കഴിഞ്ഞ അഞ്ചു വർഷത്തിൽ ബോക്സ് ഓഫീസ് വിജയം നേടിയത് ഒരു ചിത്രം മാത്രം; താരരാജാവ് എന്നുള്ളത് സോഷ്യൽ മീഡിയയിൽ മാത്രമായി ഒതുങ്ങി മോഹൻലാൽ..!!
ഇൻഡ്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച അഭിനയ പ്രതിഭയായി ആയിരുന്നു മോഹൻലാലിനെ ഒരു കാലത്തിൽ വാഴ്ത്തിയിരുന്നത് എങ്കിൽ കാലഘട്ടങ്ങൾക്ക് അനുസരിച്ച് മോഹൻലാൽ എന്ന താരരാജാവിനു ബോക്സ് ഓഫീസ് വിജയങ്ങൾ ഇല്ലാതാക്കുന്ന അവസ്ഥയിൽ കൂടി ആണ് മുന്നോട്ട് പോകുന്നത്.
കഴിഞ്ഞ അഞ്ചു വർഷത്തിൽ പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ കഴിഞ്ഞ ഒരു മോഹൻലാൽ ചിത്രം എന്ന് പറയുന്നത് ലൂസിഫർ മാത്രമാണ്. ദൃശ്യം രണ്ടാം ഭാഗം ഒരു പക്ഷെ തീയറ്ററുകളിൽ എത്തിയിരുന്നു എങ്കിൽ മറ്റൊരു മികച്ച ബോക്സ് ഓഫീസ് വിജയം കൂടി മോഹൻലാലിന്റെ ഷെൽഫിൽ ഇരുന്നേനെ.
എന്നാൽ ഇടക്കാലത്തിൽ മോഹൻലാൽ ചിത്രങ്ങൾ തുടർച്ചയായി ഓടിട്ടിയിൽ മാത്രമായി ഒതുങ്ങിരുന്നു. അതിന്റെ ഭാഗമായി ആയിരുന്നു ദൃശ്യം 2 , ബ്രോ ഡാഡി എന്നി ചിത്രങ്ങൾ ഒടിടി റിലീസ് ആയി എത്തിയത്. വമ്പൻ ആരവത്തിൽ കൂടി എത്തിയ ഒടിയൻ ആദ്യ ദിനത്തിൽ ഹർത്താൽ ആയിട്ടുകൂടി പ്രേക്ഷകരുടെ കുത്തൊഴുക്ക് ഉണ്ടായി എങ്കിൽ കൂടിയും മാസ്സ് പ്രതീക്ഷിപ്പിച്ച ആരാധകരിലേക്ക് ഒരു ക്ലാസ് എന്റെർറ്റൈനെർ ആയിരുന്നു കൊടുത്തത്.
ഒപ്പം തന്നെ 2018 ൽ പുറത്തിറങ്ങിയ ഡ്രാമയും നീരാളിയും ദാരുണ പരാജയം ആയിരുന്നു തീയറ്ററിൽ നിന്നും നേടിയത്. ഡ്രാമ പതിമൂന്നു കോടിയോളം ബഡ്ജറ്റിൽ വിദേശത്തിൽ തൊണ്ണൂറു ശതമാനം ഷൂട്ട് ചെയ്ത ചിത്രം എന്നാൽ ബോക്സ് ഓഫീസിൽ നിന്നും നേടിയത് ഏഴര കോടിയോളം മാത്രമായിരുന്നു. രഞ്ജിത് ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്.
അജോയ് വർമ്മ സംവിധാനം ചെയ്തു മോഹൻലാൽ, സൂരജ് വെഞ്ഞാറന്മൂട്, നാദിയ മൊയ്‌ദു എന്നിവർ പ്രധാന വേഷത്തിൽ എത്തിയ നീരാളി വന്നതും പോയതും പോലും പ്രേക്ഷകർ അറിഞ്ഞില്ല. എന്നാൽ 1971 ബിയോണ്ട് ബോർഡേഴ്സ്, വില്ലൻ, വെളിപാടിന്റെ പുസ്തകം, ഒടിയൻ, ഡ്രാമ, നീരാളി എന്നി ചിത്രങ്ങളുടെ ക്ഷീണം മോഹൻലാൽ ആരാധകർ തീർത്തത് മോഹൻലാൽ പൃഥ്വിരാജ് കോമ്പിനേഷനിൽ എത്തിയ ലൂസിഫറിൽ കൂടി ആയിരുന്നു.
വമ്പൻ വിജയമായ ചിത്രത്തിന് അണിയറ പ്രവർത്തകർ രണ്ടാം ഭാഗവും മൂന്നാം ഭാഗവും പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ പിന്നീട് വീണ്ടും ശങ്കരൻ തെങ്ങിൽ തന്നെ എന്ന് പറയുന്നത് ആയിരുന്നു മോഹൻലാലിന്റെ അവസ്ഥ. ഇട്ടിമാണിയും മരക്കാര് അറബിക്കടലിന്റെ സിംഹവും ബിഗ് ബ്രദറും ഒന്നും തീയറ്ററുകളുടെ പടിവാതിക്കലിൽ എത്തി നോക്കിയിട്ട് പോയി എന്ന് വേണം പറയാൻ.
പ്രിയദർശൻ ഒരുക്കിയ മരക്കാർ അറബിക്കടലിന് മികച്ച ചിത്രത്തിനുള്ള ദേശിയ അവാർഡ് വരെ ലഭിച്ചു. എന്നാൽ നൂറുകോടി മുതൽ മുടക്കിൽ എത്തിയ ചിത്രം ബോക്സ് ഓഫീസിൽ എത്തിയതോടെ പ്രേക്ഷകരുടെ വിമർശനങ്ങൾക്ക് മുന്നിൽ മുഖം താഴ്ത്തേണ്ടിവന്നു.
ലേഡീസ് ആൻഡ് ജെന്റിൽമാൻ എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ സിദ്ദിഖ് കൂട്ടുകെട്ട് ഒന്നിച്ച ബിഗ് ബ്രോതറും ബോക്സ് ഓഫീസിൽ ചുമ്മാ വന്നു എത്തി നോക്കിയിട്ട് പോയതുപോലെ ആയിരുന്നു. എന്നാൽ ആരാധകർക്ക് കുറച്ചെങ്കിലും പ്രതീക്ഷയുള്ളത് ആയിരുന്നു മോൺസ്റ്റർ എങ്കിൽ അതിന്റെ അവസ്ഥയും മോശം ആയിരുന്നു എന്ന് വേണം പറയാൻ.
ഉദയകൃഷ്ണയുടെ തിരക്കഥയിൽ ബി ഉണ്ണി കൃഷ്ണൻ സംവിധാനം ചെയ്ത നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്ന് ചിത്രത്തിൽ അടുത്ത കാലത്തിൽ എനര്ജിയുള്ള മോഹൻലാലിനെ കണ്ടു എങ്കിൽ കൂടിയും ആ എന്ജർജി സ്ക്രിപ്റ്റിലോ സംവിധാനത്തിലോ കാണാതെ പോയതോടെ പടം പരാജയം കണ്ടു ഒപ്പം നിരവധി വിമർശനങ്ങളും.
പുലിമുരുകന് ശേഷം മോഹൻലാൽ, വൈശാഖ്, ഉദയകൃഷ്ണ എന്നിവർ ഒന്നിച്ചപ്പോൾ ആവേശം കൊണ്ട് ആരാധകർക്ക് നൽകിയതും ഒരു മോശം ചിത്രം ആയിരുന്നു. പിന്നീടുള്ള ഊഴം ഷാജി കൈലാസിന് ആയിരുന്നു. എലോൺ.. പേരുപോലെ മോഹൻലാൽ ഒറ്റെക്കെത്തി എന്നാൽ ഒറ്റക്ക് വന്ന മോഹൻലാലിനെ കാണാൻ പ്രേക്ഷകർ തീയറ്ററിന്റെ പടിവാതിലിൽ പോലും എത്തിയില്ല.
ഹൈപ്പ് കൊണ്ടാണ് മോഹൻലാൽ ചിത്രങ്ങൾ പ്രേക്ഷകർക്ക് അംഗീകരിക്കാൻ കഴിയാത്തത് എന്നുള്ള വാദങ്ങൾ നിരത്തിയ ആരാധകർ എന്നാൽ ഒരു ഹൈപ്പും ഇല്ലാതെ എത്തിയ എലോണിനെ ആരും തിരിച്ചു പോലും നോക്കിയില്ല എന്നുള്ളതാണ് സത്യവും വാസ്തവവും.
എന്നാൽ ഇനിയുള്ള ചിത്രങ്ങളിൽ എല്ലാം മോഹൻലാൽ അടുത്ത കാലത്തിൽ ഉണ്ടാക്കിയ തെറ്റുകൾ തിരുത്തും എന്നുതന്നെയാണ് ആരാധകർ വിശ്വസിക്കുന്നത്. കാരണം പ്രിയദർശൻ മോഹൻലാൽ കോമ്പിനേഷനിൽ വരാൻ ഇരുന്ന സ്പോർട്സ് ചിത്രം ഉപേക്ഷിച്ചതുമുതൽ ഇനിയുള്ള ചിത്രങ്ങൾ പഴയ കുപ്പിയിലെ പുതിയ വീഞ്ഞുകൾക്ക് അപ്പുറം മികച്ച ചിത്രം തന്നെ ആയിരിക്കും എന്ന് പ്രേക്ഷകർ കരുതേണ്ടി വരും.
വരാൻ ഇനിയുള്ളത് ജീത്തു ജോസഫ് കഥയും തിരക്കഥയും എഴുതി ഒരുക്കുന്ന റാമിന്റെ ഒന്നും രണ്ടും ഭാഗങ്ങൾ, കൂടാതെ എമ്പുരാൻ സംവിധാനം പൃഥ്വിരാജ്, ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന മലൈക്കോട്ടൈ വാലിബൻ, അതിരൻ, ടീച്ചർ എന്നി ചിത്രങ്ങൾക്ക് ശേഷം വിവേക് ഒരുക്കുന്ന ഫാൻ ബോയ് ചിത്രം, ശ്യാം പുഷ്കരന്റെ തിരക്കഥയിൽ ഉള്ള ചിത്രം എന്നിവയൊക്കെയാണ്. എന്തായാലും മോഹൻലാലിന്റെ ശക്തമായ ഒരു തിരിച്ചുവരവിന് കാത്തിരിക്കുകയാണ് സിനിമ ലോകവും പ്രേക്ഷകരും ആരാധകരും എല്ലാം.