Categories: Gossips

മോഹൻലാൽ മനസ്സിൽ വെച്ച് പെരുമാറുന്നയാൾ ആണ്; ആ കാരണം കൊണ്ട് ആ സംവിധായകന് ഇന്നും ഡേറ്റ് കൊടുത്തിട്ടില്ല; മുകേഷ് തുറന്നടിച്ചപ്പോൾ..!!

മലയാളത്തിൽ അഭിമാനമായി നിൽക്കുന്ന താരങ്ങൾ ആണ് മമ്മൂട്ടിയും മോഹൻലാലും. സിനിമ അഭിനയത്തിൽ അമ്പത് വർഷങ്ങൾ പൂർത്തിയാക്കിയ മമ്മൂട്ടിയും അതുപോലെ മോഹൻലാൽ നാൽപ്പത് വർഷവും കഴിഞ്ഞു.

അഭിനയ ലോകത്തിൽ വമ്പൻ സാമ്രാജ്യങ്ങൾ വെട്ടിപ്പിടിക്കുമ്പോഴും രണ്ട് പേർക്കും ചില ഗുണങ്ങളും അതുപോലെ ദൗർലഭ്യങ്ങളും ഉണ്ട്. ഈ രണ്ടു താരങ്ങളോടും അടുത്ത സൗഹൃദം കാണിക്കുന്നയാളും സമകാലികനുമാണ് മുകേഷ്.

മമ്മൂട്ടി ചൂടൻ സ്വഭാവമുള്ളയാൾ ആണെന്ന് പറയുമ്പോഴും മോഹൻലാൽ ഏറെ ശാന്ത സ്വഭാവം ഉള്ളയാൾ ആണ്. എന്നാൽ മമ്മൂട്ടി എന്തുകാര്യം വെട്ടിത്തുറന്നു പറയുന്ന ആൾ ആണ്. എന്തെങ്കിലും കാര്യം ഉണ്ടായാൽ അത് മനസ്സിൽ വെച്ച് പെരുമാറില്ല. അത് അതുപോലെ തന്നെ തുറന്നു പറയും.

എന്നാൽ മോഹൻലാൽ അങ്ങനെ അല്ലായെന്ന് മുകേഷ് പറയുന്നത്. ചെറിയ കാര്യങ്ങൾ പോലും മോഹൻലാൽ മനസിൽ സൂക്ഷിച്ചു വെക്കും. ഒന്നും രണ്ടും ദിവസമോ വർഷമോ ഒന്നുമല്ല. പതിനാറ് വർഷങ്ങൾ ആണ് മനസ്സിൽ സൂക്ഷിച്ചു വെച്ചത്.

മലയാളത്തിലെ ഒരു പ്രശസ്ത സംവിധായകനും മോഹൻലാലും തമ്മിൽ ഉണ്ടായ സംഭവം ആണ്. പേരുപറഞ്ഞാൽ വലിയ പ്രശ്‌നം ആകും എന്ന ആമുഖത്തോടെയാണ് മുകേഷ് ഇക്കാര്യം പറഞ്ഞത്. അന്ന് അയാൾ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്നു.

ഒരു സിനിമയുടെ ഷൂട്ടിങ്ങിന് ഇടയിൽ അന്ന് സഹ സംവിധായകനായിരുന്ന ഇന്നത്തെ പ്രസ്തുത സംവിധായകൻ മോഹൻലാലിനോട് ഡ്രസ്സ് മാറി വരാൻ പറഞ്ഞു. എന്നാൽ ക്യാമറാമാൻ ലൈറ്റ് ശെരിയാക്കി വെച്ചതിന് ശേഷം ഡ്രസ്സ് മാറി വരാം എന്ന് മോഹൻലാൽ മറുപടി നൽകി. എന്നാൽ അയാൾ വിടാൻ കൂട്ടാക്കിയില്ല.

സംവിധായകൻ പറഞ്ഞിട്ടാണ്. ഉടൻ തന്നെ വേഷം മാറി വരണം എന്ന് മോഹൻലാലിനോട് ഒരു ശാഠ്യത്തോടെ അയാൾ വീണ്ടും പറഞ്ഞു. അന്ന് ആ വാക്കുകൾ മോഹൻലാലിന് തീരെ ഇഷ്ടമായില്ല. പിന്നീട് ഇതേ അസിസ്റ്റന്‍റ്  ഡയറക്ടർ വർഷങ്ങൾക്ക് ശേഷം അറിയപ്പെടുന്ന ഒരു സംവിധായകനായി.

പക്ഷേ അപ്പോഴും മോഹൻലാൽ അദ്ദേഹത്തിന് ഡേറ്റ് കൊടുത്തില്ല. വർഷങ്ങൾക്ക് മുമ്പുണ്ടായ ആ ചെറിയ വിഷമം പോലും മോഹൻലാൽ മനസിൽ സൂക്ഷിച്ചു വച്ചിരിക്കുകയായിരുന്നെന്ന് മുകേഷ് പറയുന്നു.

‘അവനാദ്യം എന്നെക്കൊണ്ട് ഡ്രസ് ചെയിഞ്ച് ചെയ്യിക്കട്ടെ’ എന്നായിരുന്നു ഇതേക്കുറിച്ച് പിന്നീട് മോഹൻലാൽ പറഞ്ഞെതെന്നും മുകേഷ് പറയുന്നു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് മുകേഷ് ഇതിനെക്കുറിച്ച് വെളിപ്പെടുത്തൽ നടത്തിയത്.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

5 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

5 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago