താഴുന്നതിന്റെ അറ്റം വരെയും താഴ്ന്നു. ഇതുവരെ മറ്റൊരു സിനിമക്കും നൽകാത്ത ഓഫറുകൾ നൽകി എന്നിട്ടും ആന്റണി പെരുമ്പാവൂർ വഴങ്ങുന്നില്ല എങ്കിൽ ഇനി തങ്ങൾക്ക് മരക്കാർ വേണ്ടായെന്ന് തീയറ്ററുടമകളുടെ സംഘടനയായ ഫിയോക്ക്.
ഫിയോക്ക് പ്രസിഡണ്ട് വിജയകുമാർ ആണ് പ്രതികരണം നടത്തിയത്. മരക്കാർ ഒടിടി റിലീസ് ആയിരിക്കും എന്നുള്ള വിവരം കഴിഞ്ഞ ദിവസം ആണ് പുറത്തു വന്നത്. ആമസോൺ പ്രൈമിൽ ആയിരിക്കും റിലീസ് എന്നുള്ള സൂചനകളും വന്നിരുന്നു.
കഴിഞ്ഞ രണ്ട് വർഷങ്ങൾ ആയി തീയറ്റർ തുറന്നട്ടില്ല. അതിൽ നിന്നും ഒരു വരുമാനവുമില്ല എന്നിട്ടും ഞങ്ങൾ പട്ടിണി കിടക്കുന്ന അവസ്ഥയിലും ഇത്രയും വലിയ ഓഫർ ചിത്രത്തിന് നൽകിയത്. അത് തങ്ങൾ ലാഭം മാത്രം നോക്കി കണ്ടതുകൊണ്ട് ആയിരുന്നില്ല.
ഇത്രയും വലിയ സിനിമ തീയറ്ററിൽ കാണാൻ ഉള്ള ജനങ്ങളുടെ ആഗ്രഹവും കണക്കിൽ എടുത്താണ്. തീയറ്റർ ഉടമകൾ മരക്കാർ സംബന്ധിച്ച എല്ലാ ചർച്ചകളിൽ നിന്നും പിന്മാറിയിരിക്കുകയാണ്. ഞങ്ങൾ ഇനി മരക്കാരിന് പിന്നാലെ പോകില്ല. സത്യത്തിൽ മരക്കാർ ഒടിടി റീലീസ് ആക്കാൻ ഉള്ള വഴികൾ ആന്റണി ഉണ്ടാക്കിയതാണ്.
നാൽപ്പത് കോടി രൂപ യാണ് ആന്റണി തീയറ്റർ അഡ്വാൻസ് ആയി ചോദിച്ചത്. ഞങ്ങൾ പത്ത് നൽകാം എന്നും പിന്നീട് 15 നൽകാം എന്നും വരെ എത്തി. മേശപ്പുറത്തിട്ട് വിലപേശാനുള്ള സാധനം ഒന്നുമല്ലല്ലോ മരക്കാർ സിനിമ. 15 കോടി ഒപ്പം 21 ദിവസം 500 സ്ക്രീൻ എന്നിവ ആണ് ഞങ്ങൾ ഓഫർ ചെയ്തത്.
മോഹൻലാൽ മാത്രമല്ല മലയാളത്തിൽ സൂപ്പർ സ്റ്റാർ ആയി ഉള്ളത്. ഒട്ടനവധി താരങ്ങൾ വേറെയും ഉണ്ട്. അവരുടെ സിനിമകൾക്കും ജനങ്ങളെ തീയേറ്ററിലേക്ക് ആകർഷിക്കാൻ കഴിയും. അതുകൊണ്ടു ആരെയും ചെറുതായി കാണാൻ ഞങ്ങൾക്ക് സാധിക്കില്ല. ഒരു സിനിമയുടെ കണ്ടന്റ് ആണ് ആളുകളുടെ സിനിമയിലേക്ക് ആകർഷിക്കുന്നത്.
മോഹൻലാലും ആന്റണി പെരുമ്പാവൂരും ചേർന്ന് മരക്കാർ തീയറ്ററിൽ വേണ്ട എന്ന് തീരുമാനിച്ചാൽ നമ്മൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല. ഇനി ആന്റണി ചെയ്യുന്ന സിനിമകൾ ഒടിടിയിലേക്ക് ആണെന്ന് തീരുമാനിച്ചാൽ നമ്മൾ എന്ത് ചെയ്യും. മോഹൻലാൽ തീരുമാനിച്ചാലും തടയാൻ ഞങ്ങൾക്ക് കഴിയില്ല.
അതുകൊണ്ട് ഇതൊന്നും തീയറ്ററിന്റെ സംബന്ധിച്ച വിഷയമല്ല. ജയൻ മരിച്ചിട്ടും പ്രേം നസീർ മരിച്ചിട്ടും എല്ലാം ജനങ്ങൾ അടുത്ത നടന്റെ ചിത്രങ്ങൾക്ക് തീയേറ്ററിലേക്ക് വന്നില്ലേ.. കലയാണ് ഞങ്ങൾ കാണിക്കുന്നത്. ആരുണ്ടെലും ഇല്ലെങ്കിലും അത് മുന്നോട്ട് സഞ്ചരിക്കും. മോഹൻലാലിന് അതിന് ഒപ്പം പോകാം. പിന്നോട്ടും പോകാം. അത് ഞങ്ങളെ ഒരു തരത്തിലും ബാധിക്കില്ല.
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…
ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിന് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന ആസിഫ് നായകനായ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. അജിത്…
ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…