും.

ഒടിയന് ശേഷം വന്ന മോഹൻലാൽ ചിത്രങ്ങളിൽ മോഹൻലാൽ താടി വടിക്കാൻ ഭയപ്പെടുന്നു. ഒടിയൻ റിലീസിന് ശേഷം മോഹൻലാൽ നായകനായി എത്തിയത് അജോയ് വർമ്മ സംവിധാനം ചെയ്ത നീരാളി ആയിരുന്നു. ചിത്രം ബോക്സ് ഓഫീസിൽ തകർന്നു തരിപ്പണം ആയി. ചിത്രത്തിൽ താടിയുള്ള മോഹൻലാൽ ആണ് എത്തുന്നത്. സണ്ണി ജോർജ് എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്.

തുടർന്ന് നിവിൻ പൊളി ചിത്രം കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിൽ ഇത്തിക്കരപ്പക്കിയായി മോഹൻലാൽ എത്തി. ഈ ചിത്രം വലിയ വിജയം ആണെങ്കിൽ കൂടിയും താടി വടിക്കാൻ മോഹൻലാൽ തയ്യാറായില്ല. തുടർന്ന് രഞ്ജിത് സംവിധാനം ചെയ്ത ഡ്രാമ എന്ന ചിത്രത്തിൽ മോഹൻലാൽ എത്തി. ദയനീയ പരാജയം ആയിരുന്നു ചിത്രം തീയറ്ററിൽ സംഭവിച്ചത്.

അതിലും മോഹൻലാലിന് താടി ഉണ്ട് എന്നുള്ളത് ആണ് മറ്റൊരു സത്യം. തുടർന്ന് പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്തു മോഹൻലാൽ നായകനായി എത്തിയ ലൂസിഫർ എത്തുന്നത്. ഈ ചിത്രത്തിൽ 175 കോടി ബോക്സ് ഓഫീസ് കളക്ഷൻ നേടിയപ്പോൾ താടി വടിക്കാൻ മോഹൻലാൽ തയ്യാറായില്ല.

തുടർന്ന് കെ. വി ആനന്ദ് ചിത്രം കാപ്പാനിൽ സൂര്യക്ക് ഒപ്പം മോഹൻലാൽ പ്രധാന മന്ത്രി വേഷം ചെയ്തപ്പോഴും നമ്മുടെ ലാലേട്ടന് താടി ഉണ്ടായിരുന്നു. അത് കഴിഞ്ഞു എത്തിയത് ഇട്ടിമാണി മെയ്ഡ് ഇൻ ചൈന എന്ന ചിത്രം ആയിരുന്നു എത്തിയത്. ശരാശരി വിജയം മാത്രം ആണ് ഇട്ടിമാണി നേടിയത്. എന്നാൽ ചിത്രത്തിൽ മോഹൻലാൽ താടി വടിച്ചില്ല എന്നുള്ളതാണ് സത്യം.

തുടർന്ന് വന്ന 100 കോടി ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹത്തിലും സിദ്ധിഖ് സംവിധാനം ചെയ്ത ബിഗ് ബ്രദറിലും ദൃശ്യം 2 ലും ആറാട്ടിലും 12 ത് മാനിലും അതുപോലെ മോൺസ്റ്ററിലും എലോണിലും ബ്രോ ഡാഡിയിലും റാമിലും എല്ലാം ലാലേട്ടന് താടിയുണ്ട്. താടി വടിച്ചാൽ മോഹൻലാലിന് എന്ത് സംഭവിക്കും എന്നുള്ള ആകാംക്ഷയിൽ ആണ് ആരാധകർ.

You might also like