എന്റെ മരണം നിത്യ മേനോൻ അടക്കം തന്നെ അപമാനിച്ച എല്ലാവര്ക്കും വേണ്ടി സമർപ്പിക്കുന്നു; ആറാട്ട് ആരാധകൻ സന്തോഷ് വർക്കിയുടെ കുറിപ്പ്..!!

1,009

ആറാട്ട് എന്ന മോഹൻലാൽ ചിത്രത്തിന്റെ ആദ്യ ഷോ കഴിഞ്ഞപ്പോൾ മലയാളികൾ തിരിച്ചറിഞ്ഞ മോഹൻലാൽ ആരാധകൻ ആണ് സന്തോഷ് വർക്കി. ആറാട്ടിൽ ലാലേട്ടൻ ആറാടുകയാണ് എന്ന് പറഞ്ഞപ്പോൾ തന്നെ സന്തോഷിന്റെ വാക്കുകൾ മലയാളക്കര ഏറ്റെടുക്കുക ആയിരുന്നു.

പിന്നീട് സോഷ്യൽ മീഡിയ വഴി കണ്ടത് സന്തോഷ് വർക്കി എന്ന മനുഷ്യന്റെ വാർത്തകൾ ഇന്റർവ്യൂകൾ അദ്ദേഹത്തിന്റെ ഇഷ്ടങ്ങൾ എല്ലാം ആയിരുന്നു. നിത്യ മേനോനോട് തനിക്ക് ഉണ്ടായിരുന്നു ആരാധനക്കപ്പുറം വല്ലാത്തൊരു പ്രണയം തന്നെ ആയിരുന്നു എന്ന് സന്തോഷ് പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്. എന്നാൽ നിത്യയിൽ നിന്നും തനിക്ക് നേരിടേണ്ടി വന്നത് അപമാനങ്ങൾ മാത്രം ആയിരുന്നു എന്ന് സന്തോഷ് തുറന്നു പറഞ്ഞു.

അതുപോലെ മോഹൻലാലിൽ നിന്നും തനിക്കുണ്ടായ അനുഭവം അതുതന്നെ ആയിരുന്നു എന്ന് സന്തോഷ് പറയുന്നു. എന്നാൽ സന്തോഷ് ഇപ്പോൾ പോസ്റ്റ് ചെയ്തിരിക്കുന്ന കുറിപ്പാണ് എല്ലാവരെയും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുന്നത്. ഇത്രയും മനുഷ്യത്വം ഇല്ലാത്ത ലോകത്തിൽ ഇനി ജീവിക്കണ്ട എന്നാണു തന്റെ തീരുമാനം എന്ന് പോസ്റ്റിൽ കൂടി സന്തോഷ് പറയുന്നു.

എന്റെ അച്ഛൻ വളരെയധികം ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ആണെന്നും എന്നാൽ എന്റെ സഹോദരങ്ങൾ അച്ഛനെ കാണാൻ അനുവദിക്കുന്നില്ല എന്ന് സന്തോഷ് കുറിക്കുന്നു. നിത്യ മേനോൻ അടക്കം തന്നെ അപമാനിച്ച എല്ലാവര്ക്കും തന്റെ ഈ മരണം സമർപ്പിക്കുന്നു എന്നും സന്തോഷ് വർക്കി കുറിക്കുന്നു.

കടുത്ത മാനസിക സമ്മർദ്ദത്തിൽ കൂടി ആണ് സന്തോഷ് ഇപ്പോൾ കടന്നു പോകുന്നത് എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ ആണ് സന്തോഷ സോഷ്യൽ മീഡിയ വഴി കുറിക്കുന്നത്. കഴിഞ്ഞ ദിവസം നിത്യ മേനോനെ തനിക്ക് ഇനി വേണ്ട എന്നും ഇനി ഇങ്ങോട്ട് വന്നാലും സ്വീകരിക്കില്ല എന്നും സന്തോഷ് കുറിച്ചിരുന്നു.

You might also like